പി.ജി.പ്രേംലാൽ , സംവിധായകൻ ഒരു നടൻ വ്യക്തിയെന്ന നിലയിൽ തൻ്റെ സ്വത്വത്തെ കഴിയുന്നിടത്തോളം ഒളിപ്പിച്ചു നിർത്താനും കഥാപാത്രത്തെ തെളിയിച്ചുനിർത്താനും ശ്രമിക്കുമ്പോഴാണ് ,അതായത് വ്യക്തിയെന്ന നിലയിൽ സ്വയം ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുമ്പോഴാണ് അയാൾ മികച്ച നടനാവുന്നത്. ഒരു യഥാർത്ഥ നടൻ ഒരേ സമയം രണ്ട് പഠനങ്ങൾ നിർവ്വഹിക്കേണ്ടതുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ തൻ്റെ രൂപഭാവചലനങ്ങളും പ്രതികരണശീലങ്ങളും രൂപം കൊണ്ടിരിക്കുന്നത് എങ്ങനെയെന്നും എവിടെനിന്നെന്നും സാമൂഹ്യ-രാഷ്ട്രീയബോധത്തോടെ മനസ്സിലാക്കുക എന്നതാണ് ആദ്യത്തേത്. തൻ്റെ കഥാപാത്രത്തിൻ്റെ സാമൂഹികപശ്ചാത്തലവും ജീവിതാവസ്ഥകളുമെല്ലാം വേരുകളോടെ ഉൾക്കൊണ്ട് അവയുടെ ഭാവ […]
© Copyright News4media 2024. Designed and Developed by Horizon Digital