മുംബൈ: മുംബൈയില്‍ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങിനിടെ സൂര്യാഘാതമേറ്റ് മരിച്ച പതിനൊന്ന് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. ചികിത്സയില്‍ കഴിയുന്ന ആളുകളുടെ മുഴുവന്‍ ചികിത്സാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ”ഇത് വളരെ അപ്രതീക്ഷിതവും വേദനാജനകവുമായ സംഭവമാണ്. സൂര്യാഘാതമേറ്റ് മരിച്ച വര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ ഞാന്‍ കാമോത്തെ എംജിഎം ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരോടും […]
ലക്നൗ : വാരണാസി സിറ്റി കാര്‍ഷിക വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ത്രിദിന ജി20 യോഗത്തിന്് ഉത്തര്‍പ്രദേശില്‍ ഇന്ന് തുടക്കം. ഏപ്രില്‍ 17 മുതല്‍ 19 വരെ നടക്കുന്ന ത്രിദിന പരിപാടിയില്‍ ലോകത്തെ പ്രമുഖ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ജി20-യുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികള്‍ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടികള്‍ യോഗി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ലോകത്തെ മുഴുവന്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനാവശ്യമായ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സൗഹാര്‍ദ്ധ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് മൂന്ന് ദിവസത്തെ പരിപാടിയുടെ […]
ചണ്ഡിഗഢ്: ഭട്ടിന്‍ഡ സേനാ ക്യാംപിലെ വെടിവയ്പ്പില്‍ ഒരു ജവാന്‍ പിടിയില്‍. ഏപ്രില്‍ 12ന് നടന്ന വെടിവയ്പ്പില്‍ നാലു ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, അന്വേഷണ പുരോഗതി വിശദീകരിക്കാന്‍ പഞ്ചാബ് പൊലീസ് ഇന്ന് 12ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലു ജവാന്മാരെ പഞ്ചാബ് പൊലീസ് ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. അജ്ഞാതരായ രണ്ടുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. വെടിവയ്പ്പിന്റെ ദൃക്‌സാക്ഷിയായ മേജര്‍ അശുതോഷ് ശുക്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ചുമത്തപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പഞ്ചാബിലെ ഭട്ടിന്‍ഡ മിലിട്ടറി സ്റ്റേഷനില്‍ വെടിവയ്പ്പ് നടന്നത്. […]
ഗുവാഹത്തി: നാഗാലാന്‍ഡിലെ മൊണ്‍ ജില്ലയില്‍ തീവ്രവാദികളെന്നാരോപിച്ച് ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഉത്തരവാദികളായ 30 സൈനികര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം. നാഗാലാന്‍ഡ് പ്രത്യേകാന്വേഷണ സംഘമാണ് (എസ്.ഐ.ടി.) വെടിവെപ്പ് കേസ് അന്വേഷിച്ചത്. സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, സംഭവത്തില്‍ 14-ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട 30 സൈനിര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര പ്രതിരോധമന്ത്രാലയം നിഷേധിച്ചതായി നാഗാലാന്‍ഡ് പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. കൊല്ലുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സൈന്യം ഖനിത്തൊഴിലാളികള്‍ക്കുനേരെ വെടിവെച്ചതെന്നാണ് എസ്.ഐ.ടി. കുറ്റപത്രത്തില്‍ പറയുന്നത്. […]
