കൽപറ്റ: പൊലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീർ പള്ളിവയലിനെതിരെയാണ് കൽപറ്റ പോലീസ് കേസെടുത്തത്. കൽപറ്റ ഇൻസ്പെക്ടർ കെ.ജെ. വിനോയ് നൽകിയ പരാതിയിലാണ് നടപടി.(Threat post against police officer; case was filed against the Youth Congress leader) വയനാട് ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസം വൈകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ശനിയാഴ്ച വയനാട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഈ […]
കോഴിക്കോട്: ഇൻസ്റ്റാഗ്രാമിൽ റീലിനെ ചൊല്ലി പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ആക്രമണം. കോഴിക്കോട് കുറ്റ്യാടി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർഥി ഇഷാമിന്റെ പല്ല് സീനിയർ വിദ്യാർഥികൾ അടിച്ചുകൊഴിച്ചു.(Plus Two students attacked Plus One student in kozhikode) ചൊവാഴ്ച സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. ഉപജില്ലാ സ്‌കൂൾ കലോത്സവത്തിലെ കോൽക്കളിയിൽ മത്സരിച്ച പ്ലസ് വൺ വിദ്യാർഥികളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ റീലായി പോസ്റ്റ് ചെയ്തിരുന്നു. ഈ റീലിന് […]
ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പോലീസ്. കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കെതിരെയും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.(Abnormal deformities found in newborn baby in Alappuzha; police case against four doctors) ഗുരുതര വൈകല്യങ്ങളാണ് കുഞ്ഞിന് കണ്ടെത്തിയത്. മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല […]
പത്തനംതിട്ട: പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാർത്ഥിനി അഞ്ചുമാസം ഗർഭിണിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. പത്തനംതിട്ട സ്വദേശിയാണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.(plus two student died of fever in pathanamthitta; police took unnatural death case) 22-ാം തീയതിയാണ് പെണ്‍കുട്ടി പനിയാണെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ഇവിടെ നിന്ന് നടത്തിയ രക്ത പരിശോധനയിൽ പെണ്‍കുട്ടിക്ക് അണുബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ […]
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മാറനല്ലൂരിര്‍ അങ്കണവാടിയിലെ ടീച്ചർ ശുഭ ലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവർക്കെതിരെയാണ് നടപടി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാറനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.(Three-year-old girl seriously injured after falling from Anganwadi; Police registered case against teacher and helper) സംഭവത്തിൽ വിദഗ്ധ ഉപദേശം തേടിയ ശേഷമാണ് പൊലീസ് ജാമ്യം ഇല്ല വകുപ്പ് പ്രകാരം […]
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തി പ്രചാരണം നടത്തിയ സംവിധായകൻ രാംഗോപാൽ വർമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ആന്ധ്ര പൊലീസാണ് നടപടിയെടുത്തത്. അറസ്റ്റുണ്ടാകുമെന്ന സംശയത്തിൽ ഒളിവിൽ പോയ രാം ഗോപാൽ വർമയ്ക്ക് വേണ്ടി തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചിൽ തുടങ്ങി.(Andhra Pradesh police on the look out notice for director Ram Gopal Varma) സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും മോർഫ് ചെയ്ത ചിത്രങ്ങളടക്കം വർമ […]
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് 18 വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുക്കുകയും ചെയ്തു. ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ സ്കൂൾ പ്രിൻസിപ്പലിന് കസേര കൊണ്ട് അടിയേറ്റിരുന്നു.(clash over Instagram comment; Police registered case against 20 students. 18 students dismissed from the school) സ്കൂളിൽ സംഘര്‍ഷാവസ്ഥയുണ്ടാക്കിയതിനും അധ്യാപകരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. ഇൻസ്റ്റഗ്രാം കമന്റിനെ ചൊല്ലിയാണ് കാട്ടാക്കട പൂവച്ചൽ […]
കൊച്ചി: നടൻ ഗണപതിയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടയുകയായിരുന്നു.(Drunken driving; Police registered case against actor Ganapathi) മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് കേസ് എന്ന് പൊലീസ് അറിയിച്ചു. കളമശ്ശേരി പൊലീസാണ് നടനെ വണ്ടി തടഞ്ഞ് പിടികൂടിയത്. ചാലക്കുടിയിൽ നിന്ന് അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് എത്തുന്നു എന്നാണ് പൊലീസിന് വിവരം ലഭിച്ചത്. കസ്റ്റഡിയിലെടുത്ത ഗണപതിയെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തിൽ […]
പത്തനംതിട്ട: തിരുവല്ലയിൽ മരം മുറിക്കുന്നതിനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. തിരുവല്ല പോലീസാണ് കേസെടുത്തത്. കരാറുകാരനെ ഉൾപ്പെടെ കേസിൽ പ്രതിചേർക്കും.(Man dies after bike hits rope tied across road for tree cutting in thiruvalla; police case registered) അശ്രദ്ധമായി മരം മുറിച്ചു അപകടം വരുത്തിയതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തിരുവല്ല മുത്തൂരിലാണ് ദാരുണ സംഭവം നടന്നത്. ആലപ്പുഴ തകഴി സ്വദേശി […]
കൊല്ലം: കൊല്ലത്ത് വീട്ടിൽ നിന്നും കാണാതായി ധ്യാനകേന്ദ്രത്തിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കേസെടുത്തു. അമ്മയുടെ ഉപദ്രവം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പോലീസ് കേസെടുത്തത്. കൊരട്ടി പൊലീസിനാണ് കുട്ടി മൊഴി നൽകിയിരുന്നത്.(Girl missing from kollam; police registered case against mother) കൗൺസിലിങിന് ശേഷം യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് പെൺകുട്ടി ആലപ്പാട് കുഴിത്തുറയിലെ വീട്ടിൽ നിന്ന് കാണാതായത്. […]
© Copyright News4media 2024. Designed and Developed by Horizon Digital