കോഴിക്കോട്: കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. രണ്ട് ഹയർ സെക്കന്‍ററി സ്കൂൾ വിദ്യാർത്ഥികളാണ് സംഘർഷം ഉണ്ടാക്കിയത്. ബിയര്‍ കുപ്പികൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാട്ടുകാർ ഇടപെട്ടു.Kozhikode plus two students clashed എന്ത് കാരണത്താലാണ് അടിപിടിയെന്ന് വ്യക്തമല്ല. ഒരു കുട്ടിയെ ഒരുകൂട്ടം പേർ ചേർന്ന് പോസ്റ്റിനോട് ചേർത്തുനിർത്തി മർദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. വിഷയത്തിൽ സംഭവത്തെ കുറിച്ച് സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല.
കോഴിക്കോട്: നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തെ കിണറിലേക്ക് വീണു. കോഴിക്കോട് ചേവായൂരിലാണ് സംഭവം. അപകടത്തിൽ കാര്‍ ഡ്രൈവര്‍ രാധാകൃഷ്ണന് പരിക്കേറ്റു. പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില് തകര്‍ത്ത് കിണറിലേക്ക് വീഴുകയായിരുന്നു.(The car went out of control and fell into a well; The driver was injured) ഇന്നലെ രാത്രി 9.30 തോടെയാണ് അപകടമുണ്ടായത്. കാര്‍ തലകീഴായി മറിഞ്ഞ് കിണറിൽ സ്ഥാപിച്ചിരുന്ന നെറ്റില്‍ കുത്തിനിന്നതുകൊണ്ടാണ് വന്‍ […]
കോഴിക്കോട്: കാക്കൂര്‍ കുമാരസാമിൽ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. വാഷ് ബേസിനു സമീപം മൂത്രമൊഴിക്കാന്‍ യുവാക്കൾ ശ്രമിച്ചത് ജീവനക്കാർ തടഞ്ഞതാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ പുതിയാപ്പ് സ്വദേശി ശരത്ത്( 25), കടലൂര്‍ സ്വദേശി രവി എന്നിവരെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.(youth vandalized a hotel in kozhikode) ഇവരിൽ രവിയാണ് വാഷ് ബേസിന് സമീപത്ത് മൂത്രമൊഴിക്കാൻ ശ്രമിച്ചത്. ഇതു തടയാൻ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരായ സഫ്‌റിന്‍ മിന്‍ഹാജ്, ഷെര്‍ബല സലീം എന്നിവരെ ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. തുടർന്നാണ് […]
കോഴിക്കോട്: പാചകം ചെയ്യുന്നതിനിടെ മത്സ്യബന്ധന ബോട്ടിലെ കുക്കർ പൊട്ടിത്തെറിച്ച് അപകടം. മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ജോസ്(30), ഷാബു(47), കുമാർ (47) എന്നിവർക്കാണ് പൊള്ളലേറ്റത്.(Cooker explodes while cooking on fishing boat; Fishermen suffered severe burns) ഇന്ന് രാവിലെയായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്നും 29 നോട്ടിക്കൽ അകലെ കടലിൽ വെച്ചാണ് അപകടം നടന്നത്. ഫിഷറീസ് എൻഫോഴ്സ്മെൻ്റിൻ്റെ ബോട്ടിൽ ഇവരെ കരയിലെത്തിച്ചു. പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഭീമാകാരമായ രൂപം, ജെല്ലി […]
കോഴിക്കോട്: ഒളവണ്ണയിൽ വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വലിയ ശബ്ദത്തോടെ വീടിൻ്റെ താഴത്തെ നില പൂർണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു.(The ground floor of the house has sunk completely underground) ശബ്ദം കേട്ട ഉടൻ തന്നെ വീട്ടുകാർ പുറത്തേക്ക് ഓടി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീട് നിൽക്കുന്ന പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം. […]
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് കനത്ത മഴയെ തുടർന്ന് ഉരുൾപ്പെട്ടൽ ഉണ്ടായി. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്.Vilangad in Kozhikode was hit by landslides due to heavy rain ദുരന്തത്തിൽ ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. പുഴയുടെ വശത്തായുള്ള വീടുകൾ ആണ് തകർന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ […]
കോഴിക്കോട്: സാനിറ്റൈസര്‍ ഒഴിച്ച് മാലിന്യം കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. പയ്യോളി ഐ പി സി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ(48) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.(attempt to burn waste with sanitizer; Housewife died) കഴിഞ്ഞ ദിവസം വീടിന്റെ പരിസരത്തു നിന്നാണ് നഫീസക്ക് പൊള്ളലേറ്റത്. അടിച്ചുവാരി കൂട്ടിയിട്ട മാലിന്യങ്ങള്‍ കത്തിക്കുന്നതിനായി വീട്ടിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഒഴിക്കുകയായിരുന്നു. ഇതിനിടെ തീ പടർന്ന് പിടിച്ചാണ് ഇവർക്ക് പൊള്ളലേറ്റത്. ഭര്‍ത്താവ്: കുഞ്ഞമ്മദ്. […]
കോഴിക്കോട്: രാത്രി വീടുകളിൽ നിരന്തരം ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി ഉയർന്നതോടെ തിരച്ചിലിനു വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ച് നാട്ടുകാർ. ഒടുവിൽ സിസിടിവിയിൽ കുടുങ്ങിയ ആളെ കണ്ടപ്പോൾ നാട്ടുകാർ തന്നെ ഞെട്ടിപ്പോയി. വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിൻ തന്നെയായിരുന്നു ആ ഒളിഞ്ഞു നോട്ടക്കാരൻ.(WhatsApp group admin caught on CCTV camera) സംഭവത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. കോഴിക്കോട് കൊരങ്ങാടാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. രാത്രി എത്തുന്നയാൾ വീടുകളുടെ മതിൽ ചാടിക്കടന്ന് കിടപ്പു മുറിയിൽ ഒളിഞ്ഞു നോക്കും. ശല്യം സഹിക്കാനാകാതെ […]
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചു. ജില്ലകളിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.(Rain Holiday for Educational Institutions in two districts) അതിശക്തമായ മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് […]
കോഴിക്കോട്: കോഴിക്കോട്ട് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചുകയറി വിദ്യാർത്ഥിക്ക് പരിക്കേറ്റു.A student was injured after an ambulance ran over him in Kozhikode പുതുപ്പാടി കൈതപ്പൊയിലിൽ മുഹമ്മദ് സഹൽ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. റോഡിൽ കൂടി സഹൽ നടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിൽ നിന്നും മൃതദേഹവുമായെത്തി തിരിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് ഡ്രൈനേജിലേക്ക് പതിച്ചു.
© Copyright News4media 2024. Designed and Developed by Horizon Digital