തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കേണ്ട ദക്ഷിണാഫ്രിക്ക– അഫ്ഗാനിസ്ഥാൻ ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കേണ്ട കളി കനത്ത മഴ പെയ്യുന്നതിനാൽ ടോസ് പോലും ഇടാൻ സാധിച്ചില്ല. മഴ തുടർച്ചയായി പെയ്തതിനാൽ ഔട്ട്ഫീൽഡിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും കാര്യവട്ടത്ത് മത്സരങ്ങളുണ്ട്. നാളെ നടക്കുന്ന സന്നാഹ മത്സരം ഓസ്ട്രേലിയയും നെതർലൻഡ്‌സും തമ്മിലാണ്. ഒക്ടോബർ 2, 3 തീയതികളിലും മത്സരമുണ്ട്. 3ന് ഇന്ത്യയും നെതർലൻഡ‍്സും തമ്മിലാണ് മത്സരം […]
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ സാധ്യത കണക്കിലെടുത്ത് കേരളത്തിലെ 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മ്യാന്മറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി വരും മണിക്കൂറിൽ ന്യൂനമർദമായി മാറും. ഇതിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ലഭിക്കും. ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യത. കേരള തീരത്തും തെക്കന് തമിഴ്നാട് […]
കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.മൺസൂൺ പാത്തി അടുത്ത 4 ദിവസം സജീവമായി തുടരാൻ സാധ്യത. . സെപ്റ്റംബർ 7 മുതൽ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.അടുത്ത […]
© Copyright News4media 2024. Designed and Developed by Horizon Digital