ന്യൂസ് ഡസ്ക്ക്: ഇസ്രയേൽ-പാലസ്തീൻ പോരാട്ടം നാലാം ദിവസം പൂർത്തിയാകുമ്പോൾ പാലസ്തീൻ പക്ഷത്ത് വലിയ നാശനഷ്ട്ടം ഉണ്ടാക്കിയതായി ഇസ്രയേൽ അവകാശപ്പെട്ടു.ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിന്റെ ഉന്നത നേതൃത്വമായ പൊളിറ്റിക്കൽ ബ്യൂറോ അംഗമായ അബു അഹമ്മദ് സക്കറിയ മുന്നാമറിനെ കൊലപ്പെടുത്തിയതായി ഇസ്രയേലിൻ നിന്നും സംപ്രേക്ഷണം ചെയ്യുന്ന ചാനലായ ന്യൂസ്12 റിപ്പോർട്ട് ചെയ്തു. ഗാസയിൽ തമ്പടിച്ചിരിക്കുന്നവരെ സഹായിക്കാനുള്ള ഈജിപ്ത്തിന്റെ നീക്കത്തെ ഇസ്രയേൽ ശക്തമായി എതിർക്കുന്നു. ഭക്ഷണവും മരുന്നും എത്തിക്കാനെന്ന വ്യാജേന ഈജിപ്ത്ത് ഗാസയിൽ ആയുധമെത്തിക്കുന്നതായി ഇസ്രയേൽ സംശയിക്കുന്നു. സഹായം നൽകാൻ പോകുന്ന ഈജിപ്കത്തിന്റെ ട്രക്കുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഇസ്രയേൽ സേന മുന്നറിയിപ്പ് നൽകിയതായും അഭ്യൂഹം ഉണ്ട്.
പോരാട്ടം ചൊവ്വാഴ്ച്ച രാത്രിയോട് അടുക്കുമ്പോൾ ഇരുപക്ഷത്തും വലിയ ആൾനാശമുണ്ടായതായി അന്തരാഷ്ട്രവാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിൽ ഇത് വരെ 900യിരം പേർ കൊല്ലപ്പെട്ടതായി സർക്കാർ അറിയിച്ചു. പാലസ്തീൻ ഭാഗത്ത് 700 പേർക്ക് ജീവനാശമുണ്ടായി. ഇതിൽ നാനൂറോളം കുട്ടികൾ ഉൾപ്പെടുന്നതായി പാലസ്തീൻ സർക്കാർ പറഞ്ഞു. അക്രമണത്തിൽ ഉൾപ്പെടാത്ത പാലസ്തീൻ ജനത ഈജിപ്ത് അതിർത്തിയിലേക്ക് നീങ്ങുകയാണ്. പൂർണമായും അതിർത്തികളെല്ലാം ഇസ്രയേൽ അടച്ചു. പതിനായിരകണക്കിന് സൈനീകർ യുദ്ധടാങ്കുകളുമായി ഗാസ അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ട്. ഗാസയിൽ ഗുരുതരമായി മുറിവേറ്റവരെ ചികിത്സിക്കാനുള്ള സൗകര്യം നൽകണമെന്ന് അന്താരാഷ്ട്ര മെഡിക്കൽ സംഘങ്ങൾ ഇസ്രയേലിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. അതേ സമയം ഇസ്രയേൽ സർക്കാരിനെതിരെ രാജ്യത്തിനുള്ളിലും പ്രതിഷേധം ഉയരുന്നുണ്ട്. കടുത്ത വംശിയ വാദിയായ ബഞ്ചമിൻ നെത്യാഹു അധികാരത്തിൽ വന്നതിന് ശേഷമാണ് പാലസ്തീനുമായുള്ള ബന്ധം വഷളായത്. ആക്രമണം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നിരിക്കെ രാജ്യത്തിന്റെ അതിർത്തികളിൽ സുരക്ഷ ശക്തമാക്കാൻ ബഞ്ചമിൻ നെത്യാഹു സർക്കാരിന് കഴിഞ്ഞില്ലെന്നാണ് വിമർശനം. ബന്ധികളാക്കിയ ഇസ്രയേൽ പൗരൻമാരെ കൊല്ലുമെന്ന് ഹമാസിന്റെ ഭീഷണിയും നെത്യാഹു സർക്കാരിനെതിരായ പ്രതിഷേധം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.