കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് നൽകിയത് വെറും 2400 രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കിൽ എഴുതിയത്. ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. 50 വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ […]
പി സി ജോർജും ജനപക്ഷവും ബിജെപിയിലേക്ക്. പാർട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോർജ് പറഞ്ഞു. ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയിൽ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം.കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബിജെപി. ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്ന കാര്യം ബിജെപി തീരുമാനമെടുക്കുമെന്നും പി സി ജോർജ് പറഞ്ഞു.മാത്രമല്ല പത്തനം […]
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസുകളിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ആദ്യത്തെ കേസിൽ റിമാൻഡ് കാലാവധി തീരാത്തതിനാൽ ജയിലിൽ തന്നെ തുടരേണ്ടിവരും. കേസിലെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും.ഇന്നു രാവിലെയോടെയാണ് രാഹുലിനെ പുതിയ കേസുകളിൽ കൂടി അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാർച്ചിലെടുത്ത രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാർച്ചിലെടുത്ത കേസിലുമായിരുന്നു നടപടി. പൂജപ്പുര ജയിലിലെത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ്- മ്യൂസിയം […]
ഒരു മികച്ച സ്മാർട്ട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ചോയ്സ് തന്നെ ആയിരിക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓപ്പോ റെനോ സീരീസ്.ക്യാമറ മികവിനൊപ്പം മികച്ച പെർഫോമൻസും നൽകുന്ന ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വാനോളം പ്രതീക്ഷകൾ ഇതും നൽകും. ഓപ്പോ റെനോ 11 പ്രോ 5ജി, റെനോ 5ജി സ്മാർട്ഫോണുകൾ ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.ഓപ്പോ റെനോ 10 സീരീസിന്റെ പിൻഗാമിയായിട്ടാണ് റെനോ 11 സീരീസ് ഇന്ത്യയിലേക്ക് എത്തുന്നത്. റെനോ 11 സീരീസിന്റെ ചിപ്സെറ്റും ഡിസൈനും ഒഴികെ മറ്റ് […]
ക്രിസ്മസ് പുതുവത്സര മദ്യവിൽപനയിൽ ഇത്തവണയും റെക്കോഡ് ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. പുതുവത്സരത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്. കഴിഞ്ഞ വർഷം നടന്നത് 516.26 കോടിയുടെ മദ്യവില്പനയാണ്. സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് റെക്കോഡ് മദ്യ വിൽപന നടന്നു. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം 70.73 […]
ഇന്ത്യ എന്ന പേര് പോലും വിവാദങ്ങളിലേയ്ക്ക് അനിശ്ചിതത്വത്തിലേയ്ക്കും വലിച്ചിഴക്കപ്പെട്ട വർഷമായിരുന്നു 2023. പ്രതിപക്ഷ മുന്നണികളുടെ സഖ്യത്തിന് ഇന്ത്യ എന്ന പേരിനോട് സാമ്യം വന്നതോടെ ഭരണഘടനയിൽ ഉപയോഗിച്ചിട്ടുള്ള ഭാരതം എന്ന പേര് ഭരണകക്ഷി ഉപയോഗിച്ച് തുടങ്ങി. സംഘപരിവാറുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഭാരതം എന്ന പേര് മാത്രം ഉപയോഗിക്കാൻ തുടങ്ങി. പക്ഷെ വർഷാവസാനമാകുമ്പോൾ പേരിനെക്കുറിച്ചുള്ള തർക്കങ്ങൾ തണുത്തിട്ടുണ്ട്. പുതിയ പാർലമെന്റും ചന്ദ്രയാനും ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ രാജ്യം കൈയെത്തി പിടിച്ച വർഷമാണ് 2023.പതിറ്റാണ്ടായി ഇന്ത്യക്കാർ കാണുന്ന സ്വപ്നം യാഥാർത്ഥ്യമാക്കി […]
