ചെന്നൈ: വിവാഹ അഭ്യർഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കൊലപ്പെടുത്തി യുവാവ്. 24കാരിയായ തഞ്ചാവൂർ സ്വദേശി രമണിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തഞ്ചാവൂർ മല്ലിപ്പട്ടണത്തെ സർക്കാർ ഹൈസ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് മുപ്പതുകാരനായ മദൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രമണി കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് മദൻ കുമാർ കത്തിയുമായി ക്ലാസിലെത്തിയത്. കുട്ടികളുടെ കൺമുന്നിൽവച്ച് തന്നെയാണ് യുവാവ് അധ്യാപികയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തിയത്. സംഭവം നടന്ന് ഉടൻ തന്നെ രമണിയെ മറ്റ് അധ്യാപകരും വിദ്യാർഥികളും ചേർന്ന് […]
കോട്ടയം പനച്ചിക്കാട് ഉണ്ടായ വാഹനാപകടത്തിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചു ബൈക്ക് യാത്രികനു ദാരുണാന്ത്യം. ചാന്നാനിക്കാട് സ്വദേശി 60 കാരനായ മധുസൂദനൻ നായർ ആണ് മരിച്ചത്. പാറയ്ക്കൽക്കടവിന് സമീപം കല്ലുങ്കൽക്കടവിൽ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. Bike and car collide in Kottayam; Biker dies tragically ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധുസൂദനന്റെ ഭാര്യ പ്രിയ പനച്ചിക്കാട് പഞ്ചായത്ത് അംഗമാണ്. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി […]
ഇടുക്കി കട്ടപ്പനചന്തയിലെ പച്ചക്കറിക്കട കുത്തിത്തുറന്ന് മോഷ്ടിക്കാൻ കയറിയ മോഷ്ടാക്കൾ കാര്യമായി ഒന്നും കിട്ടാതായതോടെ കിട്ടിയ നാണയത്തുട്ടും വാരി സ്ഥലം വിട്ടു. തിങ്കളാഴ്ചയാണ് സംഭവം രണ്ട് യുവാക്കളാണ് കട കുത്തിത്തുറന്ന് മോഷ്ടിക്കാൻ കയറിയത്. What happened to the youths who broke into a vegetable shop to rob it… Video എന്നാൽ കടയിൽ കാര്യമായി പണം സൂക്ഷിച്ചിരുന്നില്ല. ഇതോടെ നിരാശരായ മോഷ്ടാക്കൾ മേശ വലിപ്പിനുള്ളിലെ നാണയങ്ങൾ മോഷ്ടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. കടയുടമക്ക് പരാതിയില്ലാത്തതിനാൽ […]
പന്തളത്ത് ബ്ലാക്ക്മാൻ ഭീതിപരത്തി പ്രദേശവാസികളെ ഭയപ്പെടുത്തു മോഷണം നടത്തിയതിന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല സൗത്ത് തെങ്ങുവിളയിൽ അഭിജിത്ത് (21) കൂട്ടുപ്രതികളായ മുന്നൂ കൗമാരക്കാരുമാണ് അറസ്റ്റിലായത്. മോഷണങ്ങൾക്കായാണ് ഇവർ പ്രദേശത്ത് ബ്ലാക്ക്മാൻ ഇറങ്ങിയെന്ന ഭീതി പരത്തിയത്. Police arrest Black Man and gang members in Pandalam അഭിജിത്തിനും സംഘത്തിനുമെതിരെ പോക്‌സോ കേസുകളും വാഹന മോഷണക്കേസുകളും ഉൾപ്പെടെ നിലവിലുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിൽ ലോക്ക് ചവിട്ടിപ്പൊട്ടിക്കുന്ന മോഷ്ടാക്കൾ ഇവ വയറുകൾ കൂട്ടിമുട്ടിച്ച് സ്റ്റാർട്ട് […]
പാലക്കാട്: ഏറെ വിവാദങ്ങൾക്ക് ഒടുവിൽ പാലക്കാട് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ആകെ 184 ബൂത്തുകളിലായി വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.(Palakkad by-election; Polling started) ആകെ10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ബിജെപിയുടെ സി. കൃഷ്ണകുമാറും കോൺഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം സ്വതന്ത്രനായി പി. സരിനും ആണ് നിയമസഭ സീറ്റിലേക്ക് മത്സരിക്കുന്നത്. 1,94,706 വോട്ടർമാരാണ് ഇന്ന് ജന […]
