web analytics

വിവാഹ അഭ്യർഥന നിരസിച്ചു; അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കൊലപ്പെടുത്തി യുവാവ്; ക്രൂരമായ കൊലപാതകം വിദ്യാർഥികളുടെ മുന്നിൽ വെച്ച്

ചെന്നൈ: വിവാഹ അഭ്യർഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കൊലപ്പെടുത്തി യുവാവ്. 24കാരിയായ തഞ്ചാവൂർ സ്വദേശി രമണിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തഞ്ചാവൂർ മല്ലിപ്പട്ടണത്തെ സർക്കാർ ഹൈസ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് മുപ്പതുകാരനായ മദൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രമണി കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് മദൻ കുമാർ കത്തിയുമായി ക്ലാസിലെത്തിയത്. കുട്ടികളുടെ കൺമുന്നിൽവച്ച് തന്നെയാണ് യുവാവ് അധ്യാപികയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തിയത്. സംഭവം നടന്ന് ഉടൻ തന്നെ രമണിയെ മറ്റ് അധ്യാപകരും വിദ്യാർഥികളും ചേർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രമണിയെ കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. രണ്ടുപേരും ഒരേ പ്രദേശത്ത് താമസിക്കുന്നവരും ഒരേ സമുദായത്തിൽപ്പെട്ടവരുമാണ്. മദൻ കുമാർ വിവാഹ അഭ്യർഥനയുമായി യുവതിയുടെ വീട്ടുകാരെ സമീപച്ചെങ്കിലും അവർ എതിർക്കുകയായിരുന്നു.

ബന്ധുക്കളായ മുതിർന്ന ആളുകൾ ഇക്കാര്യം മദൻ കുമാറിനോട് പറയുകയും ചെയ്തു. നാല് മാസം മുൻപാണ് രമണി മല്ലപ്പട്ടണം ഹൈസ്‌കൂളിൽ അധ്യാപികയായി ജോലിക്ക് എത്തിയത്. പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img