web analytics

കൊരങ്ങാടിലെ ഞരമ്പ് രോഗി സിസിടിവിയിൽ കുടുങ്ങി; അതു മറ്റാരുമായിരുന്നില്ല, ഒളിഞ്ഞു നോട്ടക്കാരെ പിടികൂടാൻ തുടങ്ങിയ ഗ്രൂപ്പിൻ്റെ അഡ്മിൻ തന്നെ!

കോഴിക്കോട്: രാത്രി വീടുകളിൽ നിരന്തരം ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി ഉയർന്നതോടെ തിരച്ചിലിനു വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ച് നാട്ടുകാർ. ഒടുവിൽ സിസിടിവിയിൽ കുടുങ്ങിയ ആളെ കണ്ടപ്പോൾ നാട്ടുകാർ തന്നെ ഞെട്ടിപ്പോയി. വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിൻ തന്നെയായിരുന്നു ആ ഒളിഞ്ഞു നോട്ടക്കാരൻ.(WhatsApp group admin caught on CCTV camera)

സംഭവത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. കോഴിക്കോട് കൊരങ്ങാടാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. രാത്രി എത്തുന്നയാൾ വീടുകളുടെ മതിൽ ചാടിക്കടന്ന് കിടപ്പു മുറിയിൽ ഒളിഞ്ഞു നോക്കും. ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പ്രദേശവാസികൾ സംഘടിച്ച് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിൽ ഏകോപിപ്പിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പും രൂപീകരിച്ചു. രാത്രി സമയത്ത് ചിലർ കാവലിരിക്കുകയും ചെയ്തു. എന്നാൽ ആളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

എന്നാൽ സിസി ടിവിയിൽ ഒളിഞ്ഞു നോട്ടക്കാരന്റെ ദൃശ്യം പതിയുകയായിരുന്നു. ഗ്രൂപ്പ് വഴി നടക്കുന്ന ചർച്ചകൾ മനസിലാക്കിയാണ് ഇയാൾ ഓരോ വീടുകളിൽ കയറി ഒളിഞ്ഞു നോക്കിയിരുന്നത്. എന്നാൽ തിരച്ചിൽ സ്ഥലം മനസ്സിലാക്കിയെങ്കിലും വീട്ടിൽ സിസിടിവിയുള്ളത് ഇയാൾ അറിഞ്ഞിരുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img