News4media TOP NEWS
ഗസ്സയിൽ കടുത്ത ശൈത്യം; മരവിച്ച് മരിച്ചുവീണ് നവജാതശിശുക്കൾ; 48 മണിക്കൂറിനിടെ മരിച്ചത് ദിവസം പ്രായമുള്ളതുൾപ്പെടെ 3 കുഞ്ഞുങ്ങൾ സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, കത്തികൊണ്ട് കുത്തി; പൊലീസ് പിടികൂടുമെന്ന ഭയത്തിൽ യുവാവ് തൂങ്ങി മരിച്ചു തെലങ്കാനയിൽ പോലീസുകാരുടെ കൂട്ട ആത്മഹത്യ: ഒരേ സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത് തടാകത്തിൽ കൊല്ലൂര്‍വിള സഹകരണ ബാങ്കിൽ 120 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; പ്രസിഡന്റിനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെയും അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

News

News4media

പൊലീസ് സ്റ്റേഷനിൽ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത് ഔദ്യോഗിക കൃത്യനിർവഹണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി; നിരീക്ഷണം യുവാവിനേയും സഹോദരിയായ വനിത കോൺസ്റ്റബിളിനേയും എസ്.ഐ തല്ലിചതച്ച കേസിൽ

കൊച്ചി: പൊലീസ് സ്റ്റേഷനിൽ ഒരാളെ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത്ഔദ്യോഗിക കൃത്യനിർവഹണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം നടപടികളിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി സ്വീകരിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസെടുക്കാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ നിലമ്പൂർ എസ്‌ഐ ആയിരുന്ന സി അലവി നൽകിയ റിവിഷൻ പെറ്റീഷൻ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് കെ ബാബു ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരന്റെ പ്രവൃത്തിയും ഒദ്യോഗിക കൃത്യനിർവഹണവും തമ്മിൽ ന്യായമായ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. വനിതയെ അധിഷേപിച്ചെന്ന പരാതിയിൽ […]

December 3, 2024
News4media

ഭൂമി തരംമാറ്റം; സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി: ഭൂമി തരംമാറ്റ ഇനത്തിൽ സംസ്ഥാന സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ പൂർണമായും കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. 25 ശതമാനം തുക നാല് മാസത്തിനുള്ളിൽ തന്നെ മാറ്റണമെന്നും അവശേഷിക്കുന്ന 75 ശതമാനം തുക ഒരു വർഷത്തിനകം മൂന്ന് ഗഡുക്കളായി കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഈ ഉത്തരവ്. ഇന്ന് മുതൽ ലഭിക്കുന്ന ഫീസ് നേരിട്ട് ഈ ഫണ്ടിലേക്ക് […]

December 1, 2024
News4media

ബാലഭാസ്കറിൻ്റെ മരണം; സിബിഐ പുനരന്വേഷണ റിപ്പോർട്ട് തള്ളണം, കോടതിയെ സമീപിക്കാനൊരുങ്ങി പിതാവ് ഉണ്ണി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി പിതാവ് കെ സി ഉണ്ണി. സിബിഐ പുനരന്വേഷണ റിപ്പോർട്ടിനെതിരെയാണ് കോടതിയെ സമീപിക്കുന്നത്. അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കെ സി ഉണ്ണിയുടെ അഭിഭാഷകൻ അഡ്വക്കേറ്റ് രാമൻ കർത്ത ആരോപിച്ചു.(CBI re-investigation report should be rejected; Balabhaskar’s father to the court) റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ആയിരത്തോളം രേഖകളാണ് സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ അന്വേഷണത്തിൽ പിഴവുകൾ ഉണ്ടെന്ന് രാമൻ കർത്ത […]

News4media

രാസലഹരിക്കേസ്; തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി: രാസലഹരിക്കേസിൽ യൂട്യൂബർ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടി. കേസ് കോടതി അടുത്തമാസം നാലിന് പരിഗണിക്കും. കൊച്ചി തമ്മനത്തെ ഫ്ലാറ്റിൽ നിന്ന് രാസലഹരിയുമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത കേസിലാണ് തൊപ്പി എന്ന നിഹാദ് മുൻ‌കൂർ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയിയെ സമീപിച്ചത്.(High Court seeks police report on youtuber thoppi’s anticipatory bail plea) തൊപ്പിയുടെ വാഹനം ഓടിച്ചിരുന്ന ആളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. സഹോദരൻമാരടക്കം മൂന്ന് പേരെയാണ് ലഹരിയുമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. […]

