ബാഴ്സലോണ: മാഞ്ചെസ്റ്റര്‍ സിറ്റി താരം ഇല്‍കായ് ഗുണ്ടോഗന്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക്. ബാഴ്സയുമായുള്ള കരാറിന് ഗുണ്ടോഗന്‍ സമ്മതം മൂളിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറ്റിയുമായുള്ള താരത്തിന്റെ കരാര്‍ ഈ മാസം അവസാനത്തോടെ അവസാനിക്കും. ഫ്രീ ട്രാന്‍സ്ഫറായാണ് താരം ബാഴ്സയിലെത്തുക. 2025 വരെയുള്ള രണ്ട് വര്‍ഷ കരാറാണ് ബാഴ്സ ഗുണ്ടോഗന് നല്‍കുക. 32-കാരനായ മധ്യനിര താരം കഴിഞ്ഞ സീസണില്‍ മൂന്ന് പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കിയ സിറ്റി നിരയിലെ പ്രധാനിയായിരുന്നു. സിറ്റിക്കായി മുന്നൂറിലേറെ മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 14 […]
ന്യോണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്): എഎസ് റോമ മുഖ്യ പരിശീലകന്‍ ജോസെ മൊറീഞ്ഞ്യോയെ നാല് യൂറോപ്പ ലീഗ് മത്സരങ്ങളില്‍ നിന്ന് വിലക്കി യുവേഫ. ഇക്കഴിഞ്ഞ യൂറോപ്പ ലീഗ് ഫൈനലിന് ശേഷം റഫറി ആന്റണി ടെയ്ലറെ അധിക്ഷേപിച്ചതിനാണ് നടപടി. മൊറീഞ്ഞ്യോയെ വിലക്കിയതിനു പുറമെ ക്ലബ്ബിന് പിഴയും ചുമത്തിയിട്ടുണ്ട്. യൂറോപ്പ ലീഗ് ഫൈനലില്‍ സെവിയ്യയോട് റോമ പരാജയപ്പെട്ടതിന് പിന്നാലെയാണ് സംഭവം. മത്സരത്തിനിടെ എടുത്ത തീരുമാനങ്ങളുടെ പേരില്‍ മൊറീഞ്ഞ്യോ റഫറിക്കെതിരേ തുറന്നടിച്ചിരുന്നു. ഇത് ടെയ്‌ലറെയും കുടുംബത്തെയും ബുദാപെസ്റ്റ് വിമാനത്താവളത്തില്‍ റോമ ആരാധകര്‍ ആക്രമിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തിച്ചു. […]
ലണ്ടന്‍: താരങ്ങളെ വാരിക്കൂട്ടുന്ന ചെല്‍സിയിലേക്ക് ഇതാ മറ്റൊരു സൂപ്പര്‍ താരം. ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി.ലെയ്പ്സിഗില്‍ നിന്ന് സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കുവിനെ ചെല്‍സി സ്വന്തമാക്കി. ആറുവര്‍ഷത്തെ കരാറിലാണ് താരം ചെല്‍സിയിലെത്തുന്നത്. എന്‍കുന്‍കുവിനെ ചെല്‍സി ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ കൊണ്ടുവരാനിരുന്നതാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ അത് നീണ്ടുപോയി. 2029 ജൂണ്‍ വരെയാണ് എന്‍കുന്‍കുവുമായുള്ള ചെല്‍സിയുടെ കരാര്‍. 60 മില്യണ്‍ പൗണ്ടാണ് താരത്തിനായി ചെല്‍സി മുടക്കിയത്. ഫ്രഞ്ച് താരമായ എന്‍കുന്‍കുവിന്റെ തകര്‍പ്പന്‍ പ്രകടന മികവില്‍ തുടര്‍ച്ചായി രണ്ട് വര്‍ഷം […]
ഭുവനേശ്വര്‍: ഇന്റര്‍ കോണ്ടിനന്റല് കപ്പ് ഫുട്ബോളില്‍ കിരീടം ഉറപ്പാക്കാന്‍ സുനില്‍ ഛേത്രിയും സംഘവും ഇന്നിറങ്ങുന്നു. ഇന്ത്യ, ലെബനന്, മംഗോളിയ, വനൗതു എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ കിക്കോഫ് ഇന്നു വൈകിട്ട് 4.30ന്. ആദ്യ മത്സരത്തില്‍ ലെബനനും വനൗതുവും ഏറ്റുമുട്ടും. രാത്രി 7.30ന് ഇന്ത്യയുടെ ആദ്യമത്സരം. എതിരാളികള്‍ മംഗോളിയ. 12ന് രാത്രി 7.30ന് വനൗതു, 15നു രാത്രി 7.30ന് ലെബനന് എന്നിവയ്ക്കെതിരെയാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍. ഗ്രൂപ്പിലെ ആദ്യ 2 സ്ഥാനക്കാര്‍ 18ന് രാത്രി 7.30ന് ഫൈനലില്‍ ഏറ്റുമുട്ടും. […]
ബാഴ്സലോണ: യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് പോകുന്ന അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ആശംകളുമായി മുന്‍ ക്ലബ്ബ് ബാഴ്സലോണ. പ്രൊഫഷണല്‍ കരിയറിലെ പുതിയ ഘട്ടത്തില്‍ മെസ്സിക്ക് ആശംസയറിയിക്കുന്നതായി ബാഴ്സലോണ പ്രസ്താവനയിലൂടെ അറിയിച്ചു. മെസ്സി ഇന്റര്‍ മയാമിയിലേക്ക് പോകുന്ന വിവരം മെസ്സിയുടെ പിതാവും മാനേജറുമായ യോര്‍ഗെ മെസ്സി ക്ലബ്ബ് പ്രസിഡന്റ് യൊഹാന്‍ ലപോര്‍ട്ടയെ തിങ്കളാഴ്ച തന്നെ അറിയിച്ചിരുന്നുവെന്നും ക്ലബ്ബ് പ്രസ്താവനയില്‍ വ്യക്തമാക്കി. ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ […]
മാഡ്രിഡ്: ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡില്‍ നിന്ന് ജൂഡ് ബെല്ലിങ്ങാമിനെ സ്വന്തമാക്കി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്. 103 ദശലക്ഷം യൂറോയാണ് റയല്‍ ബെല്ലിങ്ങാമിനായി മുടക്കിയത്. ആറ് വര്‍ഷത്തേക്കാണ് കരാറെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ മെഡിക്കല്‍ പരിശോധനകള്‍ അടുത്ത് തന്നെ പൂര്‍ത്തിയാകും. 19-കാരനായ മിഡ്ഫീല്‍ഡര്‍ക്ക് വേണ്ടി പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളും മാഞ്ചെസ്റ്റര്‍ സിറ്റിയും രംഗത്തുണ്ടായിരുന്നു. കരിയറിന്റെ അവസാനത്തോടടുത്ത ടോണി ക്രൂസിനും ലൂക്ക മോഡ്രിച്ചിനും പകരക്കാരെ കണ്ടെത്തുന്നതിനായുള്ള റയലിന്റെ ശ്രമങ്ങളാണ് ബെല്ലിങ്ങാമിനെ ടീമിലെത്തിച്ചിരിക്കുന്നത്.
കൊച്ചി: ഗ്രീക്ക് സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമന്റകോസ് അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങും. ഡയമന്റകോസുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി പുതുക്കിയതായി ടീം മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ ഐഎസ്എല്‍ ഫുഡ്ബോള്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയിരുന്നു ഡയമന്റകോസ്.
കോഴിക്കോട്: ഫുട്‌ബോള്‍ സെമി ഫൈനലില്‍ ജംഷഡ്പുര്‍ എഫ്‌സിയെ തകര്‍ത്ത് ബെംഗളൂരു എഫ്‌സി ഫൈനലില്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ജംഷഡ്പുര്‍ എഫ്‌സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. ജയേഷ് റാണെയും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുമാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്. ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഒഡീഷ- നോര്‍ത്ത് ഈസ്റ്റ് മത്സര വിജയികളാകും ഫൈനലില്‍ ബെംഗളൂരുവിന്റെ എതിരാളികള്‍. 2018ലെ സൂപ്പര്‍ കപ്പ് ചാംപ്യന്‍മാരാണ് ബെംഗളൂരു. ഈ സീസണില്‍ ഡ്യുറാന്‍ഡ് കപ്പ് […]
സിറോ: ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ അവസാനിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പായി. സെമിയില്‍ ഇത്തവണ മിലാന്‍ ഡര്‍ബി തന്നെയാണ് പ്രത്യേകത. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും മാഞ്ചെസ്റ്റര്‍ സിറ്റിയും തമ്മിലാണ് മറ്റൊരു സെമി. കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബെന്‍ഫിക്കയുമായി 3-3ന് സമനിലയില്‍ പിരിഞ്ഞെങ്കിലും ആദ്യ പാദത്തില്‍ ബെന്‍ഫിക്കയുടെ മൈതാനത്ത് നേടിയ 2-0ന്റെ ജയം ഇന്ററിന് സെമിയിലേക്ക് വഴിതുറന്നു. ഇരുപാദങ്ങളിലുമായി ജയം 5-3ന്. നിക്കോളോ ബലെല്ല, ലൗട്ടാറോ മാര്‍ട്ടിനസ്, ജാക്വിന്‍ കോറിയ […]
© Copyright News4media 2024. Designed and Developed by Horizon Digital