പത്തനംതിട്ട: പത്തനംതിട്ടയിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം. എംസി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു.(Police jeep and car collided in Pathanamthitta; car passenger died) പന്തളം മുട്ടാർ സ്വദേശി 55 കാരനായ അഷ്റഫാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോയ പൊലീസ് വാഹനവും പന്തളം ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അഷ്റഫിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അപകടത്തിൽപ്പെട്ടത് രണ്ട് സ്കൂൾ ബസുകൾ.Two school buses met with an accident in the state today കണ്ണൂരിൽ സ്കൂൾ വാഹനം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം. പഴശ്ശി ബഡ്സ് സ്കൂളിലെ വാഹനമാണ് കാറിന് സൈഡ് കൊടുക്കുന്നതിനിടെ അപകടത്തിൽപെട്ടത്. ആലപ്പുഴയിൽ സ്‌കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. കോടുകുളഞ്ഞി തയ്യില്‍പ്പടിക്ക് തെക്ക്, മാമ്പ്ര പാടത്തേക്കാണ് ബസ് മറിഞ്ഞത്. ഇരുപതിലധികം കുട്ടികള്‍ ബസിലുണ്ടായിരുന്നു. കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. […]
കണ്ണൂർ: ഏഴാംമൈലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് 4 വയസ്സുകാരി മരിച്ചു. ബന്ധുവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടം നടന്നത്. ബക്കളം കാനൂൽ ആൻസന്റെയും സൂര്യയുടെയും മകൾ ആൻഡ്രിയ ആൻസൻ ആണ് മരിച്ചത്.At the seventh mile, the scooter lost control and overturned. A 4-year-old girl died ഇന്നലെ ഉച്ചയ്ക്ക് തളിപ്പറമ്പിലേക്ക് വരുന്നതിടെ ബന്ധു ഓടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
കോഴിക്കോട്: നായ കുറുകെ ചാടി കാർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് ഓമശ്ശേരിയിലുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ആറ് വയസുകാരി പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.Two people were injured after the car went out of control and overturned ഫഫാസ് (25 )സിൽസിന (28) എന്നിവർക്കാണ് പരുക്കേറ്റത്. കാർ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമശ്ശേരി നീലേശ്വരം മാങ്ങാപ്പൊയിലാണ് അപകടമുണ്ടായത്. റോഡിന് കുറുകെ […]
കൊല്ലം: ഓച്ചിറയില്‍ ഉത്സവത്തിനിടെ കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കെട്ടുകാളയാണ് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. kollam Oachira kettukala fell two injured കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് മറിഞ്ഞുവീണത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കായുകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറിഞ്ഞ കെട്ടുകാള കാലഭെെരവന്‍റെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവകൊണ്ടു നിർമിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്. 28ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവമാണ് […]
ഇടുക്കി: കേരളത്തിൽ നിന്ന് തടിയുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി കടയിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു.A lorry carrying timber from Kerala to Tamil Nadu rammed into the shop and died തമിഴ്നാട് തേനി ഉത്തമ പാളയത്താണ് അപകടം സംഭവിച്ചത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി റോഡ് അരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിച്ചു
കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി വിവേക് കൃഷ്ണയാണ് മരിച്ചത്.A student who was a biker died in a collision between a car and a bike ഒപ്പമുണ്ടായിരുന്നു സുഹൃത്തിന് പരിക്കേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജിന് സമീപത്തുവച്ച് യുവാവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ടികെഎം എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ് വിവേക്. പരിക്കേറ്റ തങ്കശ്ശേരി സ്വദേശി വിരാജിത് […]
കോഴിക്കോട്: തിരുവമ്പാടിയിൽ നടന്ന കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവർക്ക് കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. കെഎസ്ആർടിസിയുടെ പാസഞ്ചർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക നൽകുക.(Thiruvambadi KSRTC bus accident; 10 lakh compensation) ഇന്നലെയാണ് കോഴിക്കോട് തിരുവമ്പാടിയിൽ ബസ് അപകടം നടന്നത്. ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുല്ലൂരാംപാറ തിരുവമ്പാടി റൂട്ടിലെ കാളിയമ്പുഴയിലേക്ക് നിയന്ത്രണംവിട്ട ബസ് മറിയുകയായിരുന്നു. […]
കോഴിക്കോട്: തിരുവമ്പാടിയിലുണ്ടായ കെഎസ്ആര്‍ടിസി ബസ് അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിച്ചു. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.(Preliminary Investigation Report On Kozhikode KSRTC Bus Accident) ബസ്സിന്റെ ടയറുകള്‍ക്ക് കുഴപ്പമില്ല. ബ്രേക്ക് സിസ്റ്റത്തിനും തകരാറുകളില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അപകടസമയം എതിര്‍വശത്തുനിന്നും വാഹനങ്ങളൊന്നും എത്തിയിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബസ്സില്‍ മോട്ടോര്‍ വാഹന വകുപ്പ് […]
കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. പത്തനംതിട്ട തടിയൂർ മുഴങ്ങോടി മാരാരിത്തോട്ടം ആരോൺ ക്വാർട്ടേഴ്സിൽ രശ്മി പ്രമോദ് (39) ആണ് മരിച്ചത്. The accident happened while going to Bengaluru to get LLB degree certificate ദേശീയപാത ഇടപ്പള്ളി – അരൂർ ബൈപ്പാസിൽ കുമ്പളം ടോൾ പ്ലാസക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെ 6.30നായിരുന്നു അപകടം. ഭർത്താവ് പ്രമോദ് ഇ. വർഗീസ് (41), മകൻ ആരോൺ (15) എന്നിവർ ഗുരുതര പരിക്കുകളോടെ […]
© Copyright News4media 2024. Designed and Developed by Horizon Digital