News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

തുലാമഴ; നവംബര്‍ 13 മുതല്‍ 15 വരെ ഇടിമിന്നലോടെ മഴ; നാളെ 5 ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ കനക്കുന്നു. അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 13 മുതല്‍ 15 വരെ കേരളത്തില്‍ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി, […]

November 12, 2024
News4media

തമിഴ്നാട് തീരത്തും അറബിക്കടലിലും ചക്രവാതച്ചുഴി; കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ

തിരുവനന്തപുരം: തമിഴ്നാട് തീരത്തും അറബിക്കടലിലും ചക്രവാതച്ചുഴിയുണ്ടായതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് തമിഴ്നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങും. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായാണ് മറ്റൊരു ചക്രവാതച്ചുഴി. ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകും

November 9, 2024
News4media

മഴമുന്നറിയിപ്പിൽ മാറ്റം; ഇന്ന് ആറ് ജില്ലകളിൽ ശക്തമായ മഴ; 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥാ അറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുതിയ അറിയിപ്പ് പ്രകാരം ആറ് ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ വടക്കൻ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. […]

November 6, 2024
News4media

മൂന്ന് ചക്രവാതച്ചുഴികൾ; അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ കേരളത്തിൽ വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മന്നാർ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായാണ് ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. മൂന്നാമത്തെ ചക്രവാതച്ചുഴി തെക്കൻ അറബിക്കടലിൻറെ മധ്യഭാഗത്തായാണുള്ളത്. ഇതേത്തുടർന്ന് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻറെ അറിയിപ്പ് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് […]

November 5, 2024
News4media

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ചക്രവാത ചുഴി,തെക്കന്‍ തമിഴ്‌നാട് വരെ ന്യൂനമര്‍ദ്ദപാത്തി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴിയുമുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു […]

News4media

തെക്കൻ കേരളത്തിന് സമീപം ചക്രവാതച്ചുഴി; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ തെക്കൻ കേരളത്തിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര തീരദേശ വാസികൾ ജാഗ്രത പാലിക്കണം. അതേസമയം, കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ […]

November 4, 2024
News4media

ഇടുക്കിയിലെ ​ ഉൾഗ്രാമങ്ങളിൽ അതിശക്തമായ മഴ; ഈരാറ്റുപേട്ട-വാ​ഗമൺ റോഡിൽ പതിച്ചത് എട്ടടിയോളം നീളമുള്ള പാറക്കല്ലുകൾ

ഇടുക്കി: ഇടുക്കിയിലെ ​ ഉൾഗ്രാമങ്ങളിൽ അതിശക്തമായ മഴ. ഇന്നലെ ഈരാറ്റുപേട്ട-വാ​ഗമൺ റോഡിൽ കൂറ്റൻ പാറക്കല്ലുകൾ പതിച്ചു. വേലത്തുശേരിയ്‌ക്ക് സമീപമാണ് പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചത്.Heavy rain in the villages of Idukki ഈ സമയം വാഹനങ്ങളോ, കാൽനട യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. എട്ടടിയോളം നീളമുള്ള പാറക്കല്ലുകളാണ് റോഡിലേക്ക് വീണതെന്ന് നാട്ടുകാർ പറഞ്ഞു. പാറ റോഡിലേക്ക് വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം ​ഗതാ​ഗതം തടസപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ഈ ഭാ​ഗത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. […]

November 3, 2024
News4media

കുട എടുക്കാൻ മറക്കണ്ട; വരും മണിക്കൂറില്‍ ഈ ജില്ലകളിൽ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.Yellow alert in eight districts വരും മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലേമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]