മലപ്പുറം: മലപ്പുറം ജില്ലയിൽ നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്നുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ ചികിത്സയിലുള്ളവര്‍ മൂന്ന് പേര് സ്ത്രീകളാണ് (four people have been diagnosed with malaria in malappuram). നിലമ്പൂരില്‍ അതിഥി തൊഴിലാളിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, വെക്ടര്‍ കണ്ട്രോള് യൂണിറ്റ്, ആശാ പ്രവര്‍ത്തര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധപ്രവര്‍ത്തനം നടക്കുന്നത്. കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹസന്ദര്‍ശന സര്‍വേ […]
മലപ്പുറം: കാട്ടുമുണ്ട സംസ്ഥാനപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മദ്രസ വിട്ട് ഓട്ടോയിൽ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.(KSRTC Bus collides with auto) ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് തൊട്ടടുത്ത ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല എന്നാണ് വിവരം. Read Also: ഗുരുവായൂരില്‍ ജൂലൈ ഒന്നു മുതല്‍ ഏര്‍പ്പെടുത്തിയ ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു Read Also: സംസ്ഥാനത്ത് നാലുവർഷ ബിരുദ […]
മലപ്പുറം: പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായ സംഭവത്തിൽ ഇരുവരുടെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പിതാവ് കുട്ടിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊണ്ടോട്ടിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.(cctv visuals of father and one year old daughter) പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ (30) മകള്‍ ഇനായ മെഹറിൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സഫീർ കുഞ്ഞിനെയും കൊണ്ട് മറ്റൊരു യുവതിയുമായി പോയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതിയിൽ തിരൂരങ്ങാടി പൊലീസ് […]
മലപ്പുറം: വെളിമുക്കിൽ യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ (30) മകള്‍ ഇനായ മെഹറിന് എന്നിവരെയാണ് കാണാതായത്. പരാതിയിൽ തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.(Father and one year old daughter missing) സഫീർ കഴിഞ്ഞ ആറ് വർഷമായി ചെന്നൈയിൽ കൂൾബാർ നടത്തുകയാണ്. ചെമ്മാടുള്ള ഭാര്യവീട്ടിൽ നിന്നാണ് ഇന്നലെ സഫീർ കുഞ്ഞിനെയും കൊണ്ട് പോയത്. എന്നാൽ പിന്നീട് സഫീറിനേയും കുഞ്ഞിനേയും കുറിച്ച് ഒരു വിവരവുമില്ലെന്ന് പിതാവ് മുഹമ്മദ് […]
മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്ന് ഭരണകക്ഷി എംഎല്‍എയും മുന്‍ മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവില്‍ നിയമസഭയില്‍. സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെങ്കിലും സീറ്റ് കുറവുണ്ട്. കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ഉണ്ടാകണമെന്നും അഹമ്മദ് ദേവര്‍ കോവില്‍ ആവശ്യപ്പെട്ടു. സബ്മിഷനായിട്ടാണ് ഭരണപക്ഷ എംഎല്‍എ പ്ലസ് വണ്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. (No shortage of plus one seats in Malappuram says v sivankutty; Youth organizations with strong protest) എന്നാൽ മലപ്പുറത്ത് പ്ലസ് വൺ […]
മലപ്പുറത്ത് റിമോട്ട് കൺട്രോള് ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതു വയസുകാരന്റേയും മുത്തശ്ശി ആസ്യയുടേയും മൃതദേഹം കബറടക്കി. കഴുത്തിനേറ്റ പരിക്കാണ് മുഹമ്മദ് സിനാന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുന്നത്. (Child Killed by Automatic Gate; Post mortem report is out) തിരൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു മുഹമ്മദ് സിനാന്റെ പോസ്റ്റുമോര്‍ട്ടം നടന്നത്. രണ്ട് ഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴുത്ത് ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെ വൈകിട്ട് നാല് മണിക്കാണ് […]
മലപ്പുറം തിരൂരിനടുത്ത് വൈലത്തൂര്‍ ചിലവില്‍ ഓട്ടമാറ്റിക് ഗേറ്റില്‍ കുടുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വൈലത്തൂര്‍ ചിലവില്‍ സ്വദേശി അബ്ദുള്‍ ഗഫൂറിന്റെയും സജിലയുടെയും മകന് മുഹമ്മദ് സിനാന് (9) ആണ് മരിച്ചത്. തിരൂര്‍ ആലിന് ചുവട് എംഇടി സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ് സിനാന്. (9-year-old child Killed by Automatic Gate in Malappuram) വൈകീട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്. പള്ളിയില്‍ നിസ്കാരത്തിനായി പോകുമ്പോള്‍ അയല്പക്കത്തെ റിമോട്ട് കണ്ട്രോള് ഗേറ്റ് തുറന്ന് അടക്കുമ്പോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. […]
മലപ്പുറം: മലപ്പുറത്ത് വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിൽ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പതിലധികം ആളുകൾ രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.(Jaundice for those who attended the wedding in malappuram) കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം നടന്നത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവർ ചികിത്സയിൽ തുടരുന്നത്. പഞ്ചായത്തിലുളള നിരവധിപേർക്ക് ഒരേ രോഗലക്ഷണം […]
മലപ്പുറം: മലപ്പുറത്ത് സെവൻസ് ഫുട്ബോൾ കളിക്കാനെത്തിയ വിദേശ താരത്തെ പണം നൽകാതെ കബളിപ്പിച്ചെന്ന് പരാതി. ഐവറി കോസ്റ്റ് താരം കാങ്ക കൗസി ക്ലൗഡാണ് മലപ്പുറം എസ് പിക്ക് പരാതി നന്‍കിയത്. Ivory Coast player Kanka Kausi Cloud has filed a complaint with Malappuram SP. ആറു മാസമായി പ്രതിഫലമോ താമസസൗകര്യങ്ങളോ നൽകുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. മലപ്പുറം എഫ് സി നെല്ലിക്കൂത്ത് എന്ന ടീമിന് കളിക്കാനാണ് കാങ്ക കൗസി കേരളത്തിലെത്തിയത്. രണ്ട് മത്സരങ്ങൾക്കായി 5,000 […]
മലപ്പുറം: കൊണ്ടോട്ടിയിൽ സ്കൂൾ വാൻ മറിഞ്ഞ് അപകടം. മുസ്ലിയാരങ്ങാടിയിൽ വെച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.(School van overturned in malappuram) പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മൊറയൂർ വിഎച്ച്എം ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് അപകടത്തിൽപെട്ടത്. അതിനിടെ, സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് ആംബുലൻസ് അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. ആംബുലൻസും ഓട്ടോറിക്ഷയും രണ്ട് ബൈക്കും രണ്ട് കാറുകളും ആണ് അപകടത്തിൽപ്പെട്ടത്. നാല് പേർക്ക് പരിക്കേറ്റു. […]
© Copyright News4media 2024. Designed and Developed by Horizon Digital