‘റോബോട്ട് സർജൻ’ എന്ന വാക്ക് കേൾക്കുമ്പോൾ, സങ്കീർണ്ണമായ ഒരു യന്ത്രസംവിധാനം ഒരു രോഗിക്ക് ശസ്ത്രക്രിയ നടത്തുന്നതായ ചിത്രമാകും മനസ്സിൽ വരിക. എന്നാൽ, ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി വൈസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കലി-ഇൻസ്‌പൈർഡ് എഞ്ചിനീയറിംഗിലെ ഗവേഷകർ അതിലും അപ്പുറമാണ് ചിന്തിക്കുന്നത്. മനുഷ്യകോശങ്ങളെ തന്നെ ചെറിയ റോബോട്ടുകളാക്കി മാറ്റി, അത് മറ്റു കോശങ്ങളുടെ അസുഖങ്ങളെ ചികിൽസിച്ചു ഭേദമാക്കുന്നതായി അവർ കണ്ടെത്തി. ഈ ചെറിയ റോബോട്ടുകളെ ‘ആന്ത്രോബോട്ടുകൾ’ എന്നാണ് വിളിക്കുന്നത്. ഈ ആന്ത്രോബോട്ടുകളെ നിർമ്മിക്കാൻ, മനുഷ്യശ്വാസനാളത്തിന്റെ പാളിയിൽ കാണപ്പെടുന്ന കോശങ്ങളെയാണ് ഗവേഷകർ തിരഞ്ഞെടുത്തത്. […]
© Copyright News4media 2024. Designed and Developed by Horizon Digital