വെള്ളം കുടിക്കുക എന്നുള്ളത് മനുഷ്യന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ്. ആവശ്യത്തിന് ജലം ശരീരത്തിലെത്തിയില്ലെങ്കില്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും. അതിനാല്‍ വെള്ളം കൃത്യമായ ഇടവേളകളില്‍ ശരീരത്തിലെത്തേണ്ടതുണ്ട്. പക്ഷെ ചില സമയത്ത് വെള്ളം കുടിക്കുന്നതും അപകടകരമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഏറ്റവുമധികം ജലം അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥമാണ് പഴങ്ങള്‍. അതുകൊണ്ട് തന്നെ ചില ഫ്രൂട്ട്സ് കഴിച്ചതിന് തൊട്ടുപിന്നാലെ വെള്ളം കുടിക്കുന്നത് അപകടമാണെന്നാണ് കണ്ടെത്തല്‍. കാരണം പഴങ്ങള്‍ കഴിച്ചതിന് ശേഷം വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ പിഎച്ച് ലെവല്‍ വ്യത്യാസപ്പെടുകയും ദഹന പ്രക്രിയയെ സാവധാനമാക്കുകയും […]
പെരുംജീരകം കഴിച്ചാല്‍ ഭാരം കുറയുമോ? നിരവധി ആളുകള്‍ക്കിടയില്‍ ഉയരുന്ന ഒരു ചോദ്യമാണിത്. ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ പെരുംജീരകത്തിന് കഴിയുമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിറ്റമിന്‍ സി, ഇ, കെ എന്നിവയും കാത്സ്യം, മഗ്‌നിഷ്യം, സിങ്ക്, പൊട്ടാസ്യം, സെലീനിയം, ഇരുമ്പ് എന്നീ ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള പദാര്‍ത്ഥമാണ് പെരുംജീരകം. മലയാളികളെ സംബന്ധിച്ചിടത്തോളം പല ആഹാരങ്ങളിലും അല്‍പം പെരുംജീരകം ഉള്‍പ്പെടുത്തുന്നതാണ് ശീലം. മീന്‍ വറുക്കുന്നതില്‍ പോലും ജീരകം വിതറുന്ന പതിവ് ചില അടുക്കളകളിലുണ്ട്. പെരുംജീരകത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് […]
നിരവധി പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് മത്തങ്ങ. ജീവകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ മത്തങ്ങയെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹയിക്കുന്നു. വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍ എന്നിവയുള്‍പ്പെടെ ചര്‍മ്മത്തിന് അനുകൂലമായ പോഷകങ്ങള്‍ മത്തങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ സി ശരീരം സ്വാഭാവികമായി നിര്‍മ്മിക്കുന്നതല്ല. അതിനാല്‍ ഇത് നമ്മുടെ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്നത് പ്രധാനമാണ്. കാരണം ഇത് കൊളാജന്റെ രൂപീകരണത്തില്‍ ഒരു പങ്ക് വഹിക്കുന്നു. ഇത് ചര്‍മ്മത്തെ ഉറപ്പുള്ളതായി നിലനിര്‍ത്തുന്നു. […]
പല്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പരാതിപ്പെടുന്നൊരു പ്രശ്‌നമാണ് പല്ല് പുളിപ്പ്. അധികവും മധുരമുള്ളതോ തണുപ്പുള്ളതോ ആയ ഭക്ഷണപാനീയങ്ങള്‍ കഴിക്കുമ്പോഴാണ് പല്ല് പുളിപ്പ് കാര്യമായ രീതിയില്‍ അനുഭവപ്പെടുക. നല്ലതുപോലെ ചൂടുള്ള ഭക്ഷണപാനീയങ്ങളും പല്ല് പുളിപ്പിന് കാരണമായി വരാറുണ്ട്. പല്ല് പുളിപ്പ് തീര്‍ച്ചയായും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നൊരു പ്രശ്‌നം തന്നെയാണ്. പല്ല് ബ്രഷ് ചെയ്യുമ്പോള്‍ അധികം ശക്തി കൊടുക്കുന്നത് ക്രമേണ പല്ലിന്റെ ഇനാമലിന് കേടുണ്ടാക്കും. ഇതാണ് പല്ല് പുളിപ്പിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണം. മോണ സംബന്ധമായ പ്രശ്‌നങ്ങള്‍, പല്ല് കടിക്കുന്ന […]
