ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. വിഷുനാളിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആഘോഷം പൊടിപൊടിക്കാന്‍ വിവിധ തരം ഉത്പന്നങ്ങള്‍ വിപണിയിലിറക്കി ആളുകളെ കടകളിലേക്ക് ആകര്‍ഷിക്കാന്‍ വ്യാപാരികളും ഒരുങ്ങി കഴിഞ്ഞു. വിഷുക്കണി ഒരുക്കുന്നതില്‍ പ്രധാനമായ കൃഷ്ണ വിഗ്രഹങ്ങളുമായി ദിവസങ്ങള്‍ക്ക് മുന്‍പേ വഴിയോരങ്ങളില്‍ ആളുകള്‍ വില്‍പന ആരംഭിച്ചിട്ടുണ്ട്. കരകൗശല വില്‍പന ശാലകളില്‍ കണിയൊരുക്കുന്നതിനായുള്ള കൃഷ്ണവിഗ്രഹങ്ങള്‍, കണിവെള്ളരി തുടങ്ങിയവയ്‌ക്കൊപ്പം ആപ്പിള്‍, മുന്തിരി, കൈതച്ചക്ക ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പനയും തകൃതിയായി നടക്കുന്നു. വസ്ത്രക്കടകളില്‍ മുണ്ടും ഷര്‍ട്ടും […]
തിരുവനന്തപുരം: കേരളം ഏറെക്കാലം കാത്തിരുന്ന വന്ദേഭാരത് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തെയും രാജ്യത്തെ 14-ാമത്തെയും വന്ദേഭാരത് ട്രെയിനാണ് കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം – കണ്ണൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്. കോച്ച് ഫാക്ടറിയില്‍ നിമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. ചെന്നൈയില്‍നിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രത്യേക തീവണ്ടിയില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ആര്‍.എന്‍. സിങ് ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകള്‍ […]
തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വരെ അന്വേഷിച്ചുവെന്നും ജനവാസ മേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്താനായില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതി വിധി നടപ്പാക്കാനുള്ള പ്രയാസം അറിയിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അരിക്കൊമ്പന്റെ പുനരധിവാസം വിധിനടപ്പാക്കുക ഏറെ പ്രയാസകരം. പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിധി നടപ്പാക്കാന്‍ ശ്രമിച്ചു. കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. ജനങ്ങളെ പ്രകോപിതരാക്കിയും പ്രയാസപ്പെടുത്തി മുന്നോട്ട് പോവുക സാധ്യമല്ലാതെയായി. മറ്റേതെങ്കിലും സ്ഥലം കണ്ടെത്തണം. ആ സ്ഥലം സര്‍ക്കാര്‍ […]
തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷന്‍ തുക മുഴുവനായും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി. 1,600 രൂപയാണ് പെന്‍ഷനെന്നിരിക്കെ 200 രൂപ കുറഞ്ഞ് 1,400 രൂപയാണ് പലര്‍ക്കും അക്കൗണ്ടിലെത്തുന്നത്. അതേസമയം കുറവു വന്ന തുക കേന്ദ്രവിഹിതമാണെന്നും വരുംദിവസങ്ങളില്‍ ലഭ്യമാകുമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കേന്ദ്രവിഹിതം നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കിത്തുടങ്ങിയതാണ് ഈ കുറവിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതികളില്‍ 200 രൂപ മുതല്‍ 500 രൂപ വരെ വരെ കേന്ദ്രത്തിന്റെ വിഹിതമായി വരുന്നുണ്ട്. ഈ […]
ടോക്കിയോ: മേഖലയില്‍ പരിഭ്രാന്തി പടര്‍ത്തി വീണ്ടും മിസൈല്‍ വിക്ഷേപിച്ച് ഉത്തര കൊറിയ. ഇതേത്തുടര്‍ന്നു ജപ്പാന്‍ സര്‍ക്കാര്‍ ഹൊക്കൈഡോയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജപ്പാനിലെ എറ്റവും വലിയ രണ്ടാമത്തെ ദ്വീപാണു ഹൊക്കൈഡോ. ജനങ്ങളെ ‘അടിയന്തരമായി ഒഴിപ്പിക്കണം’ എന്നായിരുന്നു സര്‍ക്കാരിന്റെ മുന്നറിയിപ്പ്. മിസൈല്‍ പതിച്ചുള്ള ദുരന്തത്തില്‍നിന്നു രക്ഷപ്പെടാനായി കെട്ടിടങ്ങള്‍ക്കുള്ളിലോ ഭൂഗര്‍ഭ കേന്ദ്രങ്ങളിലോ ജനം അഭയം തേടണമെന്നായിരുന്നു നിര്‍ദേശം. അതേസമയം, ജപ്പാന്റെ വടക്കന്‍ മേഖലയില്‍ മിസൈല്‍ പതിച്ചിട്ടില്ലെന്നു പ്രാദേശിക ഭരണകൂടം അറിയിച്ചു. പ്രാദേശിക സമയം രാവിലെ എട്ടോടെ മിസൈല്‍ പതിക്കുമെന്നായിരുന്നു അറിയിപ്പ്. […]
