വാഹന വിപണിയിൽ എന്നും മുൻപന്തിയിൽ തന്നെയാണ് മാരുതി സുസുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കൾ എന്ന് അവകാശപ്പെടാം.ഇപ്പോഴിതാ പുതിയ മോഡലുകളുടെ നിരയുമായി തങ്ങളുടെ എസ്യുവി വിപണി സാന്നിധ്യം തന്ത്രപരമായി അവതരിപ്പിക്കുകയാണ് മാരുതി. കമ്പനിയുടെ പ്ലാനി eVX ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് എസ്യുവി, ഒരു പ്രീമിയം 7-സീറ്റർ എസ്യുവി, മൂന്ന്-വരി ഇലക്ട്രിക് MPV, ഒരു മൈക്രോ MPV എന്നിവ ഉൾപ്പെടുന്നു . വരാനിരിക്കുന്ന മാരുതി 7-സീറ്റർ എസ്യുവി, Y17 എന്ന കോഡ് നാമം, 2025 […]
അടിമുടി മാറ്റവുമായി പുത്തൻ ലുക്കിൽ ഇറങ്ങിയ ഇ-ലൂണയാണ് ഇപ്പോൾ വാഹനവിപണിയിൽ ചർച്ച . പ്രീബുക്കിങ് തുടങ്ങിയതിനു പിന്നാലെ കൈനറ്റിക് ഇ ലൂണയുടെ വിലയും വിശദാംശങ്ങളും പുറത്ത്. പഴയ കാല ലൂണയെപ്പോലെ തന്നെ പ്രായോഗിക ഉപയോഗത്തിനും കാര്യക്ഷമതക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇരുചക്രവാഹനമാണ് ഇ ലൂണ എന്നാണ് കൈനറ്റിക് അവകാശപ്പെടുന്നത്. വൈദ്യുത മോഡലിൽ പെഡലുകളില്ലെന്നതു മാത്രമാണ് പ്രധാന വ്യത്യാസം.പല ഇ കൊമേഴ്സ് വെബ്സൈറ്റുകളിലും 71,990 രൂപ മുതൽ 74,990 രൂപ വരെയാണ് ഇ ലൂണക്ക് വില നൽകിയിരിക്കുന്നത്. ആവശ്യമുള്ളപ്പോൾ എടുത്തുമാറ്റാവുന്ന […]
എതിരാളികൾക്ക് പുത്തൻ വെല്ലുവിളിയുമായി മഹീന്ദ്രയുടെ ചുണക്കുട്ടി രംഗത്ത്. തങ്ങളുടെ പുതിയ എക്സ്യുവി 400 പ്രോ ആണ് കമ്പനി പുറത്തിറക്കിയത്.15.49 ലക്ഷം രൂപ മുതൽ 17.49 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ വില. ഈ വിലകൾ തുടക്കത്തിൽ മാത്രം ലഭ്യമാവുന്നതായിരിക്കും. 2024 മെയ് 31 വരെയുള്ള ഡെലിവറികൾക്ക് ഇത് ബാധകമാണ്. 21,000 രൂപയ്ക്ക് ആണ് ബുക്കിംഗ് നടത്തുക.വാഹനം ഫെബ്രുവരി ഒന്നു മുതൽ ഉടമകളുടെ കൈവശമെത്തും. മൂന്നു മോഡലുകളിൽ രണ്ടു ബാറ്ററി പാക്കുകളിലും പരമാവധി 465 കിലോമീറ്റർ റേഞ്ചിലുമാണ് […]
