തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും Rain will continue. വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ (03-11-2024) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട തോതിൽ മഴ തുടരുന്നതിനിടെയാണ് അഞ്ച് ദിവസം കൂടി സമാനമായ കാലാവസ്ഥ തുടരുമെന്ന മുന്നറിയിപ്പുണ്ടായത്. ഇന്ന് ഒരു ജില്ലകളിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ല. തെളിഞ്ഞ കാലാവസ്ഥയാണ് സംസ്ഥാനത്ത് തുടരുന്നത്. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച (01/11/2024) […]
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.Rain with thunder and lightning വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചില സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ rain കനക്കും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. ചക്രവാതച്ചുഴികളുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ കനക്കുന്നത്. ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ടായിരം കിലോമീറ്റർ അകലെ ഒഡിഷയിൽ […]
തിരുവനന്തപുരം: ദാന ചുഴലിക്കാറ്റിന്‍റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനത്തിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഏഴുജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആണവ. ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴപെയ്തത്. ഈ ജില്ലകളുടെ മലയോര മേഖലയിൽ പെയ്ത അതിശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി എന്നാണ് പ്രാഥമിക വിവരം. കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിച്ചിരുന്നു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ പെയ്ത മഴയിൽ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. വിവിധയിടങ്ങളിൽ മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു. ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിൽ ഒഴുക്കിൽപെട്ട സ്ത്രീ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ […]
ബെംഗളൂരു: ശക്തമായ മഴയിൽ നോർത്ത് ബെംഗളൂരുവിൽ വെള്ളപ്പൊക്കം. തിങ്കളാഴ്ച രാത്രി പെയ്ത മഴയിൽ യെലഹങ്ക, വിദ്യാരണ്യപുര എന്നിവിടങ്ങൾ വെള്ളത്തിലായി. മേഖലയിൽ മേഘവിസ്ഫോടനത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുണ്ട്. നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി. ഒക്ടോബർ 24 വരെ മഴ തുടരുമെന്നും മഴയ്ക്കൊപ്പം ഇടിയും മിന്നലും ഉണ്ടാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. യെലഹങ്കയിൽ പെയ്ത കനത്ത മഴയിൽ കൊഗിലു തടാകം കരകവിഞ്ഞതിനെ തുടർന്ന് കേന്ദ്രീയ വിഹാർ അപ്പാർട്ട്മെൻ്റ് കോംപ്ലക്സിൽ നാലടിയിലധികം വെള്ളം കയറി. എൻഡിആർഎഫ്, […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഏഴു ജില്ലകളിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്.Isolated heavy rain is likely in the state today പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.Heavy rain is likely in the state today തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.”
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്.Rain with thunder and lightning is likely in the state in the coming days ഒന്നാം തീയതി പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 […]
തിരുവനന്തപുരം: കേരളത്തിൽ ഒരാഴ്ച്ച വ്യാപക മഴയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. Central Meteorological Center warns of widespread rain in Kerala for a week ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. മഴമുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കേരളാ തീരത്ത് കടൽ ക്ഷോഭത്തിനും ഉയർന്ന […]
© Copyright News4media 2024. Designed and Developed by Horizon Digital