web analytics

കഴിയുന്നത് ആഫ്രിക്കൻ താരങ്ങളുടെ ഔദാര്യത്തിൽ; ഭക്ഷണത്തിന് പോലും പണം നൽകിയില്ല; മലപ്പുറത്ത് ഫുട്ബോൾ കളിക്കാനെത്തിയ ഐവറി കോസ്റ്റ് താരത്തെ പറ്റിച്ചെന്ന് പരാതി

മലപ്പുറം: മലപ്പുറത്ത് സെവൻസ് ഫുട്ബോൾ കളിക്കാനെത്തിയ വിദേശ താരത്തെ പണം നൽകാതെ കബളിപ്പിച്ചെന്ന് പരാതി. ഐവറി കോസ്റ്റ് താരം കാങ്ക കൗസി ക്ലൗഡാണ് മലപ്പുറം എസ് പിക്ക് പരാതി നന്‍കിയത്. Ivory Coast player Kanka Kausi Cloud has filed a complaint with Malappuram SP.

ആറു മാസമായി പ്രതിഫലമോ താമസസൗകര്യങ്ങളോ നൽകുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. മലപ്പുറം എഫ് സി നെല്ലിക്കൂത്ത് എന്ന ടീമിന് കളിക്കാനാണ് കാങ്ക കൗസി കേരളത്തിലെത്തിയത്.

രണ്ട് മത്സരങ്ങൾക്കായി 5,000 രൂപ വാ​ഗ്‍ദാനം ചെയ്തെങ്കിലും ഒരു രൂപ പോലും നൽകിയില്ലെന്നാണ് കുവാസി പറയുന്നത്.കഴിഞ്ഞ ജനുവരിയില്‍ ഐവറി കോസ്റ്റില്‍നിന്ന് കൊല്‍ക്കത്തയിലെത്തി. പിന്നീട് അവിടെ നിന്നും മലപ്പുറത്ത് വരികയായിരുന്നു.

കെ പി നൗഫല്‍ എന്ന വ്യക്തിയുടെ കരാറില്‍ സീസണില്‍ രണ്ട് മത്സരങ്ങളാണ് കളിപ്പിച്ചത്. ഡൽഹിയിൽ നിന്നെത്തിയ മറ്റ് ആഫ്രിക്കൻ താരങ്ങളുടെ സഹായത്താലാണ് ഇതുവരെ കൗസി ഭക്ഷണം കഴിച്ചിരുന്നത്. ജൂലായ് മൂന്നിന് ഇയാളുടെ വിസാ കാലാവധിയും അവസാനിക്കും. തുടർന്നാണ് പരാതി നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

Related Articles

Popular Categories

spot_imgspot_img