കാറുകൾക്ക് ഏറെ ആരാധകർ ഉള്ള നാടാണ് ഇന്ത്യ എന്നതിൽ തർക്കമില്ല.ദിനംപ്രതി നിരവധി കാറുകളാണ് വിപണിയിൽ സ്ഥാനം പിടിക്കുന്നത്.അത്തരത്തിൽ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചവരാണ് ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി. ഇപ്പോഴിതാ 2023-ൽ ഓഡി ഇന്ത്യയുടെ വിൽപ്പനയിൽ വൻ വർധനവ് എന്നതാണ് പുറത്ത് വരുന്ന റിപോർട്ടുകൾ .2023 തങ്ങൾക്ക് വിജയകരമായ വർഷമാണെന്നും വൈവിധ്യമാർന്ന പോർട്ട്ഫോളിയോയ്ക്ക് ശക്തമായ ഡിമാൻഡ് അനുഭവപ്പെടുന്നുവെന്നും ഔഡി ഇന്ത്യയുടെ മേധാവി ധില്ലൻ ബൽവീർ സിംഗ് ധില്ലൺ പറഞ്ഞു. 7,931 യൂണിറ്റ് കാറുകളാണ് ഓഡി ഇന്ത്യ കഴിഞ്ഞ […]
ഇന്ത്യയിലെ ടു വീലറുകളിൽ ഏറ്റവും ജനപ്രിയമായ മോഡലാണ് ചേതക്. പുതുവർഷത്തിൽ ചേതക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ വാഹന നിർമാണ കമ്പനിയായ ബജാജ്. 2020ൽ ചേതക്കിന്റെ ഇലക്ട്രിക് പതിപ്പ് ബജാജ് പുറത്തിറക്കിയിരുന്നു. പിന്നാലെ നിരവധി അപ്ഡേറ്റുകളും മോഡലിന് കൊണ്ടുവന്നിരുന്നു. ഏറ്റവുമൊടുവിലാണ് ചേതക്കിന്റെ പുതിയ ഇലക്ടിക് സ്കൂട്ടറുമായി ബജാജ് വിപണി വാഴാൻ എത്തുന്നത്. ജനുവരി ഒൻപതിന് സ്കൂട്ടർ ലോഞ്ച് ചെയ്യും. ഇക്കഴിഞ്ഞ ഡിസംബറിൽ മിതമായ നിരക്കിൽ ചേതക്കിന്റെ അർബൻ വേരിയന്റ് പുറത്തിറക്കിയിരുന്നു. ഇതിന് ചില പരിഷ്കാരങ്ങൾ വരുത്തിയാകും പുതിയ […]
കുതിച്ചുയരുന്ന പെട്രോൾ വില മൂലം ഇലക്ട്രിക് വാഹനങ്ങളോടുള്ള ജനങ്ങളുടെ പ്രിയം കൂടി വരികയാണ്. നിലവിൽ ഓല സ്കൂട്ടറുകൾ വിപണി അടക്കി വാഴുന്നുണ്ടെങ്കിലും ഭാവിയിൽ ഈ സ്ഥാനം തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് മറ്റു കമ്പനികൾ. അത്തരത്തിൽ ആളുകളുടെ പ്രിയം പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ആതർ എനർജി. ഇപ്പോഴിതാ ഒരു പെർഫോൻസ് ഇലക്ട്രിക് സ്കൂട്ടർ കൂടി നിരയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 450X അപെകസ് എന്ന പുത്തൻ സ്കൂട്ടറിനെയാണ് കമ്പനി നിരത്തിലിറക്കുന്നത്. സ്കൂട്ടറിനെ അവതരിപ്പിക്കുന്ന തീയതിയും പുറത്തുവിട്ടിട്ടുണ്ട്. ജനുവരി ആറിന് […]
ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഈ വർഷം മാത്രമായി 2.5 ലക്ഷത്തിലധികം ഇലക്ട്രിക് സ്കൂട്ടറുകളാണ് കമ്പനി വിറ്റത്. ഷോറൂമുകളിൽ നിന്നും ഓൺലൈനുകളിലുമായി കച്ചവടം തകൃതി ആയി നടക്കുമ്പോഴും കമ്പനി നഷ്ടത്തിൽ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഓല തന്നെയാണ് നഷ്ടകണക്കുകൾ പറയുന്നത്. ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 1,472.08 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവിനൊപ്പം മോഡല്‍ നിര വിപുലീകരിക്കുകയും വില്‍പ്പന ശൃംഖല വ്യാപിപ്പിക്കുകയും ചെയ്യുന്ന […]
ഇരുചക്രവാഹന നിർമാണ രംഗത്ത് ഏറെ മുന്നിലാണ് ജാപ്പനീസ് കമ്പനിയായ കാവസാക്കി . ഇന്ത്യയിൽ തന്നെ കടുത്ത മത്സരമാണ് വാഹന നിർമാണ രംഗത്ത് നടക്കുന്നത്. അപ്പോഴിതാ വ്യത്യസ്തമായി കാവസാക്കി പുതിയ ഹൈഡ്രജൻ ബൈക്ക് കൺസെപ്റ്റ് അവതരിപ്പിക്കുന്നതായി റിപ്പോർട്ട് .ഇതൊരു സൂപ്പർ ബൈക്ക് ആയിരിക്കും എന്നതിൽ വണ്ടി പ്രേമികൾക്ക് പ്രതീക്ഷയുണ്ട് . ഹൈഎസ്ഇ-എക്സ് 1 എന്ന പേരിലാണ് കമ്പനി ഇതിനെ അവതരിപ്പിക്കുന്നത് . അടുത്തിടെ ഗ്രൂപ്പ് വിഷൻ 2030 പ്രോഗ്രസ് റിപ്പോർട്ട് മീറ്റിംഗിലാണ് ഹൈഡ്രജൻ ഇന്ധനം നൽകുന്ന മോട്ടോർസൈക്കിൾ എന്ന […]
ദിനം പ്രതി മത്സരങ്ങൾ കൊടുക്കുന്ന മേഖലയാണ് ഇലക്ട്രിക് സ്കൂട്ടർ വിഭാഗം . ഉയർന്ന വിലയാണ് വാഹനങ്ങൾക്ക് എന്നത് സാധാരക്കാർക് ഇതൊരു സ്വപ്നമായി മാറുന്നു. അത് കൊണ്ട് തന്നെ ഒരുലക്ഷത്തിൽ താഴെ വില വരുന്ന സിമ്പിൾ എനർജി അവതരിപ്പിച്ച രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ ആരാധകർക്ക് പ്രിയപെട്ടതാകുന്നു . പുതിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ എത്തിയത് ഒലയ്ക്കും ആതറിനും ഏറെ വെല്ലുവിളികൾ ഉയർത്തി . ഒട്ടേറെ സവിശേഷതകൾ ഉള്ള സ്കൂട്ടറിൻറെ ചില വിശേഷങ്ങൾ അറിയാം. മൊത്തം നാല് നിറങ്ങളിൽ ( […]
പുതുവർഷത്തിൽ പല വാഹന കമ്പനികളും വിലകൂട്ടുകയും കുറക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ കോംപസ്, മെറിഡിയൻ എസ്യുവികളുടെ വില വർധിപ്പിക്കാൻ ജീപ്പ് ഇന്ത്യ പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോർട്ട്. രണ്ട് മോഡലുകൾക്കും ഏകദേശം രണ്ട് ശതമാനം വില വർധനവ് ഉണ്ടാകാനാണ് സാധ്യത. നിലവിൽ വിപണിയിലുള്ള കോംപസ്, മെറിഡിയൻ, റാംഗ്ലർ, ഗ്രാൻഡ് ചെറോക്കി തുടങ്ങിയ എസ്യുവി മോഡലുകൾക്ക് വില വർധിപ്പിക്കാനാണ് ലക്ഷ്യം.കോംപസിന്റെ വില 20.49 ലക്ഷം മുതൽ ആരംഭിക്കുമ്പോൾ, മെറിഡിയന് 33.40 ലക്ഷം രൂപ മുതലാണ് വില. റാംഗ്ലർ 62.65 ലക്ഷം രൂപയിലും […]
© Copyright News4media 2024. Designed and Developed by Horizon Digital