web analytics

ദിനംപ്രതി 40,000 രൂപ വരുമാനം; താമരശേരി– തിരുവനന്തപുരം സർവീസ് മു‍ടങ്ങിയിട്ട് 5 മാസം; പുനഃസ്ഥാപിക്കാത്തതിന്റെ കാരണം തേടി യാത്രക്കാർ

കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയിൽനിന്നുള്ള തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസ് മുടങ്ങിയിട്ട് 5 മാസം. മൂന്ന് പതിറ്റാണ്ടിലേറെയായി താമരശ്ശേരി ഡിപ്പോയിൽനിന്ന് രാവിലെ 8.15നു പുറപ്പെട്ടിരുന്ന താമരശേരി– തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ്, ഡിപ്പോയ്ക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള സർവീസ് ആയിരുന്നു.∙നിത്യം 40,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സർവീസാണ് ‌ജീവനക്കാർ ഇല്ലെന്നു പറഞ്ഞ് പുനഃസ്ഥാപിക്കാത്തത്. താമരശ്ശേരിയിൽ ഡിപ്പോയിൽനിന്ന് മുക്കം, അരീക്കോട്, പട്ടാമ്പി, തൃശൂർ വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ ബത്തേരി ഡിപ്പോയിൽ നിന്നാണ് സർവീസ് നടത്തുന്നത്.
സർവീസ് നടത്തിയിരുന്നത് ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി പരിശീലനം ലഭിച്ചവർ ആയിരുന്നതുകൊണ്ട് പരിചയ സമ്പന്നരായ ജീവനക്കാർ ഇല്ലാതെ വന്നതാണ് സർവീസ് നിർത്തിവച്ച് ബസുകൾ ബത്തേരി ഡിപ്പോയ്ക്കു കൈമാറിയതിന് അധികൃതർ പറയുന്ന ന്യായം

ഡ്രൈവർ കം കണ്ടക്ടർ അല്ലാത്ത സാധാരണ ഡ്രൈവർ, കണ്ടക്ടർ എന്നിവരെ ഉപയോഗിച്ചും ഈ സർവീസ് നിലനിർത്താൻ കഴിയുമായിരുന്നതായി ജീവനക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഈ സർവീസ് നടത്തിയിരുന്ന ഒരു ബസ് കഴിഞ്ഞ മേയിലും ഒരു ബസ് ജൂണിലുമാണ് ഡിപ്പോയിൽ നിന്നു കൊണ്ടുപോയത്.

കോവിഡ് കാലത്ത് നിർത്തലാക്കിയ മറ്റ് സർവീസുകളും പുനഃസ്ഥാപിച്ചിട്ടില്ല. താമരശ്ശേരിയിൽനിന്നു വൈകിട്ട് 7.20ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റ്, രാത്രി 9ന് കോഴിക്കോട് വഴിയുള്ള തിരുവനന്തപുരം എക്സ്പ്രസ് സർവീസ് എന്നിവയും മുടങ്ങിക്കിടക്കുകയാണ്. തിരുവനന്തപുരം സർവീസ് നടത്തിയിരുന്ന എക്സ്പ്രസ് ബസുകൾ ഇപ്പോൾ ബത്തേരി ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് സർവീസ് നടത്തുന്നതായാണ് വിവരം.

ഒരു കോയമ്പത്തൂർ സർവീസും 4 എറണാകുളം സർവീസുമാണ് നിലവിൽ താമരശ്ശേരി ഡിപ്പോയിൽ നിന്നുള്ള ദീർഘദൂര ബസുകൾ. ബത്തേരി, മാനന്തവാടി റൂട്ടിൽ ഏതാനും ടിടി സർവീസുകളും നടത്തുന്നുണ്ട്. ചെമ്പുകടവ്–കോട്ടയം, താമരശ്ശേരി–പമ്പാവാലി, കട്ടിപ്പാറ–കോട്ടയം തുടങ്ങിയ സർവീസുകളും വർഷങ്ങൾക്കു മുൻപ് നിർത്തിയതാണ്. പുതിയ ബസുകൾ അനുവദിക്കുമ്പോഴും താമരശ്ശേരി ഡിപ്പോയ്ക്ക് അവഗണന മാത്രമാണ് ലഭിക്കുന്നത്.

English summary:40,000 per day income; 5 months since the suspension of the Thamarashery- Thiruvananthapuram service; Travelers looking for reasons for non-restoration

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത്

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത് സോഷ്യൽ മീഡിയയിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

Related Articles

Popular Categories

spot_imgspot_img