News4media TOP NEWS
03.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ കൊച്ചി – സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഫിലിം എഡിറ്ററായ യുവാവ് മരിച്ചു; മരിച്ചത് കോട്ടയം പാമ്പാടി സ്വദേശി ശബരിമലയിൽ എക്സൈസിന്റെ കർശന പരിശോധന; ഇതുവരെ രജിസ്റ്റർ ചെയ്തത് 195 കേസുകൾ ഹൈഡ്രോളിക് തകരാര്‍: കരിപ്പൂർ വിമാനത്താവളത്തിൽ എമര്‍ജന്‍സി ലാൻഡിംഗ് നടത്തി എയര്‍ ഇന്ത്യ വിമാനം

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആകാംക്ഷയോടെ കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആകാംക്ഷയോടെ കേരളം
July 6, 2023

തിരുവനന്തപുരം: 128 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച നിജസ്ഥിതി അറിയാനുള്ള വിദഗ്ധ പരിശോധനയ്ക്ക് മേല്‍നോട്ട സമിതിയുടെ പച്ചക്കൊടി കിട്ടിയതോടെ ആകാംക്ഷയോടെ കേരളം. ഡാമിനു സുരക്ഷാഭീഷണി ഉണ്ടെന്നു കണ്ടെത്തിയാല്‍ സാഹചര്യം കേരളത്തിന് അനുകൂലമാകും.

പുതിയ അണക്കെട്ട് എന്ന വര്‍ഷങ്ങളായുള്ള ആവശ്യം വീണ്ടും ഉന്നയിക്കാനും ഇപ്പോള്‍ നടത്തിവരുന്ന പ്രാഥമിക നടപടികള്‍ക്കു വേഗം കൂട്ടാനും കേരളത്തിനു കഴിയും. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടലിനും വഴിയൊരുക്കും. സ്ഥിതി മറിച്ചായാല്‍, ഡാമിന്റെ അനുവദനീയ ജലനിരപ്പ് 142ല്‍ നിന്നും 152 അടിയിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുന്നോട്ടു പോകും.

അണക്കെട്ടില്‍ സ്വതന്ത്ര സമിതിയുടെ വിദഗ്ധ പരിശോധന നടത്തണമെന്നാണു സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ നിര്‍ദേശം. ഇതിന്റെ തുടര്‍നടപടികള്‍ക്കായി തമിഴ്‌നാടിനെയാണു മേല്‍നോട്ട സമിതി ചുമതലപ്പെടുത്തിയത്. പരിശോധന നടത്തുന്ന സംഘത്തില്‍ സ്വന്തക്കാരെ മാത്രം തിരുകിക്കയറ്റുമോയെന്നു കേരളത്തിന് ആശങ്കയുണ്ട്.

 

Related Articles
News4media
  • Kerala
  • News
  • Top News

കൊച്ചി – സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഫിലിം എഡിറ്ററായ യുവാവ് മരിച്ചു; മരിച്ചത് കോട...

News4media
  • Kerala
  • News
  • Top News

ശബരിമലയിൽ എക്സൈസിന്റെ കർശന പരിശോധന; ഇതുവരെ രജിസ്റ്റർ ചെയ്തത് 195 കേസുകൾ

News4media
  • Kerala
  • News
  • Top News

ഹൈഡ്രോളിക് തകരാര്‍: കരിപ്പൂർ വിമാനത്താവളത്തിൽ എമര്‍ജന്‍സി ലാൻഡിംഗ് നടത്തി എയര്‍ ഇന്ത്യ വിമാനം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital