ഗാസ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള അതിർത്തിയിലെ തന്ത്രപ്രധാനമായ ഫിലാഡൽഫി ഇടനാഴിയിൽ “പ്രവർത്തന നിയന്ത്രണം” നേടിയതായി ഇസ്രായേൽ സൈന്യം ബുധനാഴ്ച (മെയ് 29) അവകാശപ്പെട്ടു. വർഷാവസാനം വരെ യുദ്ധം തുടരാമെന്ന ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ഉന്നത പ്രസ്താവനയ്ക്കിടെയാണ് ഈ നീക്കം. 4 കിലോമീറ്റർ (8.5 മൈൽ) ഇടനാഴിയിൽ ഇസ്രായേൽ “പ്രവർത്തന നിയന്ത്രണം സ്ഥാപിച്ചു” എന്ന് പേരു വെളിപ്പെടുത്താത്ത ഒരു സൈനിക ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ട്രിപ്പിലെ മാനുഷിക സ്ഥിതി ഭയാനകമായ തോതിൽ വഷളായതോടെ ഗാസയുടെ തെക്ക് ഭാഗത്ത് ഇസ്രായേൽ […]
ഗസയിൽ ഹമാസുമായി ഏറ്റുമുട്ടുന്ന ഇസ്രയേൽ സൈന്യത്തിന്റെ ടാങ്ക് ആക്രമണത്തിൽ അഞ്ച് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു.ഹമാസ് താവളമെന്ന് തെറ്റിദ്ധരിച്ച് ഇസ്രയേൽ സൈനികർക്കുനേരെ ടാങ്ക് ഷെൽ പ്രയോഗിക്കുകയായിരുന്നു. തുടർന്ന് അഞ്ച് സൈനികർ കൊല്ലപ്പെടുകയും ഒട്ടേറെ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെസൗഹൃദ വെടിവെയ്പ്പ് എന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്. Read also: ഇടുക്കിയിലെ കൃഷിനാശം നേരിട്ടറിഞ്ഞ് കൃഷി മന്ത്രി പി. പ്രസാദ്
രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നു ആരോപിച്ച് ചാനെൽ അൽ ജസീറയുടെ പ്രവർത്തനം ഇസ്രായേലിൽ അവസാനിപ്പിക്കാൻ ഒരുങ്ങി പ്രസിഡന്റ് ബെഞ്ചമിൻ നേതന്യാഹു. അൽ ജസീറയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രിസഭയിൽ പ്രമേയം പാസാക്കി. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരതകൾ പുറം ലോകത്തെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ചാനലായിരുന്നു ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽജസീറ. ഇത് ഇസ്രയേൽ ഭരണകൂടത്തിന്റെ അതൃപ്തിക്ക് കാരണമായിരുന്നു. തീരുമാനം മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്തെന്നും അതിനാൽ ഉടൻതന്നെ പ്രവർത്തനം അവസാനിപ്പിക്കണം എന്നൊരു സന്ദേശം ലഭിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിൽ അൽജസീറയുടെ പ്രവർത്തനം […]
ഇസ്രായേൽ സൈന്യത്തിന് നൽകുന്ന എണ്ണ വിതരണം നിർത്തിയില്ലെങ്കിൽ സാമ്പത്തിക ഉപരോധം ഉൾപ്പെടെ നേരിടേണ്ടിവരുമെന്നും വംശഹത്യാകുറ്റം ചുമത്തുമെന്നും എണ്ണ നൽകുന്ന ആഗോള കുത്തക കമ്പനികൾക്ക് മുന്നറിയിപ്പുമായി യു.എൻ വിദഗ്ധര്‍. ബ്രിട്ടീഷ് പെട്രോളിയം(ബി.പി), യു.എസ് കമ്പനികളായ ഷെവ്‌റോൺ, എക്‌സോൺ മൊബിൽ എന്നിവയ്ക്കാണ് രണ്ട് ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രത്യേക യു.എൻ വിദഗ്ധൻ മിഷേൽ ഫഖ്രിയാണ് ഓയിൽ ചേഞ്ച് ഇന്റർനാഷനലിനെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ബി.പിയും ഷെവ്‌റോണും എക്‌സോണും ഇസ്രായേൽ സൈന്യത്തിന് എണ്ണ നൽകുന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് […]
കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന ഫലസ്തീൻ കുട്ടിയെ ഇസ്രായേൽ സേന വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. 13 വയസ്സുള്ള റാമി ഹമദാൻ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഷിഫാത്ത് അഭയാർത്ഥി ക്യാമ്പ് ചെക്ക് പോയിന്റ് സമീപം ഇന്നലെ രാത്രിയാണ് കുട്ടി കൊല്ലപ്പെട്ടത്. കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് എത്തിയ ഇസ്രായേൽ സൈനികൻ എന്ന് തോന്നിക്കുന്നയാൾ തൊട്ടടുത്ത് നിന്ന് കുട്ടിയുടെ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം പിടഞ്ഞുവീണ കുട്ടിയെ സൈനു തന്നെ എടുത്ത് അജ്ഞാത […]
റമദാൻ വ്രതാരംഭത്തോടെ, മക്ക, മദീന പള്ളികൾക്കൊപ്പം മുസ്‌ലിംകൾ പരിപാവനമായി കരുതുന്ന വിശുദ്ധ ഗേഹമായ മസ്ജിദുൽ അഖ്‌സയിൽ പള്ളിയിൽ യുവാക്കൾക്ക് രാത്രികാല നമസ്‌കാരത്തിനു വിലക്കേർപ്പെടുത്തി ഇസ്രായേൽ. നമസ്കാരത്തിന് 40 വയസിനു മുകളിലുള്ളവർക്ക് മാത്രമാണ് അനുമതി. കൂടാതെ, പള്ളിയുടെ പരിസരത്ത് കൂടുതൽ പൊലീസുകാരെ ഇസ്രായേൽ വിന്യസിച്ചിട്ടുണ്ട്. റമദാൻ ഉൾപ്പെടെ വിശേഷ വേളകളിൽ ആയിരങ്ങളാണു പള്ളിയിലേക്കു പ്രാർഥനയ്ക്കായി എത്താറുള്ളത്. റമദാനിൽ തറാവീഹ് ഉൾപ്പെടെ രാത്രികാല നമസ്‌കാരത്തിനും പ്രാർഥനകൾക്കും കൂടുതൽ വിശ്വാസികൾ എത്താനിടയുള്ള സാഹചര്യത്തിലാണ് കൂടുതൽ സേനയെ വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധ പരിപാടികളിൽ ഭാഗമാകരുതെന്ന് […]
ഫലസ്തീൻ പ്രദേശത്ത് ഹമാസിൻ്റെ ബന്ദികളെ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മോചിപ്പിച്ചില്ലെങ്കിൽ മാർച്ച് 10 നകം ഗാസ മുനമ്പിലെ റഫയിൽ ഇസ്രായേൽ സൈന്യം കരാക്രമണം നടത്തുമെന്ന് ഇസ്രായേൽ യുദ്ധ കാബിനറ്റ് ഞായറാഴ്ച (ഫെബ്രുവരി 18) മുന്നറിയിപ്പ് നൽകി. “ലോകം അറിയണം, ഹമാസ് നേതാക്കൾ അറിയണം – റമദാനിൽ നമ്മുടെ ബന്ദികൾ വീട്ടിലില്ലെങ്കിൽ, റഫ പ്രദേശം ഉൾപ്പെടെ എല്ലായിടത്തും പോരാട്ടം തുടരും.” യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗാൻ്റ്സ് പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. റാഫയിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital