പഴനി മുരുകന്‍ ക്ഷേത്രത്തെക്കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല.. തമിഴ്‌നാട്ടിലെ പഴനിയിലുള്ള ഈ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം കേരളത്തിലും അതീവ പ്രശസ്തമാണ്. ഭക്തരുടെയും വിശ്വാസികളുടെയും പ്രകൃതി സ്‌നേഹികളുടെയുമെല്ലാം പ്രിയങ്കരമായ ഒരു കേന്ദ്രം കൂടിയാണ് പഴന മല താണ്ടി ആ പുണ്യഭൂമിയിലെത്തുന്ന ഏതൊരു വിശ്വാസിയെയും കാത്തിരിക്കുന്നത് അതിമനോഹരമായ പ്രകൃതി ഭംഗി കൂടിയാണ്.. മലയ്ക്ക് മുകളില്‍ നിന്ന് കാണുന്ന പഴനി നഗരവും പരിസര പ്രദേശങ്ങളും ഏതൊരു സഞ്ചാരിയുടെയും മനസ് നിറയ്ക്കും. തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ എന്ന ജില്ലയിലാണ് ഹില്‍സ്റ്റേഷന്‍ കൂടിയായ പഴനിയുള്ളത്. രാജ്യത്തെ […]
ശിവക്ഷേത്രങ്ങളില്‍ നാം കാണുന്ന പ്രതിഷ്ഠയാണ് നന്ദി ഭഗവാന്. എന്നാല്‍ നന്ദി ഭഗവാന് ഒരു കാല് മാത്രം നീട്ടി വെച്ചിരിക്കുന്നതിന് പിന്നില്‍ ഒരു ഐതീഹ്യം ഉണ്ട്. അത് ഇങ്ങനെയാണ്: ശിലാദ മുനിയുടെ വര്‍ഷങ്ങള്‍ നീണ്ട കഠിന തപസ്സില്‍ സംപ്രീതനായ ഭഗവാന് ശിവന് പ്രത്യക്ഷപ്പെട്ടു . ശിലാദയോട് എന്ത് വരം വേണമെന്നു ചോദിച്ചു. തനിക്ക് ഒരു പുത്രനെ വേണമെന്നു ശിലാദ ഭഗവാനോട് പറഞ്ഞു. ശിലാദയുടെ ഈ ആഗ്രഹം എത്രയും വേഗം സാധിച്ചു നല്‍കാം എന്ന് പറഞ്ഞ് ഭഗവാന് അപ്രത്യക്ഷനായി. അടുത്ത […]
വീടിന്റെ ഭംഗിയിലും വസ്തുവിലും ആളുകള്‍ വളരെയധികം ശ്രദ്ധിക്കുന്നു. അതുകൊണ്ടു തന്നെ വീട്ടില്‍ ഇന്‍ഡോര്‍ ചെടികള്‍ വെച്ചു പിടിപ്പിക്കുന്നവരാണ് മിക്ക ആളുകളും. അതില്‍ ഭൂരിഭാഗം ആളുകളും കൂടുതലായും കൊണ്ടു വയ്ക്കുന്നത് മണി പ്ലാന്റാണ്. ആരോഗ്യപരമായും വാസ്തുപരമായും ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു ചെടിയാണ് മണി പ്ലാന്റ്. ഇതിന് വളരാന്‍ സൂര്യപ്രകാശത്തിന്റെ ആവശ്യമില്ല. മണ്ണിലും വെളളത്തിലും ഒരുപോലെ വളരുന്ന ഈ ചെടി വീട്ടിനകത്തും പുറത്തും വയ്ക്കാവുന്നതാണ്. കൂടുതലായി കാര്‍ബണ്‍ഡൈ ഓക്സൈഡിനെ വലിച്ചെടുക്കുകയും വിഷാംശമുള്ള ഘടകങ്ങളെ ഇല്ലാതാക്കുകയും ഓക്സിജന്‍ ധാരാളം പുറത്തു […]
ക്ഷേത്രദര്‍ശനത്തില്‍ പോകുമ്പോള്‍ അധിക ആളുകള്‍ക്കും സംഭവിക്കുന്ന ഒന്നാണ് പുറത്തുള്ള ബലിക്കല്ലില്‍ അറിയാതെ ചവിട്ടി പോകുന്നത്. എന്നാല്‍ അതിനു ശേഷം അതുമൂലം എന്തെങ്കിലും ദോഷം സംഭവിക്കുമോ എന്ന പേടിയായിരിക്കും നമ്മുടെ മനസ്സില്‍. ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് എപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന ഒരാശങ്കയാണ് ഇത്തരം പ്രവൃത്തികള്‍ ദോഷഫലങ്ങളുണ്ടാക്കുമോ എന്നത്. എന്നാല്‍ അത് പരിഹാരമില്ലാത്ത തെറ്റൊന്നുമല്ല എന്ന് മനസിലാക്കണം. ഇതുമൂലം ദോഷാനുഭവങ്ങള്‍ക്ക് സാക്ഷ്യമാകേണ്ടി വരികയുമില്ല. എന്നാല്‍ ബലിക്കല്ലില്‍ അറിയാതെ സ്പര്‍ശിക്കുന്നതിനു പരിഹാരമുണ്ട്. മതില്‍ക്കെട്ട്, പുറത്തെ പ്രദിക്ഷണ വഴി, പുറബലി വട്ടം, ചുറ്റമ്പലം, .അകത്തെ പ്രദക്ഷിണ […]
പവിത്രതയുടെ സസ്യമാണ് തുളസി. തുളസി ചെടി ഇല്ലാത്ത വീടുകള്‍ വളരെ ചുരുക്കമായിരിക്കും. വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനിര്‍ത്താന്‍ തുളസി ചെടി സഹായിക്കും എന്നാണ് വിശ്വാസം. ഔഷധം സസ്യം എന്നതിലുപരി ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും പ്രസാദിപ്പിക്കാന്‍ തുളസി കൊണ്ടുള്ള പൂജ മികച്ച ഫലം നല്‍കുമെന്നാണ് പറയുന്നത്. ഗ്രഹണസമയത്തും തുളസിയ്ക്ക് ഏറെ പ്രാധാന്യമാണുള്ളത്. സൂര്യഗ്രഹണത്തിനും ചന്ദ്ര ഗ്രഹണത്തിനും തുളസി അനുകൂലഫലങ്ങളാണ് നല്‍കുന്നത്. ഗ്രഹണ സമയത്ത് ഭക്ഷണത്തില്‍ തുളസിയില ഇടാന്‍ ഇലകള്‍ നേരത്തെ പറിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. […]
ഒന്നിലേറെ മൊബൈല്‍ നമ്പറുകള്‍ ഉള്ളവരാണ് മിക്കവരും. എന്നാല്‍ പലര്‍ക്കും തങ്ങള്‍ കാലങ്ങളായ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകളുടെ ഭാഗ്യഫലങ്ങളെ കുറിച്ച് അറിയില്ല. ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും സംഖ്യശാസ്ത്രപരമായി ഭാഗ്യം കൊണ്ടുവരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, ഒട്ടനേകം അനുഭവസാക്ഷ്യങ്ങളും ഉണ്ട്. ഓരോ ബിസിനസ് അനുസരിച്ചു ഭാഗ്യ നമ്പര്‍ കണ്ടെത്തി മാര്‍ക്കറ്റിംഗ് ഹെല്‍പ്ലൈന്‍ ആക്കി കച്ചവടം കൂടിയ ബിസിനസ് സംരംഭങ്ങള്‍ പോലുമുണ്ട് . പ്രധാനമായും മൊബൈല്‍ നമ്പര്‍ തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന തുക നോക്കി നിങ്ങള്‍ക്ക് പല കാര്യങ്ങളും മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ മൊബൈല്‍ […]
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പഞ്ചഭൂതക്ഷേത്രങ്ങളില്‍ ഒന്നാണ്, ഭൂമിയെയാണ് പ്രതിനിധീകരിക്കുന്നത്. പരമശിവനെ പഞ്ചഭൂതത്തില്‍ അധിഷ്ടിതമായ രൂപത്തില്‍ ആരാധിക്കുന്നു. മറ്റ് ക്ഷേത്രങ്ങള്‍ – ജംബുകേശ്വരം (ജലം), അരുണാചലേശ്വരം (അഗ്‌നി), കാളഹസ്തി (വായു), ചിദംബരം (ആകാശം) എന്നിവയാണ്. ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. ഇവിടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പുനര്‍ജന്മം ഉണ്ടാകില്ല എന്നാണ് വിശ്വാസം. ശിവലിംഗത്തിന് വലതു ഭാഗത്ത് ഉയരം കുറഞ്ഞ ഒരു ചെറിയ വഴിയിലൂടെയാണ് ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുന്നത്. പുറത്തേക്കിറങ്ങുന്നതും ഒരു […]
ക്ഷേത്രങ്ങള്‍ ഭാരതത്തിന്റെ മുഖമുദ്രയാണ്. ഭക്തിയുടെ പാരമ്യതയില്‍ ഭക്തര്‍ സ്വയം സമര്‍പ്പിക്കുന്ന ആരാധനാ കേന്ദ്രങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ കഥ മറ്റൊന്നാകുമായിരുന്നു. വ്യത്യസ്തങ്ങളായ ഒട്ടേറ ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടില്‍. നിര്‍മ്മാണത്തിലെ വൈവിധ്യം കൊണ്ടും പ്രതിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും ഒക്കെ മറ്റുള്ളവയില്‍ നിന്നും മാറി നില്‍ക്കുന്ന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മധ്യപ്രദേശിലെ ഭോജ്പ്പൂരിലെ ഭോജേശ്വര ക്ഷേത്രം. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മാണം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാത്ത ഈ അപൂര്‍വ്വ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം. ഐതീഹ്യങ്ങളും കണക്കുകളും അനുസരിച്ച് ആയിരം വര്‍ഷങ്ങള്‍ക്കു […]
© Copyright News4media 2024. Designed and Developed by Horizon Digital