അമ്പലപ്പുഴ കരൂരിലേതും ‘ദൃശ്യം’ സിനിമാ മോഡല്‍ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ വിജയലക്ഷ്മിയുടെ (40) മൃതദേഹമാണ് നിര്‍മാണം നടക്കുന്ന വീടിനു സമീപത്ത് കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെടുത്തത്. അടുത്ത കാലത്തായി നിരവധി സ്ത്രീകളെ കാണാതായി. പോലീസ് അന്വേഷണത്തില്‍ ഇവരിൽ ഭൂരിഭാഗം പേരും കൊല ചെയ്യപ്പെട്ടതാണ് എന്നാണ് തെളിഞ്ഞത്. ഇതെല്ലാം തന്നെ ‘ദൃശ്യം’ സിനിമ മോഡല്‍ കൊലപാതകങ്ങളായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. വിജയലക്ഷ്മിയെ കൊന്ന ശേഷം മൃതദേഹം പുരയിടത്തില്‍ തന്നെ കുഴിച്ചിടുകയായിരുന്നു. പല കേസുകളിലും മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ളവ വരുന്നു. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം (20631/20632) വന്ദേഭാരത് എക്സ്പ്രസിന് പകരമാണ് പുതിയ ട്രെയിൻ ഓടുക. റെയില്‍വേ കണക്കു പ്രകാരം ഇന്ത്യയില്‍ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്തുള്ള ട്രെയിനാണ് ഇത്. 100 സീറ്റുള്ള ട്രെയിനിൽ കയറിയും ഇറങ്ങിയും 200 യാത്രക്കാർ വരെ സീറ്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ(20631) 474 സീറ്റുകൾ മുഴുവൻ യാത്രക്കാരുമായാണ് ഓടുന്നത്. 20 റേക്കാകുന്നതോടെ 1246 സീറ്റിലധികം ഉണ്ടാകും. 20 കോച്ചുള്ള വന്ദേഭാരതുകള്‍ […]
കാക്കനാട്: നാലുവർഷ ബിരുദ കോഴ്സിന്റെ ഫീസ് ഘടന സർവകലാശാലകൾ വർധിപ്പിച്ചത് സർക്കാറുമായി ആലോചിക്കാതെ ആണെന്ന് മന്ത്രി ആർ. ബിന്ദു. ഫീസ് വർധന പുനഃപരിശോധിക്കുമെന്നും ന്യായമായ ഫീസ് സംവിധാനം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കാക്കനാട് മീഡിയ അക്കാദമി അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി ആർ. ബിന്ദു. നാലുവര്‍ഷ ബിരുദ കോഴ്സ് മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ സര്‍വകലാശാല നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഫീസ് വർധന ഉണ്ടാകില്ലെന്ന സര്‍ക്കാര്‍ […]
തിരുവനന്തപുരം: മുൻമന്ത്രി ആന്റണി രാജു എം എൽ എ ഉൾപ്പെട്ട തൊണ്ടിമുതൽ കേസുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. കേസിൽ വാദം കേൾക്കുന്നിതിനിടെ സത്യം കണ്ടെത്താൻ ഏതറ്റംവരെയും പോകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരമാണെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം. […]
തിരുവനന്തപുരം: മസ്തിഷ്കമരണത്തെത്തുടർന്ന് അവയവദാനം ചെയ്‌തവരുടെ എണ്ണം സംസ്ഥാനത്ത് ഈ വർഷം വീണ്ടും കുറഞ്ഞു. ഈ വർഷം നവംബർ 18 വരെയുള്ള കണക്കനുസരിച്ച് മസ്‌തിഷ്‌ക മരണാനന്തരം 10 പേരുടെ അവയവം മാത്രമാണ് ദാനംചെയ്തിട്ടുള്ളത്. അവയവമാറ്റ ശസ്ത്രക്രിയ നടക്കാതെ 12 വർഷത്തിനിടെ സംസ്ഥാനത്ത് മരണമടഞ്ഞത് 1870 പേരാണ്. ഈ കാലയളവിൽ മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവ ദാനത്തിലും കുറവ് വന്നിട്ടുണ്ട്. 377 പേരുടെ അവയവങ്ങൾ മാത്രമാണ് ഇത്തരത്തിൽ ദാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം ഇത് 19 ആയിരുന്നു. അവയവദാനം സംബന്ധിച്ചുണ്ടായ വിവാദങ്ങളും […]
© Copyright News4media 2024. Designed and Developed by Horizon Digital