തിരുവനന്തപുരം: ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ക്വാറി ഉടമകള്‍. സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും റവന്യുമന്ത്രി കെ.രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും ക്വാറി ഉടമകള്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച തുടങ്ങിയ ക്വാറി സമരത്തെ തുടര്‍ന്ന് നിര്‍മാണമേഖല സ്തംഭിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് സമരം ചെയ്യുന്ന ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരുന്നു. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടോക്കിയോ: ജപ്പാനില്‍ വിമാനക്കമ്പനിക്കു സംഭവിച്ച പിഴവില്‍ 8.2 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ് വിറ്റത് 25,000 രൂപയ്ക്ക്. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള പ്രമുഖ കമ്പനിയാണ് അബദ്ധത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ നിസ്സാര വിലയ്ക്ക് വിറ്റഴിച്ചത്. ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സ് (എഎന്‍എ) ആണ് ജക്കാര്‍ത്തയില്‍ നിന്നും ജപ്പാനിലേക്കും അവിടെനിന്ന് ന്യൂയോര്‍ക്കിലേക്കും തിരിച്ച് സിങ്കപ്പൂരിലേക്കും പറക്കാനുള്ള ടിക്കറ്റ് നിസ്സാര തുകയ്ക്ക് വിറ്റത്. ഒരു യാത്രക്കാരന്‍ ജക്കാര്‍ത്തയില്‍ നിന്നും ടോക്കിയോ വഴി കരീബിയനിലേക്കും തിരിച്ചും യാത്ര െചയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തത് […]
കൊച്ചി: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍(93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ചെമ്പ് പാണപറമ്പില്‍ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്. നടന്‍ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ കൊച്ചുമക്കളാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), […]
തിരുവനന്തപുരം: മേയ് മുതല്‍ ആര്‍സി ബുക്കുകള്‍ കൂടി സ്മാര്‍ട് കാര്‍ഡുകളായി നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വാഹനങ്ങളുടെ പരമാവധി വേഗത സംബന്ധിച്ച നിയമങ്ങളില്‍ ഇളവുകള്‍ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. റോഡുകള്‍ മെച്ചപ്പെട്ട സ്ഥിതിക്ക് പരമാവധി വേഗത വര്‍ധിപ്പിച്ചുകൊണ്ട് ഉടന്‍ ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ലൈസന്‍സുള്ളവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് സ്മാര്‍ട് കാര്‍ഡാക്കി മാറ്റുന്നതിന് ഒരു വര്‍ഷത്തേക്ക് 200 രൂപയും പോസ്റ്റല്‍ ചാര്‍ജും മാത്രമേ ഈടാക്കൂവെന്നും മന്ത്രി വ്യക്തമാക്കി. ആര്‍സി ബുക്കും ഇങ്ങനെ സ്മാര്‍ട്ടായി മാറ്റാം. […]
തിരുവനന്തപുരം: വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടിയെ വലയില്‍ കൊരുത്ത് മുകളിലേക്ക് കയറ്റുന്നതിനിടെ വലയില്‍നിന്ന് ഊര്‍ന്ന് കിണറ്റിലേക്ക് വീണതാണ് രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ട് കരടി ചാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആസൂത്രണത്തിലെ പാളിച്ചകള്‍ക്കൊപ്പം ജനങ്ങള്‍ തിക്കിത്തിരക്കിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. വെള്ളനാട് കണ്ണമ്പള്ളിയില്‍ പ്രഭാകരന്‍ നായര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെ കിണറ്റിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കരടി വീണത്. തൊട്ടു ചേര്‍ന്നുള്ള വിജയന്റെ വീട്ടിലെ കോഴികളെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ അകപ്പെട്ടത്. വിജയന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ പതിനഞ്ചോളം […]
പീരുമേട്(ഇടുക്കി): കോടതി വളപ്പില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചക്കുപള്ളം കുങ്കിരിപ്പെട്ടി സ്വദേശി ബിജുവാണ് ഭാര്യ അമ്പിളി(45)യെ കൊല്ലാന്‍ ശ്രമിച്ചത്. പീരുമേട് കോടതി വളപ്പിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന് മുന്‍പില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ബിജുവും ഭാര്യ അമ്പിളിയും ഏതാനുംവര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് 2018-ല്‍ കുമളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിസ്താരത്തിനാണ് ഇരുവരും വ്യാഴാഴ്ച കോടതിയില്‍ എത്തിയത്. വിസ്താരത്തിന് ശേഷം അമ്പിളി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയതിന് […]
മുംബൈ: വ്യവസായി ഗൗതം അദാനി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച പവാറിന്റെ മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരേ പ്രതിപക്ഷം ആവശ്യപ്പെട്ട സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തെക്കാള്‍ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്ന് നേരത്തെ ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ജെപിസി അന്വേഷണത്തെ എതിര്‍ക്കില്ലെന്നും പവാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് […]
ന്യൂഡല്‍ഹി: വയനാട് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നുല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. തുടര്‍നിയമനടപടികള്‍ നിരീക്ഷിക്കുമെന്നും സമയമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയെങ്കിലും മേല്‍ക്കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുലിന് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ വയനാട് വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയായിരുന്നു രാഷ്ട്രീയ കേരളം. എന്നാല്‍, ലക്ഷദ്വീപ് പാഠം […]
കൊച്ചി: തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫര്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷ് ഇലക്ട്രോ ബാറ്റില്‍സ് എന്ന ഡാന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ഫെഫ്ക ഡാന്‍സേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറാണ്. ഫെഫ്കയും നിരവധി താരങ്ങളും രാജേഷിന് ആദരാഞ്ജലി അര്‍പ്പിച്ചു. നടി ബീന ആന്റണി, ദേവി ചന്ദന, ടിനി ടോം തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിച്ചു. ‘വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരുനിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു’- എന്നായിരുന്നു ബീന […]
മഞ്ചേരി: അരീക്കോട് കീഴുപറമ്പ് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പന്ത്രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള പ്രതികളെയും പതിനെട്ടാം പ്രതിയെയുമാണ് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.എച്ച്. രജിത ശിക്ഷിച്ചത്. 2012 ജൂണ്‍ പത്തിന് കുനിയില്‍ കൊളക്കാടന്‍ അബ്ദുല്‍കലാം (37), സഹോദരന്‍ അബൂബക്കര്‍ (48) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയില്‍ അങ്ങാടിയില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള പ്രതികളായ കുനിയില്‍ കുറുവങ്ങാടന്‍ മുഖ്താര്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital