കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. പശ്ചിമ കൊച്ചിയിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിഷേധം ഭയന്നാണ് ഇവരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയതെന്നാണു സൂചന. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി ശ്രീകുമാര്‍ തുടങ്ങിയ നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് അഭ്യൂഹം. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനകളുണ്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശില്‍നിന്നു കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ നാവികസേനാ […]
ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ അങ്കിത ദത്തയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് അങ്കിതയെ പുറത്താക്കിയ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബി.വി.ശ്രീനിവാസിനെതിരെ അങ്കിത അസമിലെ ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച പരാതി നല്‍കിയിരുന്നു. ബി.വി.ശ്രീനിവാസ് ആറ് മാസമായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്നും മുതിര്‍ന്ന […]
തിരുവനന്തപുരം: കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണിയെന്ന് പൊലീസ്. കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ പ്രധാനമന്ത്രിക്കു നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന ഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്തിനേക്കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങള്‍ ഗൗരവത്തിലെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ടാണ് കൊച്ചിയിലെത്തുന്നത്. തിങ്കളാഴ്ച […]
മുംബൈ: മോഡലുകളെ നിര്‍ബന്ധിച്ച് വേശ്യാവൃത്തിയിലേക്കു കൊണ്ടുവന്നെന്ന കേസില്‍ ഭോജ്പുരി നടി സുമന്‍ കുമാരിയെ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. സുമന്‍ കുമാരി അനധികൃത തടങ്കലിലാക്കിയ മൂന്നു വനിതകളെ മുംബൈ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രിവന്‍ഷന്‍ ഓഫ് ഇമ്മോറല്‍ ട്രാഫിക്കിങ് ആക്ട് (പിഐടിഎ) നിയമം വച്ചാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സുമന്റെ കൂട്ടാളിയായ പുരുഷനെയും പൊലീസ് തിരയുന്നു. ഇയാളാണ് ഇടപാടുകാര്‍ക്കും സുമനുമിടയില്‍ പാലമായി പ്രവര്‍ത്തിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ന്യൂഡല്‍ഹി: പിഐഎഫ് എന്ന അസംബ്ലി കേന്ദ്രത്തില്‍നിന്ന് വിക്ഷേപണത്തിന് തയാറാക്കുന്ന ആദ്യ റോക്കറ്റ് ആണ് പിഎസ്എല്‍വി-സി55. റോക്കറ്റുകള്‍ വിക്ഷേപണം ചെയ്യുന്നതിനു മുന്‍പ് പാതി അസംബിള്‍ ചെയ്യുന്ന കേന്ദ്രമാണിത്. മുന്‍പ് റോക്കറ്റുകള്‍ വിക്ഷേപണത്തറയില്‍ എത്തിച്ചാണ് അസംബിള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇനിമുതല്‍ പിഐഎഫില്‍ വച്ച് പാതി അസംബിള്‍ ചെയ്താണ് വിക്ഷേപണത്തറയിലേക്ക് എത്തിക്കുക. ഒരു റോക്കറ്റ് വിക്ഷേപണത്തിന് തയാറെടുക്കുമ്പോള്‍ത്തന്നെ മറ്റൊരു റോക്കറ്റിനെ അസംബിള്‍ ചെയ്യാന്‍ കഴിയുമെന്നതാണ് പിഐഎഫിന്റെ പ്രത്യേകത. ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡിന്റെ വാണിജ്യ വിക്ഷേപണമാണ് ഇന്നത്തേത്. തുടര്‍ച്ചായി വാണിജ്യ വിക്ഷേപണങ്ങള്‍ […]
