News4media TOP NEWS
യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു

മണിപ്പൂരും ​ഗുസ്തി താരങ്ങളുടെ സമരവും ട്രെയിൻ അപകടവും കറുത്ത ഏടുകളായ 2023ലെ ഇന്ത്യ.

മണിപ്പൂരും ​ഗുസ്തി താരങ്ങളുടെ സമരവും ട്രെയിൻ അപകടവും കറുത്ത ഏടുകളായ 2023ലെ ഇന്ത്യ.
December 30, 2023

ഇന്ത്യ എന്ന പേര് പോലും വിവാദങ്ങളിലേയ്ക്ക് അനിശ്ചിതത്വത്തിലേയ്ക്കും വലിച്ചിഴക്കപ്പെട്ട വർഷമായിരുന്നു 2023. പ്രതിപക്ഷ മുന്നണികളുടെ സഖ്യത്തിന് ഇന്ത്യ എന്ന പേരിനോട് സാമ്യം വന്നതോടെ ഭരണഘടനയിൽ ഉപയോ​ഗിച്ചിട്ടുള്ള ഭാരതം എന്ന പേര് ഭരണകക്ഷി ഉപയോ​ഗിച്ച് തുടങ്ങി. സംഘപരിവാറുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഭാരതം എന്ന പേര് മാത്രം ഉപയോ​ഗിക്കാൻ തുടങ്ങി. പക്ഷെ വർഷാവസാനമാകുമ്പോൾ പേരിനെക്കുറിച്ചുള്ള തർക്കങ്ങൾ തണുത്തിട്ടുണ്ട്.

പുതിയ പാർലമെന്റും ചന്ദ്രയാനും

ബഹിരാകാശ രം​ഗത്തെ നേട്ടങ്ങൾ രാജ്യം കൈയെത്തി പിടിച്ച വർഷമാണ് 2023.പതിറ്റാണ്ടായി ഇന്ത്യക്കാർ കാണുന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ഓ​ഗസ്ത് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ പറന്നിറങ്ങി. മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്ന ദൗത്യം മാത്രമാണ് ഇനി മുന്നിലുള്ളത്. ഇത് വരെ ഒരു രാജ്യവും എത്താത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ വിക്രം ലാൻഡർ ഒരു ചന്ദ്രദിവസം സജീവമായി പ്രവർത്തിച്ചു. സമയപരിധിക്കുള്ളിൽ നിരവധി പരീക്ഷണങ്ങൾ നടത്തി. പ്ര​ഗ്യാൻ എന്ന ചെറു വാഹനത്തെ ചന്ദ്രപരിതലത്തിലൂടെ ഓടിക്കാനും ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർക്കായി. പ്രഥമ ദൗത്യത്തിൽ തന്നെ ചൊവ്വയിൽ എത്താൻ കഴിഞ്ഞ 2014ലെ നേട്ടത്തിന് ശേഷം ഇന്ത്യ ബഹിരാകാശത്ത് നേടിയ വലിയ മുന്നേറ്റമായിരുന്നു 2023ലെ ചന്ദ്രയാൻ ദൗത്യം. പുതിയ പദ്ധതികൾ ഐ.എസ്.ആർ.ഒ ആകാശത്ത് മെനയുമ്പോൾ ദില്ലിയിൽ പുതിയ പാർലമെന്റ് കെട്ടിടവും യാഥാർത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 28ന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

മാസങ്ങൾക്ക് ശേഷം ഡിസംബറിൽ പുതിയ കെട്ടിടത്തിൽ ശീതകാല സമ്മേളനം ആരംഭിച്ചു. അതീവ സുരക്ഷ അവകാശപ്പെട്ട പുതിയ കെട്ടിടത്തിലെ ലോക്സഭാ ഹാളിൽ കടന്ന് കയറി രണ്ട് പേർ പുക ബോംബ് പൊട്ടിച്ചത് ഞെട്ടലോടെയാണ് രാജ്യം കണ്ടത്. സഭ നടന്ന് കൊണ്ടിരിക്കെ എം.പിമാരുടെ ജീവന് പോലും വിലയിലാത്ത രീതിയിലായിരുന്നു കടന്ന് കയറ്റം. ഇതിനെതിരെ പ്രതിഷേധിച്ച 147 എം.പിമാരെ പാർലമെന്റിൽ നിന്നും പുറത്താക്കി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ എം.പിമാരെ ഒരുമിച്ച് പാർലമെന്റിൽ നിന്നും സസ്പെൻഡ് ചെയ്യുന്നത്.

ഓസ്ക്കാർ

ഇന്ത്യൻ ചലച്ചിത്ര മേഖല വീണ്ടും ലോസ് ഏജൻസിലെ ഡോൾബി തീയറ്ററിലെ ഓസ്ക്കാർ വേദി കയറി. ഓസ്ക്കാറിന്റെ 95 വർഷത്തെ ചരിത്രത്തിലാദ്യമായി മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്ക്കാരം ഇന്ത്യയിൽ നിന്നുള്ള ദി എലിഫെന്റ് വിസ്പർ എന്ന ചിത്രത്തിന് ലഭിച്ചു. ഒരു ആനയും ഒരു കുടുംബവും തമ്മിലുള്ള ബന്ധം പറയുന്ന ഡോക്യുമെന്ററി കാട്ടുനായ്ക്കർ വിഭാ​ഗത്തിന്റെ ജീവിത രീതികൾ കൂടി വരച്ചിടുന്നു. കേരളം, തമിഴ്നാട്,കർണാടക, ആന്ധ്ര വനമേഖലകളെ ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാ​ഗത്തെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേയ്ക്ക് കൊണ്ട് വരാനും ഡോക്യുമെന്ററി സഹായകരമായി.

പക്ഷെ ഡോക്യുമെന്റി ചിത്രത്തിന് ലഭിച്ച ഓസ്ക്കാറിനേക്കാൾ മാധ്യമ ലോകം ആഘോഷിച്ചത് മറ്റൊരു ഓസ്ക്കാർ പുരസ്ക്കാരമായിരുന്നു.കച്ചവട സിനിമയുടെ എല്ലാ ചേരുവകളോടെയും തീയറ്ററുകൾ ആഘോഷമാക്കിയ ആർ.ആർ.ആർ എന്ന തെലുങ്ക് സിനിമയിലെ നാട്ടു നാട്ടു എന്ന് തുടങ്ങിയ പാട്ടും സം​ഗീതവും മികച്ച ഒറിജിനൽ സോങ് വിഭാ​ഗത്തിൽ ഒന്നാമത് എത്തി. പ്രശസ്ത സം​ഗീത സംവിധായകൻ എം.എം.കീരവാണി രൂപം നൽകിയ മ്യൂസിക്ക് ഓസ്ക്കാർ വേദിയിലും മുഴങ്ങി.

മണിപ്പൂർ കലാപം

അശാന്തിയുടെ പുക പടർത്തി വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ മെയ് 3ന് വർ​ഗിയ കലാപം ആരംഭിച്ചു. മത – ​ഗോത്ര വിഭജനത്തിന്റെ ഭാ​ഗമായി മണിപ്പൂരികൾ രണ്ടായി പിരിഞ്ഞു. പരസ്പരം കൊന്ന് കൊലവിളിച്ചു. വാർത്താ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം ആദ്യ ദിനം 73 പേർ കൊല്ലപ്പെട്ടു. ഇപ്പോഴും കെട്ടടങ്ങാത്ത കലാപം നിയന്ത്രിക്കാൻ ബിജെപി യുടെ സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ യാതൊരു നടപടിയും എടുക്കാത്തത് വലിയ വിമർശനമായി. രണ്ട് പെൺകുട്ടികളെ ന​ഗ്നരാക്കി പ്രദർശന വസ്തുക്കളാക്കി മാറ്റിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും നടപടി ഉണ്ടായില്ല. അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ പ്രതിശ്ചായക്ക് മങ്ങലേറ്റു. കലാപത്തിൽ സർക്കാരിനും പ്രാദേശിക മാധ്യമങ്ങൾക്കും വീഴ്ച്ച പറ്റിയതിനെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ച് എഡിറ്റേഴ്സ് ​ഗിൽഡിനെതിരെ സംസ്ഥാന സർക്കാർ കേസെടുത്തതും പ്രതിഷേധത്തിന് ഇടയാക്കി

2023ലെ രാഷ്ട്രിയം.

മെസ് മാസം നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പാർട്ടി വിജയം നേടി. വർഷാവസാനമാകുമ്പോൾ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പ് കൂടി രാജ്യത്ത് ഉണ്ടായി. മിസോറാം, ചത്തീസ്​ഗഡ്, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ് തിര‍ഞ്ഞെടുപ്പുകൾ. തെലങ്കാനയിൽ കോൺ​ഗ്രസ് വിജയിച്ചു. ഹിന്ദി ബൽറ്റിൽ ഉൾപ്പെടുന്ന ചത്തീസ്​ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപി വിജയം നേടി. അതേ സമയം രാജ്യാന്തര തലത്തിലുള്ള ജി-ട്വന്റി യോ​ഗം ദില്ലിയിൽ നടത്തിയത് മോദിയുടെ വിജയമായി ബിജെപി സാമൂഹിക മാധ്യമങ്ങളിൽ ആഘോഷിച്ചു.

​ഗുസ്തി താരങ്ങളുടെ സമരം

​ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അദ്ധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ഒളിപിക്സ് ജേതാക്കളായ ​ഗുസ്തി താരങ്ങളടക്കമുള്ളവരുടെ സമരത്തോടെയാണ് 2023 വർഷം ആരംഭിച്ചത്. ജനുവരി 18ന് ദില്ലി ജന്തർമന്ദിറിലാരംഭിച്ച സമരം ​ഗുസ്തി ലോകത്ത് വനിതാ താരങ്ങൾ നേരിടുന്ന ലൈ​ഗീ​ക അതിക്രമ കഥകൾ വെളിച്ചത് കൊണ്ട് വന്നു. പക്ഷെ ബ്രിജ് ഭൂഷണിനെതിരെ കായിക മന്ത്രാലയം നടപടി എടുക്കാൻ ആദ്യ ഘട്ടത്തിൽ മടിച്ചു.

സമരം ശക്തമായതോടെ ഫെഡറേഷൻ പിരിച്ച് വിട്ടു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും ബ്രിജ് ഭൂഷണിന്റെ ഉറ്റ അനുയായികൾ തന്നെ വീണ്ടും ഭരണത്തിലേറി. ഇതിനെതിരെ വൈകാരികമായി പ്രതികരിച്ച ഒളിപിക്സ് ജേതാവ് സാക്ഷി മാലിക്ക് ​ഗുസ്തി ഉപേക്ഷിക്കുന്നതായി അറിയിച്ചു. മറ്റൊരു ഒളിപിക്സ് ജേതാവായ ബ്രജറം​ഗ് പുനിയ രാജ്യം സമ്മാനിച്ച പദ്മശ്രീ പുരസ്ക്കാരം ദില്ലിയിലെ തെരുവിൽ ഉപേക്ഷിച്ചു. രാജ്യം കണ്ണീരണിഞ്ഞ ദിനങ്ങൾ. ​ഗത്യന്തരമില്ലാതെ സർക്കാർ ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ പിരിച്ച് വിട്ടു. ജനുവരിയിൽ ആരംഭിച്ച് ഡിസംബർ വരെ നീണ്ട പ്രശ്നത്തിൽ ഇപ്പോഴും അനിശ്ചിതത്വം ബാക്കി.

അപകടങ്ങൾ

രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടം സംഭവിച്ചതിന്റെ പേരിലായിരിക്കും 2023 അറിയപ്പെടുക. ജൂൺ രണ്ടാം തിയതി പുലർച്ചെ ഒഡീഷയിൽ ഒന്നിന് പുറകെ ഒന്നായി മൂന്ന് ട്രെയിനുകൾ ഇടിച്ച് കയറി മൂന്നൂറിനടുത്ത് ആളുകൾ കൊല്ലപ്പെട്ടു. 900 യിരത്തിലേറെ പേർക്ക് പരിക്കേറ്റു. ട്രെയിൻ യാത്രയുടെ സുരക്ഷയെക്കുറിച്ചുള്ള കേന്ദ്ര റയിൽവേ മന്ത്രാലയത്തിന്റെ അവകാശവാദങ്ങൾ പൊള്ളയെന്ന് വ്യക്തമാക്കി. സമാനമായ രീതിയിൽ യുപിയിലെ മധുരയിലും ആന്ധ്രയിലും അപകടങ്ങൾ സംഭവിച്ചെങ്കിലും ആളപായം ഉണ്ടായില്ല.