2024 ഫെബ്രുവരി 9 ന് റിലീസ് ചെയ്യാൻ അണിയറയിൽ ഒരുങ്ങുന്നത് ഒരു അടിപൊളി ചിത്രമാകും എന്നതിൽ തർക്കമില്ല . വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ടൊവിനോക്ക് ആരാധകർ ഏറെയാണ് . ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അന്വേഷിപ്പിൻ കണ്ടെത്തും’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇത് , ടൊവിനോ ഇതുവരെ അവതരിപ്പിച്ച പോലീസ് വേഷങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന ദൃശ്യാവിഷ്ക്കാരമായിരിക്കും ഇതിൽ സമ്മാനിക്കുക. വമ്പൻ […]
വിക്കിപീഡിയ വിവരപ്രകാരം 1968 ജൂൺ 12നാണ് നടൻ കൃഷ്ണകുമാറിന്റെ ജന്മദിനം.അത് പ്രകാരം ഇപ്പോൾ നടന് 55 വയസായി. അഞ്ച് വയസ് വരെയുള്ള ഓർമകൾ കൃത്യമായിരിക്കില്ലെന്ന മനശാസ്ത്രജ്ഞരുടെ വാദം അംഗീകരിച്ചാൽ, അമ്പത് വർഷത്തിനുള്ളിൽ നടന്ന ഒരു ഓർമയെക്കുറിച്ചുള്ള നടന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കുഞ്ഞു നാളിൽ താമസിച്ചിരുന്ന എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിലെ വീട്ടിൽ പണിക്ക് വരുന്നവർക്ക് പറമ്പിൽ കുഴികുത്തി കഞ്ഞി വിളമ്പിയിരുന്നത്രേ. അത് കൊതിയോടെ നോക്കിയിരുന്നുവെന്നും കൃഷ്ണകുമാർ അഭിമാന പൂർവ്വം പറഞ്ഞ് വയ്ക്കുന്നു. ഭാര്യ സിന്ധു കൃഷ്ണയുടെ പേരിലുള്ള […]
ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു. തിരുവന്തപുരം ചിറയൻകീഴിലാണ് സംഭവം. ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്‌കയാണ് മരിച്ചത്. എട്ടുവയസായിരുന്നു. സംഭവത്തിന് ശേഷം ചിറയിൻകീഴ് പോലീസ് സ്‌റ്റേഷനിലെത്തിയെ മിനി തന്നെയാണ് മകളെ കിണറ്റിൽ തള്ളിയിട്ടെന്ന വിവരം വെളിപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ ഉണ്ടെന്നും യുവതി അറിയിച്ചു. തുടർന്ന് പോലീസ് സംഘം എത്തി പരിശോധിച്ചപ്പോൾ പെൺകുട്ടിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച മുതൽ മിനിയെയും മകൾ അനുഷ്‌കയെയും വീട്ടിൽനിന്ന് കാണാതായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. […]
തിരുവനന്തപുരം : കേരള പോലീസിൽ വർദ്ധിച്ച് വരുന്ന ആത്മഹത്യാ കുറയ്ക്കാൻ ഇടപെട്ട് ആഭ്യന്തരവകുപ്പ്. എല്ലാ ജില്ലകളിലും സായുധസേനാ വിഭാഗത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് ന്യൂസ് ഫോർ നേരത്തെ വാർത്ത നൽകിയിരുന്നു. അമിതമായ ജോലി ഭാരം താങ്ങാനാകാതെ ജീവനൊടുക്കുന്നവരാണ് ഭൂരിപക്ഷവും. ഈ കണക്കുകൾ പരിശോധിച്ച സംസ്ഥാന പോലീസ് മേധാവി വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. സർക്കുലറും പുറത്തിറക്കി. പോലീസിലെ താഴെതട്ടിലുള്ളവർ മുതൽ എല്ലാവർക്കും ആഴ്ച്ചകളിൽ ലഭിക്കേണ്ട വീക്കിലി ഓഫ് […]
© Copyright News4media 2024. Designed and Developed by Horizon Digital