News4media TOP NEWS
കോട്ടയം പാമ്പാടിയിൽ വില്‍പനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാർ: യുവതിക്ക് ദാരുണാന്ത്യം മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത് നിർമാണത്തിലിരുന്ന കോളേജ് കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

ഇൻസ്റ്റ ഗ്രാം വഴി പരിചയപ്പെട്ടു, പിന്നെ ലിവിംഗ് ടുഗതർ ഒടുവിൽ മയക്കുമരുന്ന് കടത്ത്; ആസിഫ് അലിയെ സ്നേഹിച്ച ആഞ്ജല പാൻസിൻ്റെ പോക്കറ്റിൽ ഒളിപ്പിച്ചത് 9 ലക്ഷം രൂപയുടെ എം.ഡിഎംഎ

ഇൻസ്റ്റ ഗ്രാം വഴി പരിചയപ്പെട്ടു, പിന്നെ ലിവിംഗ് ടുഗതർ ഒടുവിൽ മയക്കുമരുന്ന് കടത്ത്; ആസിഫ് അലിയെ സ്നേഹിച്ച ആഞ്ജല പാൻസിൻ്റെ പോക്കറ്റിൽ ഒളിപ്പിച്ചത് 9 ലക്ഷം രൂപയുടെ എം.ഡിഎംഎ
January 7, 2025

കൊച്ചി: നൂറ് ഗ്രാം എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും, നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബംഗലൂരുവിൽ നിന്ന് വന്ന ബസിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പിടികൂടിയ രാസലഹരിക്ക് ഒമ്പതുലക്ഷത്തിലേറെ രൂപ വിലവരും. യുവതിയുടെ പാൻസിൻ്റെ ഉള്ളിലെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. .

ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതിയെ ആസിഫ് അലി പരിജയപ്പെട്ടത്. തുടർന്ന് ലിവിംഗ് ടുഗതറായി കഴിഞ്ഞ് വരികയായിരുന്നു. മുമ്പ് പല പ്രാവശ്യങ്ങളിലായി യുവാവ് രാസലഹരി കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്.

തുടർന്ന് കടത്തിനായി ആഞ്ജലയേയും കൂട്ടുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടു പ്രാവശ്യം രാസലഹരി കേരളത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്ന് പോലീസിനോടു പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെയാണ് ഇയാളോടൊപ്പം കൂടിയതെന്നാണ് യുവതി പറയുന്നത്.

വീട്ടിലിരുന്ന് ഒൺലൈൻ ട്രേഡിംഗായിരുന്നു ആഞ്ജലചെയ്ത് കൊണ്ടിരുന്നത്.
ബംഗലുരുവിൽ രാസലഹരിക്കുള്ള പണം സി ഡി എം ലൂടെ മാഫിയാ സംഘത്തിന് അയച്ച് കൊടുക്കും.

അവർ മയക്കുമരുന്ന് ആളൊഴിഞ്ഞ ഭാഗത്തെ പ്രത്യേക സ്ഥലത്ത് കൊണ്ടുവയ്ക്കും. തുടർന്ന് ലൊക്കേഷൻ അയച്ചുകൊടുക്കും. അവിടെ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

ഇവിടെ കൊണ്ടുവന്ന് 5,10 ഗ്രാം പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡി വൈ എസ് പി പി.പി ഷംസ്, ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ സാബുജി എം.എ.എസ്, എസ്.ഐ എ സി ബിജു, എ.എസ്.ഐ റോണി അഗസ്റ്റിൻ, സീനിയർ സി.പി.ഒ മാരായ സി.കെ രശ്മി, എം.എം രതീഷ്, ഇ.കെ അഖിൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles
News4media
  • Kerala
  • News
  • Top News

കോട്ടയം പാമ്പാടിയിൽ വില്‍പനക്കാരിയെ ഇടിച്ചു തെറിപ്പിച്ച് അമിത വേഗതയിലെത്തിയ കാർ: യുവതിക്ക് ദാരുണാന്ത...

News4media
  • Kerala
  • News
  • Top News

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് പത്തു ജില്ലകളിൽ മഴയ്ക്ക് സാധ്യത

News4media
  • Kerala
  • News
  • Top News

റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണ് കെഎസ്ആര്‍ടിസി കൗണ്ടര്‍ തകര്‍ന്നു; സംഭവം തിരുവനന്തപുരത്ത്

News4media
  • Kerala
  • News

പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ എത്തിയ എസ്ഐയുടെ കൈ കടിച്ച് മുറിച്ച് പ്രതി

News4media
  • Kerala
  • News
  • Top News

പുതുവത്സര ആഘോഷത്തിനായി ബാൻഡ് മേളം പാടില്ലെന്ന് പ്രിൻസിപ്പൽ, പരിപാടി നടത്തി വിദ്യാർഥികൾ; മണ്ണാർക്കാട്...

News4media
  • Kerala
  • News

സി​നി​മാ തീ​യ​റ്റ​റി​ൽ വ​ച്ച് സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി; മദ്യലഹരിയിൽ അഴിഞ്ഞാടിയ എ​എ​സ്ഐ പിടിയിൽ

© Copyright News4media 2024. Designed and Developed by Horizon Digital