News4media TOP NEWS
‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ് ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു എറണാകുളത്ത് കോളേജ് ജപ്തിചെയ്യാൻ സ്വകാര്യ ബാങ്കിന്റെ നീക്കം; തടയാനുറച്ച് വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും; വൻ പോലീസ് സന്നാഹം

News

News4media

ട്രെയിൻ യാത്രയിൽ ഇവയൊന്നും കൈയ്യിൽ കരുതല്ലേ ; റെയിൽവേയുടെ കർശന മുന്നറിയിപ്പ്

ട്രെയിനിൽ കൊണ്ടുപോകുവാൻ വിലക്കുള്ള സാധനങ്ങളെക്കുറിച്ച് റെയിൽവേ കർശനമായ മുന്നറിയിപ്പ് നൽകി. പടക്കങ്ങളുമായി തീവണ്ടിയിൽ യാത്ര പോകുന്നതിന് റെയിൽവേ നിരോധനം ഏർപ്പെടുത്തി. അപകടസാധ്യത മുൻകൂട്ടി കണ്ട് ഒഴിവാക്കുകയാണ് ഇതിലൂടെ റെയിൽവേ ചെയ്യുന്നത്. പടക്കങ്ങൾ മാത്രമല്ല പടക്കങ്ങൾ പോലെ ഏതെങ്കിലും തരത്തിലുള്ള തീ പിടിക്കുന്ന വസ്തുക്കൾ കൊണ്ടു പോകുന്നതും നിരോധിച്ചു. പടക്കങ്ങൾ മാത്രമല്ല ഗ്യാസ് സ്റ്റൗ, സിലിണ്ടറുകൾ, കത്തുന്ന രാസവസ്തുക്കൾ, ആസിഡുകൾ, ദുർഗന്ധം വമിക്കുന്ന വസ്തുക്കൾ എന്നിവയും തീവണ്ടിയിൽ കൊണ്ടു പോകുന്നതിന് വിലക്ക് ഏ‌ർപ്പെടുത്തി. തീവണ്ടിക്ക് കേടുപാടുകൾ ഉണ്ടാക്കാൻ സാധ്യതയുള്ള […]

October 30, 2024
News4media

ബെംഗളൂരുവിൽ മഴ ; 20 വിമാന സർവീസുകൾ വൈകി, സ്കൂളുകൾക്ക് അവധി

ബെംഗളൂരുവിൽ തുടർച്ചയായ മൂന്നാം ദിനവും ജനവാസ മേഖലകളിലേക്കു വെള്ളം ഇരച്ചെത്തി. മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു നഗരജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിഗ്രി,എൻജിനീയറിങ്, ഐടിഐ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ ജി.ജഗദീഷ് പറഞ്ഞു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെ വരെ നഗരത്തിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. ബെംഗളൂരു നഗര ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കെങ്കേരി തടാകത്തിൽ ഒഴുക്കിൽപെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. ജോൺസൺ ശ്രീനിവാസ് (13), സഹോദരി ലക്ഷ്മി […]

October 23, 2024
News4media

ഭക്ഷ്യ സുരക്ഷയിൽ ആശങ്ക; റെയിൽവെ വിഐപി ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പഴുതാര; പ്രതികരണവുമായി ഐആർസിടിസി

റെയിൽവെയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പഴുതാരയെ കിട്ടിയെന്ന ആരോപണം. ജീവനുള്ള പഴുതാരയെ കാണാൻ കഴിയുന്ന ഒരു ചിത്രം ഉൾപ്പെടെ എക്സിലാണ് ഡൽഹി സ്വദേശി ആരോപണം ഉന്നയിച്ചത്. നിരവധിപ്പേർ രോഷം പങ്കുവെച്ചപ്പോൾ സംഭവത്തിൽ പ്രതികരണവുമായി ഐ.ആർ.സി.ടി.സി അധികൃതരും രംഗത്തെത്തി. ആര്യാൻശ് സിങ് എന്നയാളാണ് ചിത്രവും പരിഹാസ രൂപത്തിലുള്ള കുറിപ്പും എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവെയുടെ ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ ‘പ്രോട്ടീൻ’ ഉൾപ്പെടുത്തിയാണ് റെയ്ത നൽകുന്നതെന്നുമാണ് കുറിപ്പിൽ പരിഹസിക്കുന്നത്. ഇത് […]

October 22, 2024
News4media

യുഎഇയിൽ മൂടൽമഞ്ഞ് റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം

യുഎഇയിൽ പല ഭാഗങ്ങളിലും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാവിലെ 9മണിവരെ അബുദാബിയിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നതിനാൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കാഴ്ചയെ ബാധിക്കുന്ന തരത്തിലുള്ള മൂടൽമഞ്ഞായിരിക്കും അനുഭവപ്പെടുക.രാവിലെ 9 മണി വരെ ദൂരക്കാഴ്ചയെ ബാധിക്കുന്ന തരത്തിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നാണ് ദേശീയ കാലാവസ്ഥ കേന്ദ്രം നൽകിയ അറിയിപ്പ്. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. മാറിവരുന്ന വേഗപരിധികൾ പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ചില റോഡുകളിൽ വേഗപരിധി മണിക്കൂറിൽ […]

News4media

അശ്രദ്ധയുടെ വിലയായി വിരലുകൾ കളയല്ലേ ; ബൈക്ക് റൈഡർമാരുടെ ശ്രദ്ധയ്ക്ക്

ബൈക്ക് റൈഡർമാരിൽ ചിലർ ശ്രദ്ധിക്കാതെപോകുന്ന ചിലതുണ്ട്. അശ്രദ്ധയുടെ വിലയായി ഒന്നിലേറെ വിരലുകളാണ് പലർക്കും നഷ്ടപ്പെട്ടിട്ടുള്ളത്. ഹെൽമെറ്റും മറ്റ്‌ അപകടപ്രതിരോധ കവചങ്ങളും ഉപയോഗിച്ച് അതിസാഹസികയാത്രകൾ ഏറെ സുരക്ഷിതമായി നടത്തുന്ന ബൈക്ക് റൈഡർമാരിൽ പലർക്കും അപകട​ങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്നരവർഷത്തിനിടെ ഒരു ആശുപത്രിയിൽമാത്രം ചികിത്സതേടിയത് 51 പേരാണ്. ഇവർക്കൊന്നും വിരൽ നഷ്ടപ്പെട്ടത് വാഹനം ഓടിക്കുമ്പോഴുണ്ടായ അപകടംമൂലമല്ല. മറിച്ച്, നിർത്തിയിട്ട വാഹനത്തിന്റെ ചെയിൻ അശാസ്ത്രീയമായി ശുചീകരിക്കുമ്പോഴാണ്. നാലു വിരലുകൾവരെ ഒന്നിച്ച് അറ്റുപോയവർവരെയുണ്ട് പ്ളാസ്റ്റിക് സർജറി ശസ്ത്രക്രിയക്ക്‌ വിധേയമായവരിൽ. വണ്ടി സ്റ്റാർട്ടിലിട്ടുള്ള ശുചീകരണം അപകടം […]

October 21, 2024
News4media

ടൂറിസം മേഖലയിൽ വൻനേട്ടം ; കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാൻ പദ്ധതി ഉടൻ

നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിനുകൾ (വന്ദേ മെട്രോ) ഓടിത്തുടങ്ങുമ്പോൾ കൊല്ലം ടൂറിസം മേഖലയിൽ വൻനേട്ടമുണ്ടാകുമെന്നു വിലയിരുത്തൽ. കാടും കടലും കായലും ഏലാകളും എല്ലാമുള്ള കൊല്ലം ജില്ലയ്ക്ക് ടൂറിസം മേഖലയിൽ ഊർജം പകരാൻ പുതിയ ട്രെയിനുകളുടെ വരവ് സഹായിക്കുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ പട്ടികയിൽ കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. അതിൽ 2 ട്രെയിനുകൾ കൊല്ലത്തു നിന്നാണു തുടങ്ങുന്നത്. മറ്റു രണ്ട് ട്രെയിനുകൾ കൊല്ലം വഴി പോകുന്നവയാണ്. കൊല്ലം–തൃശൂർ, കൊല്ലം–തിരുനെൽവേലി […]

News4media

ദിനംപ്രതി 40,000 രൂപ വരുമാനം; താമരശേരി– തിരുവനന്തപുരം സർവീസ് മു‍ടങ്ങിയിട്ട് 5 മാസം; പുനഃസ്ഥാപിക്കാത്തതിന്റെ കാരണം തേടി യാത്രക്കാർ

കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയിൽനിന്നുള്ള തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസ് മുടങ്ങിയിട്ട് 5 മാസം. മൂന്ന് പതിറ്റാണ്ടിലേറെയായി താമരശ്ശേരി ഡിപ്പോയിൽനിന്ന് രാവിലെ 8.15നു പുറപ്പെട്ടിരുന്ന താമരശേരി– തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ്, ഡിപ്പോയ്ക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള സർവീസ് ആയിരുന്നു.∙നിത്യം 40,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സർവീസാണ് ‌ജീവനക്കാർ ഇല്ലെന്നു പറഞ്ഞ് പുനഃസ്ഥാപിക്കാത്തത്. താമരശ്ശേരിയിൽ ഡിപ്പോയിൽനിന്ന് മുക്കം, അരീക്കോട്, പട്ടാമ്പി, തൃശൂർ വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ ബത്തേരി ഡിപ്പോയിൽ നിന്നാണ് സർവീസ് നടത്തുന്നത്.സർവീസ് നടത്തിയിരുന്നത് […]

October 19, 2024
News4media

കൊച്ചിയിൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് അടുത്ത മാസം മുതൽ

കൊച്ചിയിൽ വിനോദസഞ്ചാരികൾക്കായി ഇലക്ട്രിക് ഡബിൾ ഡബിൾ ഡക്കർ ബസ് അടുത്ത മാസം മുതൽ ഓടിത്തുടങ്ങും. മുകൾഭാഗം തുറന്ന ബസുകൾ എം.ജി. റോഡ് മാധവ ഫാർമസി മുതൽ ഫോർട്ട്കൊച്ചി വരെയായിരിക്കും സർവീസ് നടത്തുക. നിലവിൽ തിരുവനന്തപുരത്ത് ഡബിൾ ഡക്കർ ബസ് സർവീസ് വിജയകരമാണ്. ഇക്കാര്യം കൊച്ചിയിൽ സി.എസ്.എം.എല്ലിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ ആവശ്യപ്പെട്ടപ്പോൾ മന്ത്രി കെ.ബി. ഗണേഷ് കുമാർ തീരുമാനമറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വൈകുന്നേരമാണ് രണ്ട് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്. നഗരക്കാഴ്ചകൾ രസകരമായി ആസ്വദിക്കാൻ ഈ […]

News4media

സംസ്ഥാനത്ത് കടൽ ക്ഷോഭത്തിന് സാധ്യത; തീരദേശ ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

കേരളത്തിലെ മത്സ്യത്തൊഴിലാളികളടക്കം തീരദേശവാസികൾ കനത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലർട്ട് ഇന്നും തീരപ്രദേശങ്ങളിൽ നില നിൽക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കി. തീരദേശ […]

October 17, 2024
News4media

ഈ വേനലവധി കെഎസ്ആർടിസി യോടൊപ്പം അടിച്ചുപൊളിക്കാം:ഏറ്റവും കുറഞ്ഞനിരക്കിൽ ബജറ്റ് ടൂറിസം പാക്കേജുകളുമായി കെഎസ്ആർടിസി: പൂർണ്ണവിവരങ്ങൾ

ഈ വേനലവധിക്ക് ഇനി കെഎസ്ആർടിസിയുടെ ടൂറിസം പാക്കേജിൽ അടിച്ചുപൊളിക്കാം. സഞ്ചാരികളുടെ മനം കവർന്ന് കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ബന്ധിപ്പിച്ചുള്ള യാത്രകൾ ആണ് കെഎസ്ആർടിസി നടത്തുന്നത്. കേരളത്തിലെ വിവിധ ഉല്ലാസ കേന്ദ്രങ്ങളിലേക്ക് ഈ അവധിക്കാലത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്രകൾ സംഘടിപ്പിച്ചിരിക്കുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള ഉല്ലാസയാത്രകളുടെ പൂർണ്ണ വിവരങ്ങൾ ഇങ്ങനെ;   തൃശ്ശൂർ 1 മലക്കപ്പാറ 2 മൂന്നാർ 3 വയനാട് 4 കൊച്ചിൻ ഷിപ്പ് യാർഡ് 5 സാമ്പ്രാണി കൊടി 6 […]

April 20, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]