​ദേശിയ പാത നിർമാണത്തിന്റെ ഭാ​ഗമായി ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന ടണൽ തകർന്ന് 41 പേർ ഉള്ളിലകപ്പെട്ടു. ആഴ്ചകൾ നീണ്ട പരിശ്രമത്തിലൊടുവിൽ തൊഴിലാളികളെ രക്ഷിക്കാൻ കഴിഞ്ഞു. പക്ഷെ ടണൽ നിർമാണം പോലുള്ള അപകടം പിടിച്ച പണികൾ നടക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷിതത്വം നിർമാണ കമ്പനികൾ പാലിക്കുന്നില്ലെന്ന് തൊഴിലാളികൾ ചൂണ്ടികാട്ടി.

മറ്റ് പ്രധാന സംഭവങ്ങൾ

  • ഹോക്കി ലോകകപ്പ് മത്സരത്തിന് ഇന്ത്യ വേദിയായി.
  • ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ സിബിഐ അറസ്റ്റ് ചെയ്തു.
  • ജനസഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത് എത്തി.
  • രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചു

വിട പറഞ്ഞവർ

  • ആർ.ജെ.‍ഡി നേതാവ് ശരത് യാദവ്
  • പിന്നണി ​ഗായിക വാണി ജയറാം
  • റിസർവ്വ് ബാങ്ക് മുൻ ​ഗവർണർ എസ്. വെങ്കിട്ടരാമൻ
  • തമിഴ്നടൻ വിജയകാന്ത്

 

Read More : 2023 ൽ കേരളം കടന്ന് പോയ നിർണായ നിമിഷങ്ങൾ അറിയാം

Related Articles
News4media
  • Kerala
  • News

ആ കണക്കുകൾ ശരിയല്ല; 2,14,137 രൂപ ഡ്രഗ്സ് ഇൻസ്പെക്ടർ പലിശ സഹിതം തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട...

News4media
  • Kerala
  • News

അമേരിക്കയിൽ പിറന്നാൾ ആഘോഷങ്ങൾക്കിടെ സ്വന്തം തോക്കിൽ നിന്ന് വെടിപൊട്ടി; ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന...

News4media
  • Kerala
  • News

എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ; അതിഥി തൊഴിലാളികളെ ജോലിക്ക് കയറ്റാൻ കൈക്കൂലി വാങ്ങുന്നത് 1000 രൂ...

News4media
  • India
  • News

മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപോരെ കാണാതായി; 11 പേരെ രക...

News4media
  • India
  • News

പ്രസവമെടുക്കാനും വാട്സ്ആപ്പ് ! വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ മേൽനോട്ടത്തിൽ വീട്ടിൽ പ്രസവിച്ച് യുവതി; ഒത്...

News4media
  • India
  • Technology
  • Top News

ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർ...

News4media

ഇടുക്കിയിൽ മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കുടിച്ച യുവാവ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

News4media
  • Editors Choice
  • India
  • News

ഇനി ആറു മാസം മഞ്ഞിനിടയിൽ; ബദരീനാഥിൽ ക്ലീനപ്പ് ഡ്രൈവ്; നീക്കിയത് 1.5 ടൺ മാലിന്യം

News4media

പാർട്ടി നേതൃത്വവുമായി ഭിന്നത! ഒന്നും ചെയ്യാൻ കഴിയാതെ പാർട്ടിയിൽ തുടരുന്നത് ശരിയല്ല; ഇനി സജീവ രാഷ്ട്ര...

News4media
  • Editors Choice
  • Kerala
  • News

അടിവസ്ത്രവും തൊണ്ടിമുതലും; ആന്റണി രാജു എംഎൽഎ ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയു...

News4media

ഓടുന്നതിനിടെ പിന്നിൽ കാർ വന്നിടിച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ടയറുകളും ആക്‌സിലും അടക്കം ഊരി തെറിച്ചു, ...

News4media
  • Editors Choice
  • India
  • News

വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷംരൂപ പി...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]