കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ ആക്രമണത്തിൽ 13 യാത്രക്കാർക്ക് പരിക്കേറ്റു. ഒന്നാം പ്ലാറ്റ്‌ഫോമിലെ യാത്രക്കാരെയും ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരെയുമാണ് നായ ആക്രമിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം.(Stray dog attack at Kannur railway station; 13 passengers were injured)
കടിയേറ്റവരുടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയേറ്റവരില്‍ സ്ത്രീകളും പുരുഷന്‍മാരന്‍മാരും ഉള്‍പ്പെടുന്നവരിൽ ഏഴു പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. സംഭവ ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ നായയെ റെയില്‍വെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തി.
ബുധനാഴ്ച്ച രാവിലെ മുതല്‍ റെയില്‍വെ സ്റ്റേഷനിൽ യാത്രക്കാരെ തെരുവ് നായ അക്രമിച്ചിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ തെരുവുനായയുടെ ശല്യം അതിരൂക്ഷമാണെന്ന് യാത്രക്കാർ പറഞ്ഞു. റെയില്‍വെ അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. എന്നാൽ തെരുവുനായ്ക്കള്‍ റെയില്‍വെ സ്റ്റേഷന് അകത്ത് കയറിയാല്‍ ഓടിച്ചു വിടാറുണ്ടെന്നാണ് റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.