നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നവംബർ ഒന്ന് മുതൽ യുപിഐ യിൽ രണ്ട് പുതിയ മാറ്റങ്ങളുമായാണ് എത്തിയത്. യുപിഐ ലൈറ്റിലാണ് പുതിയ മാറ്റങ്ങൾ വരുന്നത്. ചെറിയ മൂല്യമുള്ള ഡിജിറ്റൽ പേയ്മെൻ്റുകൾ കാര്യക്ഷമമാക്കാനാണ് നടപടി. Change in UPI Transactions from November ഉപയോക്താക്കൾക്ക് പിൻ നമ്പറടിക്കാതെ തന്നെ 1,000 രൂപ വരെയുള്ള ഇടപാടുകൾ നടത്താം. മുൻപ് ഇത് 500 രൂപയായിരുന്നു.നവംബർ ഒന്ന് മുതൽ യുപിഐ ലൈറ്റിൽ ഇടപാട് ലിമിറ്റ് വർധിക്കും. ഓട്ടോമാറ്റിക് ടോപ്- അപ് […]
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ആഘോഷങ്ങളുടെ ഭാഗമാണ്. എന്നാൽ ഇതല്പം ഹൈടെക്ക് ആയാലോ ? ഒരു മനുഷ്യൻ അലക്സാ ഉപയോഗിച്ച് ദീപാവലിക്ക് വാണം അയക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കൾക്കിടയിൽ കൗതുകം നിറയ്ക്കുന്നത്. firewo0rk controlled by alexa video ‘അലക്സാ റോക്കറ്റ് അയക്കൂ’ എന്ന് വോയിസ് കമാൻഡ് നൽകുമ്പോൾ മറുപടിയായി, ഒരു സ്റ്റീൽ കുപ്പിയിൽ നിന്ന് ചെറിയൊരു റോക്കറ്റിന്റെ രൂപമുള്ള പടക്കം ആകാശത്തേക്ക് ഉയർന്നു പോകുന്നതോടൊപ്പം, ‘അതെ, ബോസ്, റോക്കറ്റ് അയക്കുകയാണ്’ എന്ന് അലക്സ മറുപടി […]
ഫെസ്റ്റിവൽ സീസണുകളിൽ ഓരോ അപ്ലിക്കേഷനുകളും വ്യത്യസ്തമായ ആഘോഷങ്ങൾ സംഘടിപ്പിക്കാറില്ലേ ? ദീപാവലിക്ക് ഒരു കിടിലൻ മത്സരവുമായാണ് ഗൂഗിൾ പേ ഇത്തവണ എത്തിയിരിക്കുന്നത്. അക്ഷരാർഥത്തിൽ ആഘോഷം പൊടിപൊടിക്കുന്ന ഒന്നാണ് ഗൂഗിൾ പേ ലഡ്ഡു. (Google Pay Ladoo). നിരവധി ഓഫറുകൾക്ക് പുറമെ ക്യാഷ്ബാക്കുകളും മറ്റുമായും നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. google pay released laddoo game for diwali ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് ഗൂഗിൾ പേ പുറത്തിറക്കിയ ഒരു കളിയാണ് ഗൂഗിൾ പേ ലഡ്ഡു. ആറ് ലഡുകൾ അവതരിപ്പിച്ച […]
ദീപാവലി സീസണില്‍ ഉപഭോക്താക്കള്‍ക്ക് ഗംഭീര സമ്മാനവുമായി ജിയോ Jio . 2ജി ഉപയോക്താക്കളെ കൂടുതൽ പ്രകാശപൂരിതമായ 4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോ ഭാരത്. വെറും 699 രൂപയ്ക്ക് ജിയോഭാരത് 4 ജി ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. കുറച്ചുകാലത്തേക്ക് മാത്രമാണ് ഓഫര്‍. നിലവില്‍ 999 രൂപയ്ക്ക് ലഭ്യമായ ഫോണുകളാണ് ഓഫറിൽ 699 രൂപയ്ക്ക് വില്‍ക്കുന്നത്. 123 രൂപയുടെ പ്രതിമാസ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്. പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍, പ്രതിമാസം 14 ജിബി ഡാറ്റ, 455ലധികം […]
എന്നും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ എന്നും വാട്സാപ്പ് മുന്നിലാണ്. ഇപ്പോഴിതാ മറ്റൊരു കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മെറ്റ.ഇന്‍റർനെറ്റില്ലാതെയും ഫോട്ടോയും ഫയലുകളും പരസ്പരം അയയ്‌ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ ആണ് വാട്സാപ്പ് അവതരിപ്പിക്കുന്നത്. Send photo and file even without internet anymore; WhatsApp with a new cool feature നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകള്‍ അയയ്‌ക്കുന്ന ‘പീപ്പിള്‍ നിയർബൈ’ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ് പതിപ്പുകളില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. നേരത്തെ വെളിച്ചം കുറവുള്ള സ്ഥലങ്ങളിലും വീഡിയോ കോളുകള്‍ […]