ഇന്നലെ ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ കേരളത്തില്‍ ഈദുല്‍ ഫിത്ര് നാളെ. ഇന്നു റമസാന്‍ 30 പൂര്‍ത്തിയാക്കി നാളെ ഈദ് ആഘോഷിക്കുമെന്നു വിവിധ ഖാസിമാരും മുസ്ലിം സംഘടനാ നേതാക്കളും അറിയിച്ചു. നാളെ രാവിലെ 7 മുതല്‍ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധിയായിരിക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഭുവനേശ്വര്‍: പെന്‍ഷന്‍ തുക വാങ്ങാനായി എഴുപതുകാരിക്ക് നടക്കേണ്ടി വന്നത് കിലോമീറ്ററുകള്‍. ഒഡിഷയിലെ നഭരങ്പുര്‍ ജില്ലയിലാണ് സംഭവം. പൊട്ടിയ ഒരു കസേരയും കുത്തിപ്പിടിച്ച് പെന്‍ഷന്‍ തുക വാങ്ങാന്‍ പോകുന്ന കാലില്‍ ചെരുപ്പില്ലാതെ, വീഴാതിരിക്കാന്‍ കസേര മുന്‍പിലായി കുത്തിപ്പിടിച്ചാണ് സൂര്യ ഹരിജന്‍ പെന്‍ഷന്‍ തുക വാങ്ങാനായി നടന്നത്. കനത്ത ചൂടും സഹിച്ചായിരുന്നു ഇത്. നേരത്തെ ഇവര്‍ക്ക് പെന്‍ഷന്‍ കയ്യില്‍ കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് പെന്‍ഷന്‍ ഇടുന്നത്. വയോധികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. വളരെ കഷ്ടപ്പെട്ട് ബാങ്കില്‍ എത്തിയെങ്കിലും […]
ന്യൂഡല്‍ഹി: 2002ലെ ഗോധ്ര ട്രെയിന്‍ തീവയ്പ് കേസില്‍ എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് ജാമ്യം. അതേസമയം, കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാലു പേര്‍ക്ക് ജാമ്യം നല്‍കിയില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന എട്ടു പേര്‍ക്കാണ് കോടതി ഇപ്പോള്‍ ജാമ്യം നല്‍കിയിരിക്കുന്നത്. കൊലക്കുറ്റം ചുമത്തപ്പെട്ട നാലു പ്രതികളും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചു. ശിക്ഷ അനുഭവിച്ച […]
ന്യൂഡല്‍ഹി: തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി മുങ്ങിച്ചത്ത സംഭവത്തില്‍ സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന് അവര്‍ പറഞ്ഞു. കരടിയെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തര തലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണ്. ‘വന്യജീവികളോട് ക്രൂരത’ എന്നതാണ് കേരളത്തിന്റെ നയമെന്നും അവര്‍ വിമര്‍ശിച്ചു. കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വെള്ളനാട് ജനവാസമേഖലയിലെ കിണറ്റില്‍ കരടി വീണത്. മയക്കുവെടിവച്ച് […]
വാഷിങ്ടന്‍: പണമടച്ച് സബ്‌സ്‌ക്രൈബ് ചെയ്യാത്ത നിരവധി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍നിന്ന് ട്വിറ്റര്‍ ബ്ലൂ ടിക് നീക്കുന്നതിനിടെ, പണമടയ്ക്കാത്ത ചിലര്‍ക്കായി താന്‍ തന്നെ പണമടയ്ക്കുന്നതായി വെളിപ്പെടുത്തി ഇലോണ്‍ മസ്‌ക്. ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജയിംസ്, എഴുത്തുകാരന്‍ സ്റ്റീഫന്‍ കിങ് തുടങ്ങിയവര്‍ ബ്ലൂ ടിക്കിനായി വരിസംഖ്യ അടയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കായി താന്‍ തന്നെ പണമടയ്ക്കുമെന്ന് മസ്‌ക് അറിയിച്ചു. ഇവര്‍ക്കു പുറമെ സ്റ്റാര്‍ ട്രെക്ക് ടെലിവിഷന്‍ സീരീസ് ഫ്രാഞ്ചൈസിയിലെ താരമായ വില്ല്യം ഷാറ്റ്നറുടെ ബ്ലൂ ടിക്കിനുള്ള പ്രതിമാസ വരിസംഖ്യയും താന്‍ അടയ്ക്കുമെന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital