News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

നട്ടുച്ചയ്ക്ക് വടിവാളുമായി എത്തി സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു; രണ്ടു പ്രതികൾ പിടിയിൽ

നട്ടുച്ചയ്ക്ക് വടിവാളുമായി എത്തി സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു; രണ്ടു പ്രതികൾ പിടിയിൽ
November 21, 2024

തൃശൂർ: തൃശൂരിൽ സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്ത പ്രതികൾ അറസ്റ്റിൽ. കുറുമ്പിലാവിലാണ് സംഭവം. അന്തിക്കാട് പഴുവിൽ സ്വദേശികളായ പൊറ്റെക്കാട്ട് മണികണ്ഠൻ(52), വലിയപറമ്പിൽ അമൽരാജ്(24) എന്നിവരാണ് പിടിയിലായത്. ‌

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ സുരേഷ്, എസ്.ഐ കെ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും അടുത്ത ദിവസം ശേഷിക്കുന്ന പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനാകുമെന്നും അന്വേഷണ സംഘം പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസായ സി.കെ. മാധവൻ സ്മാരക മന്ദിരത്തിനു നേരെ പട്ടാപ്പകലാണ് ആക്രമണം നടന്നത്. മൂന്നംഗ കഞ്ചാവ് ഗുണ്ടാ മാഫിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നും ആക്രമണം.

ലോക്കൽ സെക്രട്ടറി എ.ബി ജയപ്രകാശിനെ വധിക്കാൻ ലക്ഷ്യമിട്ടാണ് സംഘം ഓഫിസിൽ എത്തിയത്. ഉച്ചക്ക് 11.30 ഓടെ വടിവാളും കമ്പിപ്പാരകളുമായായിരുന്നു വരവ്. കൊടിമരവും ഓഫീസ് ഫർണിച്ചറുകളും അടിച്ച് തകർത്ത പ്രതികൾ തേർവാഴ്ച നടത്തുകയായിരുന്നു.

ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. രണ്ട് ദിവസത്തിനു ശേഷമാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles
News4media
  • Kerala
  • News

തന്റെ ഭാര്യ ഷേർലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു, കോവിഡ് വാക്സിൻ എടുത്തശേഷം വൃക്കക്കും ഹൃദയത്തിനു...

News4media
  • Kerala
  • News
  • Top News

‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണി...

News4media
  • Kerala
  • Top News

സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുത...

News4media
  • Kerala
  • News

സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]