November 29, 2024
News4media

ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന വേണം; ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: ഷവര്‍മ്മ വിൽപ്പന നടത്തുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് നിർദേശം നൽകി ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.(High Court ordered strict inspection on shawarma shops) ഷവർമ കഴിച്ച് 2022ല്‍ കാസർഗോഡ് സ്വദേശിയായ 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് […]

November 27, 2024
News4media

‘ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല, മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി’; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ ആന എഴുന്നള്ളിപ്പിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അത് അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേർത്തു.(Elephant procession; High court takes strict decision) ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും എന്നും കോടതി ഓർമിപ്പിച്ചു. എഴുന്നള്ളിപ്പ് സമയത്ത് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. ജനങ്ങളുടെ […]

News4media

‘സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രം’; ഓര്‍ക്കിഡിനും ഇലകൾക്കും വിലക്കേർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിനായി ഓര്‍ക്കിഡും ഇലകളും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഓരോ ദിവസവും പൂവുകള്‍ മാറ്റണമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.(High Court bans orchids and leaves for flower decoration in sabarimala) പുഷ്പാലങ്കാരത്തിന്റെ കരാറുകാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡും ശബരിമല സ്‌പെഷല്‍ കമ്മീഷണറും കോടതിയെ അറിയിച്ചു. കൂടാതെ അപ്പം, അരവണ […]

November 25, 2024
News4media

ബലാത്സംഗക്കേസ്; നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണം എന്നിങ്ങനെയാണ് ജാമ്യ ഉപാധികൾ.(sexual assault case; Actor Baburaj granted anticipatory bail) സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ നടിയെ പീഡിപ്പിച്ചു എന്നായിരുന്നു നടൻ ബാബുരാജിനെതിരായ കേസ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. സംഭവം നടന്ന് പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചുകൊണ്ടാണ് ജാമ്യം […]

News4media

ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില; നിലയ്ക്കലിൽ പ്ലാസ്റ്റിക് കുപ്പികളിലെ കുടിവെള്ളവും, കളിപ്പാട്ടങ്ങളും ഇഷ്ടം പോലെ

ശബരിമല: ഹൈക്കോടതിയുടെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധന ഉത്തരവ് വകവയ്‌ക്കാതെ നിലയ്‌ക്കലിലെ കച്ചവടക്കാര്‍. നിരോധനം കൊണ്ട് മുഖ്യമായും ലക്ഷ്യമിട്ട പ്ലാസ്റ്റിക്ക് കുപ്പിയിലെ കുടിവെള്ളമാണ് യാതൊരു നിയന്ത്രണവുമില്ലാതെ നിലയ്‌ക്കലില്‍ വിറ്റഴിക്കുന്നത്. പമ്പയിലും സന്നിധാനത്തും പ്ലാസ്റ്റിക് നിരോധനം കാര്യക്ഷമമായി നടപ്പാക്കാന്‍ വനംവകുപ്പും ദേവസ്വം ബോര്‍ഡും പരിശ്രമിക്കുമ്പോഴാണ് നിലയ്‌ക്കലില്‍ കുപ്പിവെള്ള കച്ചവടവും പ്ലാസ്റ്റിക് നിര്‍മിത കളിപ്പാട്ടങ്ങളുടെയും വിൽപ്പന പൊടിപൊടിക്കുന്നത്. കുപ്പിവെള്ളം കൂടാതെ സന്നിധാനത്തും പമ്പയിലും ടെട്രാപാക്കറ്റുകളിലെ ശീതള പാനീയങ്ങളുടെയും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുടെയും കച്ചവടത്തിന് വിലക്ക് ഉണ്ടെങ്കിലും നിലയ്‌ക്കലില്‍ ഇവയുടെ കച്ചവടവും നിര്‍ബാധം തുടരുകയാണ്. […]

November 24, 2024

© Copyright News4media 2024. Designed and Developed by Horizon Digital