കോഴിക്കോട്: രോഗഭീതിയുടെ നിയന്ത്രണത്തില്‍ നിന്നും കോഴിക്കോടിന് മോചനം..കണ്ടെയിന്‍മെന്റ് സോണുകളെല്ലാം പഴയപടിയിലായി.. രണ്ടാഴ്ചക്കാലത്തെ അവധിക്ക് ശേഷം കുട്ടികളൊക്കെ നാളെ വീണ്ടും സ്‌കൂളുകളിലേക്ക് പോവുകയാണ്. കോവിഡ് കാലം കേരളത്തിന് പരിചയപ്പെടുത്തിയ മാസ്‌കും സാനിറ്റൈസറുമാണ് കുറച്ചുകാലത്തേക്ക് ഇനി നാടിനാവശ്യം. മൂന്ന് തവണയും നിപ കോഴിക്കോടിനെ പിടിമുറുക്കാനെത്തിയപ്പോഴും ഈ മാരകവൈറസ് എങ്ങനെ കടന്നുകൂടിയെന്ന് ഒരുവര്‍ഷത്തിനിപ്പുറവും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. നിപ അകന്നുപോയ ആശ്വാസത്തിലാണ് കോഴിക്കോട് എങ്കിലും അതിന്റെ ആയുസ് എത്ര കാലമാണെന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു. നിപ എന്ന് നിശബ്ദകൊലയാളി കേരളത്തിലേക്ക് ആദ്യമായി വന്നപ്പോള്‍ ദുരിതക്കയത്തിലായത് […]
നിപ രോഗബാധ സംശയിച്ച തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാൾ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയും പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളില്ലാത്തത് ആശ്വാസമാണ്. രോഗ ലക്ഷണങ്ങളോടെ അഞ്ച് പേരെ കൂടി മെഡിക്കൽ കോളജിൽ ഐസോലേഷനിലാക്കി. ഇതിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്. സമ്പർക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 1192 ആയി. പോസിറ്റീവായ് […]
കോഴിക്കോട്: വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി കോഴിക്കോട് നഗരം. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി നടത്തണം. വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. ആളുകള്‍ കൂടുന്ന പരിപാടികള്‍ക്ക് പോലീസ് അനുമതി വാങ്ങണം. പൊതുയോഗങ്ങള്‍ മാറ്റിവെക്കാനും നിര്‍ദേശമുണ്ട്. അതേസമയം കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യപ്രവര്‍ത്തകനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം […]
കോഴിക്കോട്: നിപ രോഗലക്ഷണമുള്ളവരുമായി ബന്ധപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റും. കോഴിക്കോട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ആകെ 75 പേരാണ് നിപ നിയന്ത്രണങ്ങള്‍ക്കും മറ്റുമായി 16 ടീമുകളെ നിയോഗിച്ചു. അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കാന്‍ നിര്‍ദേശം. മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ന് വൈകിട്ട് 6 മണിയോടെ പൂനെ എന്‍ഐവിയില്‍ നിന്നുള്ള ഫലം എത്തും. ശേഷം വൈകിട്ട് 6 മണിക്ക് വീണ്ടും യോഗം ചേരും. അതേസമയം മരിച്ച […]
© Copyright News4media 2024. Designed and Developed by Horizon Digital