വേങ്ങൂരിന് പിന്നാലെ എറണാകുളം കളമശ്ശേരി നഗരസഭയും മഞ്ഞപ്പിത്ത ഭീതിയിൽ. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്. വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് നഗരസഭാ പരിധിയിലെ 5 ഭക്ഷണ ശാലകൾ പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. നഗരസഭ പരിധിയിലെ ചില കൂൾബാറുകൾ വഴി രോഗം പടർന്നതായാണ് സംശയം. കടകൾ കേന്ദ്രികരിച്ച് നഗരസഭ നടത്തിയ പരിശോധനയിൽ മൂന്ന് ബേക്കറികളും രണ്ട് തട്ടുകടയും പൂട്ടാൻ നിർദ്ദേശം നൽകിയത്. വേങ്ങൂരിലേതുപോലെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ. ജലസ്രോതസ്സുകൾ വൃത്തിയാക്കാനുള്ള നടപടികളും […]
മഞ്ഞപ്പിത്തം പടരുന്ന എറണാകുളം ജില്ലയിലെ വെങ്ങൂരിൽ മൂന്നാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 189 പേര്‍ക്ക്. ദിവസേന കുറഞ്ഞത് പത്ത് പേര്‍ക്കെങ്കിലും മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മഞ്ഞപ്പിത്തത്തിനെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 17ന് ആരംഭിച്ച മഞ്ഞപ്പിത്ത ബാധ വേങ്ങൂരില്‍ ഇപ്പോഴും പൂര്‍ണ നിയന്ത്രണത്തിലായിട്ടില്ല. 43 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. […]
മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്-എ പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്‌ത്രോതസുകളിലും ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജ്യൂസിന് […]
പെരുമ്പാവൂർ വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 171 ആയി. വീട്ടമ്മ മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിൽ കഴിയുന്ന പെണ്‍കുട്ടി അടക്കം മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആയിരിക്കണക്കിന് പേർ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ഏക ജലസ്രോതസ്സിൽ നിന്നുള്ള വെള്ളം ശുചിയാക്കാതെ വാട്ടർ അതോറിറ്റി പമ്പ് ചെയ്തതാണ് രോഗബാധയ്ക്ക് കാരണം എന്നാണ് നാട്ടുകാർ പറയുന്നത്. ഹെപ്പറൈറ്റിസ് എ എന്ന വൈറസ് ബാധയാണ് പടർന്നു പിടിക്കുന്നത്. ഏപ്രിൽ 17ന് വെങ്ങൂർ പഞ്ചായത്തിലെ വാർഡ് […]
വേനല്‍ കനക്കുമ്പോള്‍ ജലജന്യരോഗങ്ങളായ വയറിളക്കം ,മഞ്ഞപ്പിത്തം എന്നിവ പടര്‍ന്ന്പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ. വേനലിന്റെ കാഠിന്യത്തില്‍ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ‘ വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ് എ. യും കഴിഞ്ഞ മാസങ്ങളില്‍ വലിയ തോതിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ഞപിത്തരോഗബാധ, (ഹെപ്പറ്റൈറ്റിസ് എ.) വയറിളറിക്ക രോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം , പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം,ശീതളപാനീയങ്ങളിലും മറ്റും […]
കേരളത്തിൽ മഞ്ഞപ്പിത്തം അപടകരമായി പടരുന്നതിനുപിന്നിൽ ജനിതക മാറ്റം വന്ന വൈറസാണെന്ന നിഗമനം ബലപ്പെടുന്നു. സാധാരണ ഹെപ്പറ്റൈറ്റിസ്- എ മരണ കാരണമാകാറില്ല. എന്നാൽ, സമീപകാലത്ത് മരണം റിപ്പോർട്ട് ചെയ്തു. സാധാരണ കുഞ്ഞുങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി കണ്ടുവരുന്നത്. പ്രതിരോധശേഷി കൂടുതലായതിനാൽ മുതിർന്നവരിൽ താരതമ്യേന രോഗപ്പടർച്ച കുറവായിരുന്നു. എന്നാൽ, ഈ അടുത്തായി മുതിർന്നവരും വ്യാപകമായി രോഗബാധിതരാകുന്നുണ്ട്. വൈറസിന്റെ ജനിതക വ്യതിയാനമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ. മലിന ഭക്ഷണത്തിൽനിന്നും വെള്ളത്തിൽനിന്നുമാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. രോഗിയുടെ മലവിസർജ്യത്തിൽ ഈ വൈറസ് […]
© Copyright News4media 2024. Designed and Developed by Horizon Digital