web analytics

4ജി ഫോണിന് വില 699 രൂപ; 123 രൂപയുടെ പ്രതിമാസ പ്ലാനില്‍ അൺലിമിറ്റഡ് കോളിംഗ് മുതൽ ലൈവ് ടിവി ചാനൽ വരെ; ദീപാവലി സമ്മാനവുമായി ജിയോ

ദീപാവലി സീസണില്‍ ഉപഭോക്താക്കള്‍ക്ക് ഗംഭീര സമ്മാനവുമായി ജിയോ Jio . 2ജി ഉപയോക്താക്കളെ കൂടുതൽ പ്രകാശപൂരിതമായ 4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോ ഭാരത്.

വെറും 699 രൂപയ്ക്ക് ജിയോഭാരത് 4 ജി ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. കുറച്ചുകാലത്തേക്ക് മാത്രമാണ് ഓഫര്‍. നിലവില്‍ 999 രൂപയ്ക്ക് ലഭ്യമായ ഫോണുകളാണ് ഓഫറിൽ 699 രൂപയ്ക്ക് വില്‍ക്കുന്നത്. 123 രൂപയുടെ പ്രതിമാസ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്.

പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍, പ്രതിമാസം 14 ജിബി ഡാറ്റ, 455ലധികം ലൈവ് ടിവിചാനലുകള്‍, മൂവി പ്രീമിയറുകള്‍, വിഡിയോ ഷോകള്‍, ലൈവ് സ്‌പോര്‍ട്‌സ്, ജിയോസിനിമയില്‍ നിന്നുള്ള ഹൈലൈറ്റ്‌സ്, ഡിജിറ്റല്‍ പേമെന്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ 123 രൂപയുടെ പ്ലാനില്‍ ലഭ്യമാകും.

മറ്റ് ഫീച്ചര്‍ ഫോണുകളിലെ അടിസ്ഥാന പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോ ഭാരത് പ്ലാനിലൂടെ ഉപയോക്താവിന് 40 ശതമാനം ലാഭമാണ് ലഭിക്കുന്നത്. 199 രൂപയിലാണ് മറ്റ് സേവനദാതാക്കളുടെ ഫീച്ചര്‍ ഫോണ്‍ പ്ലാനുകള്‍ ആരംഭിക്കുന്നത്. അതിനാല്‍ ജിയോഭാരത് ഉപയോക്താവിന് പ്രതിമാസം 76 രൂപ ലാഭിക്കുകയും ചെയ്യാം.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img