ന്യൂഡല്‍ഹി: റോസ്ഗാര്‍ മേളയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 71,000 നിയമന കത്തുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കി. ഇന്ന് രാവിലെ 10.30-ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് നിയമന കത്തുകള്‍ നല്‍കിയത് ഈ അവസരത്തില്‍ അദ്ദേഹം ഉദ്യോഗാര്‍ത്ഥികളെ അഭിസംബോന ചെയ്തു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ ചുവടുവെയ്പ്പാണ് റോസ്ഗാര്‍ മേള. ഇതിലൂടെ രാജ്യത്തെ യുവജനങ്ങളെ ശാക്തീകരിക്കാനും ദേശീയ വികസനത്തില്‍ പങ്കാളികളാക്കാനും റോസ്ഗര്‍ മേള സഹായിക്കുന്നു. അസമിലെ ഗുവാഹത്തി, വടക്കന്‍ ബംഗാളിലെ സിലിഗുരി, നാഗാലാന്‍ഡിലെ ദിമാപൂര്‍ എന്നിങ്ങനെ എന്‍എഫ് […]
കോഴിക്കോട്: ഈദുല്‍ഫിത്തറിന് ആശംസകളുമായി ബിജെപി പ്രവര്‍ത്തകര്‍ മുസ്ലീം ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരേ ലീഗ് നേതാവ് എംകെ മുനീര്‍. മുസ്ലീം ഭവനങ്ങളില്‍ ബിജെപി പോവുന്നത് തടയാന്‍ കഴിയില്ലെങ്കിലും നാടകം ഏതാണെന്ന് അവര്‍ തിരച്ചറിയുമെന്നും ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ പ്രയാസമില്ലെന്നും മുനീര്‍ പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും എന്ന് പറയുന്ന ബിജെപിക്കാര്‍ കര്‍ഷകരെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്തിരുന്നു എങ്കില്‍ കര്‍ഷക പ്രക്ഷോഭം ഉണ്ടാവില്ലായിരുന്നു. ഇതെല്ലാം ബിജെപിയുടെ പ്രകടന പരതയാണ്. ബിജെപിയുടെ നാടകം ബുദ്ധിപരമായി ചിന്തിക്കുന്ന ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി തിരിച്ചറിയും. മോദി […]
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (ബിബിസി) ചാനലിനെതിരെ കേസെടുത്ത് ഇഡി. വിദേശനാണയവിനിമയ ചട്ടപ്രകാരമാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ബിബിസിക്കെതിരെ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ പുറത്തുവന്ന് മാസങ്ങള്‍ക്കുള്ളിലാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരിയില്‍ ബിബിസിയുടെ […]
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സിസിടിവി സ്ഥാപിക്കുന്നതിന് ചെലവാക്കിയത് 12.93 ലക്ഷം രൂപ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ ക്ലിഫ് ഹൗസിലും മന്ത്രിമന്ദിരങ്ങളിലും നടത്തിയ ഇലക്ട്രോണിക്‌സ് പ്രവൃത്തികളെന്തൊക്കെ എന്ന് വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്‌സ് റൂറല്‍ സബ് ഡിവിഷനില്‍ നിന്നാണ് മറുപടി. ക്ലിഫ് ഹൗസ് ഉള്‍പ്പെടെ ആറ് മന്ത്രിമന്ദിരങ്ങളില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും […]
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ 22 സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ 72 മണിക്കൂര്‍ പണിമുടക്കിന് തുടക്കം. അന്‍പത് ശതമാനം വേതനം വര്‍ധിപ്പിച്ച ആറ് പ്രമുഖ ആശുപത്രികളെ സമരത്തില്‍നിന്ന് ഒഴിവാക്കി. അമല, ജൂബിലി മിഷന്‍ , വെസ്റ്റ് ഫോര്‍ട്ട്, ദയ, സണ്‍, മലങ്കര മിഷന്‍ ആശുപത്രികളിലാണ് പണിമുടക്ക് ഒഴിവാക്കിയത്. പ്രധാനപ്പെട്ട ആശുപത്രികള്‍ വേതനം വര്‍ധിപ്പിച്ചതോടെ യുഎന്‍എ സമരം ഏറെക്കുറെ വിജയിച്ചു. വേതനം കൂട്ടാത്ത ആശുപത്രികളില്‍ 72 മണിക്കൂര്‍ സമരം നടത്തും. അത്യാഹിത വിഭാഗം, ഐ.സി.യു തുടങ്ങി അടിയന്തര ചികില്‍സ ഇടങ്ങളിലും […]
© Copyright News4media 2024. Designed and Developed by Horizon Digital