News4media TOP NEWS
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്

News

News4media

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത; സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം, മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് […]

May 18, 2024
News4media

യാത്രയിൽ മാറ്റം, സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയിൽ മാറ്റം. സിംഗപൂർ യാത്ര വെട്ടികുറച്ചു മുഖ്യമന്ത്രി ഇന്ന് രാവിലെ ദുബായിൽ എത്തി. പിണറായി വിജയൻ കുടുംബതോടൊപ്പമാണ് ദുബായിലെത്തിയത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ദുബായിൽ നിന്ന് ഓൺലൈനായി പങ്കെടുക്കുമെന്നാണു സൂചന. ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്. നേരത്തെ സിംഗപ്പൂരിൽ നിന്ന് യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരിക്കുന്നത്. 19 നാണ് ദുബായിൽ മടങ്ങിയെത്താൻ നിശ്ചയിച്ചിരുന്നത്. ഈ തീയതികളിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ശനിയാഴ്ച കേരളത്തിലേക്ക് തിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പരിഗണനാ […]

May 15, 2024
News4media

ജനം വേനലിൽ വലയുമ്പോൾ പിണറായി ബീച്ച് ടൂറിസം ആഘോഷിക്കുന്നു, സ്പോണ്‍സര്‍ ആരെന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി വി മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്‍റേയും സ്വകാര്യ വിദേശ യാത്രയില്‍ മൂന്ന് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. യാത്രയുടെ സ്പോൺസർ ആരാണ്? സ്പോൺസറുടെ വരുമാന സ്രോതസ് എന്താണ്? മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആർക്കാണ് കൈമാറിയിരിക്കുന്നത്? എന്നീ ചോദ്യങ്ങളാണ് വി മുരളീധരൻ ഉന്നയിച്ചത്. സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേനലിൽ ജനം വലയുമ്പോൾ പിണറായി വിജയൻ ബീച്ച് ടൂറിസം ആഘോഷിക്കാൻ പോയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള യാത്രയിൽ പാർട്ടി നിലപാട് എതാണെന്നും അദ്ദേഹം ചോദിച്ചു. സീതാറാം യെച്ചൂരി ഒന്നും […]

May 7, 2024
News4media

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടിക്കേസ്; വിധി പറയുന്നത് കോടതി ഈ മാസം 19ലേക്കു മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി ഈ മാസം 19ന് വിധിപറയും. കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴൽനാടന്റെ ഹർജി പിന്നീട് പരിഗണിക്കും. വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം. എന്നാൽ കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ മാത്യു നിലപാടു മാറ്റിയിരുന്നു. ഇതോടെ, കോടതി വേണോ വിജിലൻസ് വേണോയെന്നു ഹർജിക്കാരൻ ആദ്യം തീരുമാനിക്കണമെന്നു […]

April 12, 2024
News4media

‘കേരള സ്റ്റോറി ആര്‍എസ്എസിന്റെ കൃത്യമായ അജണ്ട’; മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും വേട്ടയാടാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

കൊല്ലം: കേരള സ്റ്റോറിയിലൂടെ ഒരു നാടിനെ മുഴുവൻ അപകീർത്തിപ്പെടുത്താൻ ഉള്ള ശ്രമമാണ് ബിജെപിക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന് കൃത്യമായ അജണ്ട ഉണ്ട്. ഹിറ്റ്ലറിൻറെ ആശയമാണ് ആർഎസ്എസിനുള്ളത്. ജർമ്മനിയിൽ ജൂതർ ആണെങ്കിൽ ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണ്. അവരെ വേട്ടയാടാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരും ആണ് ആർഎസ്എസിന്റെ ശത്രുക്കളെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനത്തുടനീളം എൽഡിഎഫിന് അനുകൂല പ്രതികരണങ്ങളാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ സമീപനമാണ് ബിജെപിയും […]

April 9, 2024
News4media

പാനൂ‍ര്‍ ബോംബ് സ്ഫോടനം; മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ, ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ എന്നിവരാണ് അറസ്റ്റിലായത്. സായൂജ് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് നാല് പേരും. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സായൂജിനെ പാലക്കാട്‌ നിന്നാണ് പിടികൂടിയത്. ബോംബ് നിർമാണത്തിൽ ഉൾപ്പെട്ട എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് അറിയിച്ചത്. തെര‍ഞ്ഞെടുപ്പ് കാലത്ത് ബോംബ് നിര്‍മ്മാണം യുഡിഎഫ് അടക്കം വലിയ ചർച്ചയാക്കുകയും പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. […]

April 6, 2024
News4media

മുഖ്യമന്ത്രിയെ ഇന്നലെ മഴ ചതിച്ചു; ഇന്ന് മൈക്കും; ഇടത് പ്രചാരണത്തിന് ശനിദശയോ?

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണതിനെ തുടർന്ന് പ്രസംഗം തടസ്സപ്പെട്ടു. കോട്ടയം ലോക്സഭാ മണ്ഡ‍ലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം നേരം തടസപ്പെട്ടു. പിന്നീട് മൈക്ക് ശരിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്. ഇന്നലെ മഴമൂലം എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയിരുന്നു. മറൈൻഡ്രൈവിൽ വെച്ച് എറണാകുളം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി […]

April 5, 2024
News4media

‘നിയമസഭ പ്രസംഗം’ പുസ്തക വിതരണം ചട്ട ലംഘനം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

‘നിയമസഭ പ്രസംഗം’ പുസ്തക വിതരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ്. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽ ഡി എഫ് പ്രവർത്തകർ പുസ്തകം വീടുകളിൽ നൽകുന്നതിനെതിരെയാണ് പരാതി. ആറ്റിങ്ങൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ളയാണ് മുഖ്യമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം പുസ്തക വിതരണം പെരുമാറ്റ ചട്ടങ്ങൾക്ക്‌ വിരുദ്ധമാണെന്നാണ് യു ഡി എഫ് പരാതിയിൽ ഉന്നയിക്കുന്നത്. Read […]

April 1, 2024
News4media

വോട്ടു പിടിക്കാൻ മുഖ്യമന്ത്രിയിറങ്ങും; രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാൻ എൽഡിഎഫ്, ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങൾ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടു പിടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങും. മുഖ്യമന്ത്രിയെ മുൻ നിർത്തി രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാനാണ് ഇടത് ക്യാമ്പിന്റെ പദ്ധതി. പിണറായി മുൻനിരയിൽ നിന്ന ഭരണഘടനാ സംരക്ഷണ റാലികൾ മലബാറിൽ ഉൾപ്പടെ പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയ പശ്ചാത്തലത്തിലാണ് പുതിയ ഘട്ടം. മറ്റന്നാൾ തുടങ്ങി ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങളിൽ പിണറായി എത്തും. മാർച്ച് 30 മുതൽ ഏപ്രിൽ 23 വരെ നീളുന്ന കേരള പര്യടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന 60 പൊതു […]

March 29, 2024
News4media

പെരുമാറ്റ ചട്ടലംഘനം; മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ 3 പേർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എംപിയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നുവെന്നാണ് പരാതിയിലെ ആരോപണം. സംസ്ഥാന സർക്കാരിന്റെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് വീട് കയറി വിതരണം ചെയ്യുന്നത്. 16 പേജുള്ള പുസ്തകം എല്ലാ വീടുകളിലും […]

March 22, 2024

© Copyright News4media 2024. Designed and Developed by Horizon Digital