പതിവായി പിസ്ത കഴിക്കുന്നത് കുടവയര്‍ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്നു പഠനം. യുഎസിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറിന്റെ ഫുഡ് ഡാറ്റ സെന്‍ട്രലിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഒരു ഔണ്‍സ് പിസ്തയില്‍ 163 കാലറി, 5 ഗ്രാം പ്രോട്ടീന്‍, 13 ഗ്രാം കൊഴുപ്പ് ഇവയുണ്ട്. ഇത്രയും കൊഴുപ്പും കാലറിയും കഴിച്ചാല്‍ എങ്ങനെ ഭാരം കുറയും എന്നാണോ? പിസ്തയിലടങ്ങിയ കാലറിയും കൊഴുപ്പും ശരീരത്തിനാവശ്യമുള്ളവയാണ്. പിസ്തയില്‍ ആരോഗ്യകരമായ അപൂരിതകൊഴുപ്പ് ആണ് ഉള്ളത്. കാലറിയോടൊപ്പം പ്രോട്ടീനും ഫൈബറും പിസ്തയിലുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, […]
സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും സ്വാഭാവിക പ്രകടനമാണ് ചുംബനം. സ്ത്രീപുരുഷബന്ധത്തില്‍ ചുംബനത്തിന് ഏറെ പ്രാധാന്യമുണ്ട്. വിവാഹവാര്‍ഷികങ്ങളും പ്രത്യേകദിവസങ്ങളും വരുമ്പോള്‍ മാത്രമാണോ സ്‌നേഹം പങ്കിടേണ്ടത്? ജീവിതത്തില്‍ സന്തോഷം നിറയ്ക്കാനുള്ള എളുപ്പവഴി കൂടിയാണ് പ്രിയപ്പെട്ടവരെ ചുംബിക്കുക എന്നത്. പതിവായി ചുംബിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളും ഏറെയാണ്. ചുണ്ടുകള്‍ ചേരുമ്പോള്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറത്തു വിടുകയും അത് തലച്ചോറില്‍ പ്രതികരണം സൃഷ്ടിക്കുക വഴി നമ്മുടെ മാനസികാവസ്ഥയെ ഉയര്‍ത്തുകയും ചെയ്യുന്നു എന്നതാണ് ശാസ്ത്രം. സെറാടോണിന്‍, ഡോപമിന്‍ തുടങ്ങിയ ഹോര്‍മോണുകളും ഉല്‍പാദിപ്പിക്കപ്പെടുന്നു. സന്തോഷം ഉണ്ടാക്കുന്നതോടൊപ്പം ചെറുപ്പമായി തോന്നിക്കാനും […]
ഒരു ദിവസം മുഴുവന്‍ ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമായ ഊര്‍ജം നമുക്കു ലഭിക്കുന്നത് പ്രാതലില്‍ നിന്നാണെന്ന് അറിയാമല്ലോ. എന്തൊക്കെ ഒഴിവാക്കിയാലും പ്രാതല്‍ ഒരിക്കലും ഒഴിവാക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഏഴ്- എട്ടു മണിക്കൂര്‍ നേരത്തെ ഉറക്കത്തിനു ശേഷമാണ് നമ്മള്‍ പ്രാതല്‍ കഴിക്കുന്നത്. അതുകൊണ്ടുതന്നെ രാവിലെ ഉണരുമ്പോള്‍ ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്ന കാര്യത്തിലും വീഴ്ച വരുത്താന്‍ പാടില്ല. ദിവസം മുഴുവനുമുള്ള ഉന്മേഷത്തിനും ആരോഗ്യത്തിനും പ്രാതലിനു മുന്‍പായി കുടിക്കാവുന്ന ആരോഗ്യകരമായ ഏഴു പാനീയങ്ങളെ കുറിച്ചറിയാം. നാരങ്ങ ചേര്‍ത്ത വെള്ളം നാരങ്ങ ചേര്‍ത്ത […]
© Copyright News4media 2024. Designed and Developed by Horizon Digital