ചെന്നൈയിൽ കള്ളന്മാരെ പേടിച്ച് കച്ചവടക്കാരൻ അരിച്ചാക്കിലാണ് പണം സൂക്ഷിച്ചിരുന്നത് . ഉടമസ്ഥൻ ഇല്ലാതിരുന്ന സമയത്ത് അരിയെന്ന് കരുതി കടയിലെ ജീവനക്കാരൻ പണച്ചാക്ക് വിറ്റു. ഉടമസ്ഥൻ തിരികെ എത്തി പരിശോധിച്ചപ്പോഴാണ് പണം അടങ്ങിയ ചാക്ക് നഷ്ടമായ വിവരം അറിയുന്നത്. കടലൂർ വടലൂരിൽ അരിക്കച്ചവടം നടത്തുന്ന ഷൺമുഖമാണു പണം ചാക്കിലാക്കി സൂക്ഷിച്ചത്. ഷൺമുഖം ഇല്ലാതിരുന്ന സമയത്ത് അരി വാങ്ങാനെത്തിയാൾക്കു കടയിലെ ജോലിക്കാരൻ പണമടങ്ങിയ ചാക്ക് അരിയെന്ന് കരുതി വിൽക്കുക ആയിരുന്നു. പിന്നീട്, ഷൺമുഖം കടയിലെത്തിയപ്പോഴാണു പണം നഷ്ടമായ വിവരം തിരിച്ചറിഞ്ഞത്. […]
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് car caught fire കത്തി നശിച്ചു. കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ കാറാണ് അഗ്നിക്കിരയായത്. ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിൻ, പമ്മല്ലൂർ ആലുങ്ങൽ നൂറുൽ അമീൻ, കറുത്തോടൻ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. മുൻപിൽ നിന്നും തീ ഉയരാൻ തുടങ്ങിയതോടെ ഇവർ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ കാർ തീ […]
ദേശീയ സീനിയർ വുമൻസ് ട്വൻ്റി 20 Women’s Twenty20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കി കേരളം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ തോല്പിച്ചത്. 74 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം പത്താം ഓവറിൽ വിജയം സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ ഇടം കൈ സ്പിന്നർ വിനയയുടെ ബൌളിങ് മികവാണ് വളരെ ചെറിയ സ്കോറിൽ ഒതുക്കിയത്. ഒരു ഘട്ടത്തിൽ വിക്കറ്റ് പോകാതെ 30 റൺസെന്ന നിലയിലായിരുന്ന സിക്കിം, നാല് വിക്കറ്റിന് […]
ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും വിവാദത്തിന് പിന്നിൽ ആന്റണി രാജു ആയിരിക്കാമെന്നും എൻസിപി എംഎൽഎ തോമസ്.കെ.തോമസ് പറയുന്നു. രണ്ട് ഇടത് എംഎൽഎമാരെ എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറ്റാൻ 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന ആരോപണവും അദ്ദേഹം നിഷേധിക്കുന്നു. മുഖ്യമന്ത്രി തന്നോട് ചോദിച്ചിരുന്നു എന്ന കാര്യം തോമസ് കെ തോമസ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എല്ലാക്കാര്യങ്ങളും അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അജിത് പവാറുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി. വൈകീട്ട് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ […]
ഈ മാസത്തെ സാമൂഹിക സുരക്ഷാ, ക്ഷേമ നിധി പെന്‍ഷനുകളുടെ വിതരണം ഇന്ന് ആരംഭിക്കും. 54 ലക്ഷം പേര്‍ക്ക് 1,600 രൂപ വീതമാണു നല്‍കുക. പെന്ഷന് വിതരണം ചെയ്യുന്നതിനായി 712 കോടിരൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 26.62 ലക്ഷം പേര്‍ക്കു ബാങ്ക് വഴിയും മറ്റുള്ളവര്‍ക്ക് വീട്ടിലെത്തിയുമാണു പെന്ഷന് നല്‍കുക. പെന്ഷന് വിതരണത്തിനും മറ്റു ചെലവുകള്‍ക്കുമായി 1,500 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. English summary : 712 crore has been sanctioned; Distribution of welfare […]
ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിലായി. പുത്തിഗെ ബാഡൂർ എ.എൽ.പി. സ്‌കൂൾ അധ്യാപിക ഷേണി സ്വദേശിനി സചിതാ റൈയെ (27) ആണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെ കാസർകോട് കോടതി പരിസരത്തുനിന്ന് ആണ് ഇവർ പിടിയിലായത്. സചിതാ റൈയെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജർ നിർദേശിച്ചു. കുമ്പള സിപിഎം ഏരിയാ കമ്മറ്റി പ്രാഥമികാംഗത്വത്തിൽ നിന്നും നേരത്തെ ഇവരെ പുറത്താക്കിയിരുന്നു. കൈക്കുഞ്ഞിനെയുമെടുത്ത് കോടതിവളപ്പിൽ കാറിലിരിക്കുകയായിരുന്നു സചിത. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കോടതിയിൽ കീഴടങ്ങുകയെന്ന ഉദ്ദേശ്യത്തോടെയെത്തിയതാണെന്ന് […]
കൊച്ചി: കെഎസ്ആർടിസി ഡ്രൈവറെ KSRTC driver ഇരുചക്ര വാഹന യാത്രക്കാരി മർദിച്ചതായി പരാതി. ചെങ്ങന്നൂരിൽ നിന്ന് പെരിന്തൽമണ്ണയ്ക്കു പോയ ബസ്സിലെ ഡ്രൈവർ ഷാജു ആണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ചാലക്കുടി സ്വദേശിയായ യുവതിക്കെതിരെ ഷാജു പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വൈകിട്ട് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിക്കു സമീപമാണ് സംഭവമുണ്ടായത്. ബൈക്ക് ബസ്സിനു മുന്നിൽ നിർത്തിയ കാര്യം തിരക്കിയതിന് മുഖത്തു അടിക്കുകയായിരുന്നു എന്നാണ് ഷാജുവിന്റെ പരാതി. അഞ്ച് തവണ തുടർച്ചയായി മുഖത്തടിച്ചു എന്നാണ് ഡ്രൈവർ പറയുന്നത്. […]
തിരുവനന്തപുരം: തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്. അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം ചെയ്തെന്ന് കണ്ടെത്തൽ. തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത് ഈ കാരണത്താലാണ്. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി റിപ്പോർട്ട് […]
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് Alappuzha Medical College Hospital ആശുപത്രിയിലെ പ്രധാനപ്പെട്ട രണ്ടു ലിഫ്റ്റുകൾ തകരാറിൽ.11, 12, 13, 14 വാർഡുകളിലേക്ക് രോഗികളെ എത്തിക്കുന്ന ജി 1 ലിഫ്റ്റും, ഡി 2 ലിഫ്റ്റുകളുമാണ് ഒരാഴ്ചയായി പ്രവർത്തന രഹിതമാണ്. ഇതു മൂലം രോഗികളും, ജീവനക്കാരും ഏറെ ദുരിതത്തിലായിരിക്കുകയാണ്. രോഗികളെ വീൽചെയറിലും, ട്രോളിയിലും വാർഡുകളിലേക്ക് കൊണ്ടു പോകണമെങ്കിൽ അകലെയുള്ള ഡി 1 ലിഫ്ടാണ് ആശ്രയം. സന്ദർശകരും, ഡോക്ടർമാർ അടക്കമുള്ള ആശുപത്രി ജീവനക്കാരും ഇതുമൂലം ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. എത്രയും […]
© Copyright News4media 2024. Designed and Developed by Horizon Digital