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങളുമായി വിദേശത്തെ ആദ്യ അഭ്യാസ പറക്കലിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഫ്രാന്‍സിലെ മോണ്ട് ഡി മാര്‍സാന്‍ സൈനിക താവളത്തിലാണ് അഭ്യാസം നടക്കുന്നത്. ഏപ്രില്‍ 17 മുതല്‍ മെയ് 5 വരെയാണ് അഭ്യാസം നടക്കുക. വ്യോമസേനയിലെ 165 ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണ് ഇന്ത്യയില്‍ നിന്നും വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. വ്യോമാഭ്യാസത്തിനായി ഇന്ത്യയില്‍ നിന്ന് നാല് റാഫേല്‍ ജെറ്റുകള്‍, രണ്ട് സി -17 വിമാനങ്ങള്‍, രണ്ട് ഐഎല്‍-78 മിഡ് എയര്‍ ക്രാഫ്റ്റുകളും ഫ്രാന്‍സിലേക്ക് തിരിക്കും. റാഫേല്‍ ജെറ്റുകള്‍ ഉപയോഗിച്ചുള്ള ഇന്ത്യന്‍ […]
ന്യൂഡല്‍ഹി: ഡോ.ബി.ആര്‍. അംബേദ്കറുടെ 132-ാം ജന്മദിനത്തില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. വിജ്ഞാനത്തിന്റെയും പ്രതിഭയുടെയും പ്രതീകമായ അംബേദ്കര്‍ വിദ്യാഭ്യാസ വിദഗ്ദന്‍, നിയമ വിദഗ്ധന്‍, സാമ്പത്തിക വിദഗ്ധന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും രാഷ്ട്രക്ഷേമത്തിനായി അറിവ് വര്‍ദ്ധിപ്പിക്കാനായി പരിശ്രമിക്കുകയും ചെയ്തു’ എന്ന് രാഷ്ട്രപതി ട്വീറ്ററില്‍ കുറിച്ചു. വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ കാഴ്ച്ചപാടുകള്‍ എടുത്ത് പറയേണ്ടതാണ്. നിരാലംബരായ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. നിയമവാഴ്ച്ചയിലുള്ള അംബേദ്കറുടെ അചഞ്ചലമായ […]
ന്യൂഡല്‍ഹി: റോസ്ഗാര്‍ മേളയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 71,000 നിയമന കത്തുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കി. ഇന്ന് രാവിലെ 10.30-ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് നിയമന കത്തുകള്‍ നല്‍കിയത് ഈ അവസരത്തില്‍ അദ്ദേഹം ഉദ്യോഗാര്‍ത്ഥികളെ അഭിസംബോന ചെയ്തു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ ചുവടുവെയ്പ്പാണ് റോസ്ഗാര്‍ മേള. ഇതിലൂടെ രാജ്യത്തെ യുവജനങ്ങളെ ശാക്തീകരിക്കാനും ദേശീയ വികസനത്തില്‍ പങ്കാളികളാക്കാനും റോസ്ഗര്‍ മേള സഹായിക്കുന്നു. അസമിലെ ഗുവാഹത്തി, വടക്കന്‍ ബംഗാളിലെ സിലിഗുരി, നാഗാലാന്‍ഡിലെ ദിമാപൂര്‍ എന്നിങ്ങനെ എന്‍എഫ് […]
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (ബിബിസി) ചാനലിനെതിരെ കേസെടുത്ത് ഇഡി. വിദേശനാണയവിനിമയ ചട്ടപ്രകാരമാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ബിബിസിക്കെതിരെ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ പുറത്തുവന്ന് മാസങ്ങള്‍ക്കുള്ളിലാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരിയില്‍ ബിബിസിയുടെ […]
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങളായിട്ടും കര്‍ണാടകയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെപ്പോലും പ്രഖ്യാപിക്കാതെ ഭരണകക്ഷിയായ ബിജെപി. സിറ്റിങ് എംഎല്‍എമാരുടെയും എംപിമാരുടെയും മക്കള്‍ മത്സരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതം അറിയിച്ചതാണു സ്ഥാനാര്‍ഥിപ്പട്ടിക വൈകാന്‍ കാരണമെന്നാണു സൂചന. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിപ്രഖ്യാപനം നേരത്തേ നടത്തി പ്രചാരണം തുടങ്ങി. ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നു സംസ്ഥാന നേതൃത്വം പറയുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസം കൂടി വൈകിയേക്കുമെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചില മണ്ഡലങ്ങളില്‍ നേരത്തേ നിശ്ചയിച്ചവരെ മാറ്റി […]
© Copyright News4media 2024. Designed and Developed by Horizon Digital