ഇന്തോനേഷ്യയിൽ ഐഫോൺ 16ൻറെ ഉപയോഗവും വിൽപ്പനയും നിരോധിച്ചു . വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കർത്താസാസ്മിത ആണ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. ഇൻറർനാഷണൽ മൊബൈൽ എക്വിപ്മെൻറ് ഐഡൻറിറ്റി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ലെന്നതാണ് ഐഫോൺ നിരോധിക്കുന്നതിനുള്ള കാരണമായി ഇന്തോനേഷ്യ ചൂണ്ടിക്കാണിക്കുന്നത്. വിദേശത്തുനിന്നും ഐ ഫോൺ 16 ഇന്തോനേഷ്യയിലേക്ക് കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. ഐഎംഇഐ സർട്ടിഫിക്കേഷനുള്ള ഫോണുകൾക്ക് മാത്രമേ രാജ്യത്ത് പ്രവർത്തനാനുമതിയുള്ളൂ. ഐഫോൺ 16 ഇന്തോനേഷ്യയിൽ ആരെങ്കിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ കണ്ടാൽ അധികാരികളെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു. നിരവധി കാരണങ്ങളാണ് […]
അതിസമ്പന്നതയിൽ നിൽക്കുമ്പോഴും ലളിത ജീവിതം നയിച്ച, രാജ്യത്തെ പാവങ്ങളുടെ സ്വപ്നങ്ങളെ ചേർത്തുപിടിച്ച ഒരു മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റ. രണ്ടു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ടാറ്റ എന്ന ബ്രാൻഡിനെ ലോകമെങ്ങും വ്യാപിപ്പിച്ചതിൽ രത്തൻ ടാറ്റയുടെ പങ്ക് വളരെ വലുതാണ്. ഉപ്പ് മുതൽ വിമാനം വരെ ഓരോ ഇന്ത്യക്കാരനും ആവശ്യമുള്ളതെല്ലാം എത്തിക്കാൻ ശ്രമിച്ച വ്യവസായിയാണ് രത്തൻ ടാറ്റ. സിനിമാ കഥകളെ പോലും വെല്ലുന്ന വഴിത്തിരിവുകളും നിലപാടുകളും നിറഞ്ഞതായിരുന്നു രത്തൻ ടാറ്റയുടെ ജീവിതം.രത്തൻ ടാറ്റ വലിയൊരു മൃഗസ്‌നേഹി കൂടിയായിരുന്നു. താൻ സ്‌നേഹിക്കുന്നവർക്ക് […]
വീഡിയോ കോളുകൾക്കായി ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഇതുപ്രകാരം കുറഞ്ഞ വെളിച്ചത്തിലും വീഡിയോ കോളുകളിൽ കൂടുതൽ വ്യക്തത ഉറപ്പുവരുത്തുന്നു. ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിലാണ് ലോ-ലൈറ്റ് മോഡ് ലഭ്യമാകുന്നത്. വാട്ട്സ്ആപ്പ് വീഡിയോകോളിന്റെ പ്രധാന പോരായ്മയ്ക്ക് ഇതോടെ പരിഹാരമാകും. ‘ലോ ലൈറ്റ് മോഡ്’ അവതരിപ്പിക്കുന്നതോടെ, കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകാനും, ആശയവിനിമയം കൂടുതൽ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്ടസ്ആപ്പ് അവകാശപ്പെടുന്നത്. ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്‌സിന്റെ വലതുവശത്ത് […]
. കോവിഡ് കാലത്തോടെ ഇന്ത്യയിലെ പണമിടപാടുരീതിയിൽ മാറ്റങ്ങളുണ്ടായി. മൂന്നുവർഷത്തിനിടെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ കൂടിയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം, ഡജിറ്റൽ തട്ടിപ്പുകളും നാട്ടിൽ സർവസാധാരണമായിട്ടുണ്ട്.ഉത്സവകാല ഷോപ്പിങ് കൂടുതൽ സുരക്ഷിതമാക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.ഐ.). തട്ടിപ്പിനിരയാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉത്സവകാല ഓഫറുകളും കിഴിവുകളും ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുമെങ്കിലും പരിചയമില്ലാത്ത വെബ്സൈറ്റുകളിൽനിന്നും കച്ചവടക്കാരിൽനിന്നും ഉത്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് അതിനെക്കുറിച്ച് അന്വേഷിക്കുക, ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ കൂടുതൽ വ്യക്തിഗത വിവരങ്ങൾ കൈമാറാതിരിക്കുക, […]
ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ഫാൻസ് എന്ന ഫേസ്ബുക് പേജിൽ വന്ന ലണ്ടനിലേക്ക് നേരിട്ട് വിമാനം എന്ന പോസ്റ്റ് ആവേശത്തോടെയാണ് യുകെ മലയാളികൾ ഏറ്റെടുത്തത്. ആയിരക്കണക്കിന് യുകെ മലയാളികൾക്കും കന്യാകുമാരി അടക്കം തെക്കൻ ജില്ലക്കാരായ തമിഴ്‌നാട്ടുകാർക്കും ഗുണമാകുന്ന സർവീസിനെ പറ്റി ആവേശവും ആഹ്ലാദവും കലർന്ന സ്വരത്തിലാണ് സോഷ്യൽ മീഡിയ പ്രചാരമുണ്ടായത്. ചില ഓൺലൈൻ സൈറ്റുകൾ കൂടി രംഗത്ത് വന്നതോടെ വിമാനം ഏതു നിമിഷവും പ്രഖ്യാപിക്കപ്പെടും എന്ന പ്രതീതിയായി. ഇതോടെ യുകെയിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലക്കാർ തങ്ങൾക്കും യുകെയിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital