ശില്പ കൃഷ്ണ
ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ ഏഴ് ദിവസമായി കുടുങ്ങി കിടക്കുന്നത് നാൽപ്പത് തൊഴിലകൾ . ആ മനുഷ്യ ജീവനുകൾക്ക് പുല്ലുവില കൽപ്പിക്കുന്നതാണ് നിലവിലെ രക്ഷാപ്രവർത്തനം . കുടുങ്ങിയ തൊഴിലാളികളിൽ ഒരാളെ പോലും ഇതുവരെ പുറത്തെത്തിക്കാനായില്ല.
പലരുടേയും ആരോഗ്യനില ഗുരുതരമായി തുടങ്ങിയിട്ട് രണ്ടു ദിവസമായി . തൊഴിലാളികൾക്ക് തലവേദനയും ഛർദ്ദിയും ആരംഭിച്ചിരുന്നു . ബന്ധുക്കളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ് . തൊഴിലാളികളെ ഇന്നു പുറത്തെത്തിക്കാനാകുമെന്നാണു പ്രതീക്ഷ. രക്ഷ പ്രവർത്തനം ആരംഭിച്ച അന്ന് മുതൽ നല്കുന്ന ഉറപ്പാണ് ഉടനെ രക്ഷപ്പെടുത്താം എന്നത് . പക്ഷെ ഇതുവരെ ഒന്നും നടപ്പാവുന്നില്ല എന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൂടിയാണ് .കേന്ദ്ര സർക്കാരിന്റെ കീഴിലെ ദേശിയപാത അതോറിട്ടിയാണ് തുരങ്ക നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. അപകടം നടന്നത് ഇവരുടെ കഴിവ് കേടാണന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. രക്ഷാപ്രവർത്തനം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സംഘം സ്ഥലത്ത് എത്തുന്നതും ഇപ്പോഴാണ് എന്നത് ശ്രദ്ധേയം .
അറുപതടി വീതിയിലാണ് തുരങ്കത്തിൽ മണ്ണിടിഞ്ഞ് വീണത്. ഉത്തരാഖണ്ഡിലെ ദുരന്തനിവാരണസേനയുടെ പക്കൽ നാൽപ്പതടി തുരങ്കാനുള്ള യന്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ദില്ലിയിൽ നിന്നും പ്രത്യേക യന്ത്രം വിമാനമാർഗം എത്തിച്ചു. എന്നാൽ അവശിഷ്ടങ്ങൾക്കിടയിലെ ലോഹപാളിയിൽ തട്ടി ഡ്രില്ലിങ് യന്ത്രത്തിനു മുന്നോട്ടു നീങ്ങാനാവാത്തതിനാൽ ഇന്നലെ ജോലി നിർത്തിവയ്ക്കേണ്ടി വന്നു.. തുടർന്ന് ഇൻഡോറിൽ നിന്ന് വ്യോമമാർഗം ഒരു ഡ്രില്ലിങ് മെഷീൻ കൂടി സ്ഥലത്ത് എത്തിച്ചു. നിലവിൽ ഉപയോഗിക്കുന്നതിനു തകരാർ സംഭവിച്ചാൽ പകരം സംവിധാനം എന്ന നിലയിലാണിത്. ഇതുവരെ തകർന്ന തുരങ്കത്തിൽ 24 മീറ്റർ വരെ അവശിഷ്ടങ്ങൾ തുരക്കാൻ മാത്രമേ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിട്ടോളു . എന്നാൽ തൊഴിലാളികൾക്ക് രക്ഷപ്പെടാൻ 60 മീറ്റർ എങ്കിലും തുരക്കേണ്ടിവരും . രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്ന് ആരോപിച്ച് സംഭവസ്ഥലത്ത് തൊഴിലാളികളുടെ പ്രതിഷേധവും തുടരുകയാണ് . ദേശിയ മാധ്യമങ്ങൾ വാർത്ത നൽകുന്നില്ലെന്നും തൊഴിലാളികൾ ആരോപിക്കു.
പുറത്തെത്തിച്ചാലുടൻ തൊഴിലാളികളെ ആവശ്യമെങ്കിൽ ഡൽഹി എയിംസിലേക്ക് ഹെലികോപ്റ്റർ മാർഗമെത്തിക്കാൻ കരസേനയും മെഡിക്കൽ വിഭാഗവും സർവസജ്ജരായി നിൽക്കുകയാണ്. അതീവ പരിസ്ഥിതി ലോല പ്രദേശമായതിനാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. ബ്രഹ്മഖൽ – യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.
Read More : 18.11.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