News4media TOP NEWS
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ

News

News4media

പ്രേമിച്ചോ..പക്ഷേ തേക്കരുത്..

പ്രണയഭംഗം അനുഭവിക്കാത്തവര്‍ വിരളമായിരിക്കും. ചിലര്‍ അതില്‍നിന്നു വേഗം കരകയറും. മറ്റു ചിലര്‍ക്കാകട്ടെ അതത്ര എളുപ്പമാകണമെന്നില്ല. പ്രത്യേകിച്ചും ചില രാശിയിലുള്ള ആളുകള്‍ക്ക് പ്രണയഭംഗത്തില്‍ നിന്നുള്ള കരകയറല്‍ ഒരു ബാലികേറാമല തന്നെയാകുമെന്ന് ജ്യോതിഷവിദഗ്ധര്‍ പറയാറുണ്ട്. അത്തരം രാശിക്കാരെക്കുറിച്ച് കൂടുതല്‍ അറിയാം.   സെന്‍സിറ്റീവാണ്, നിഷ്‌കളങ്കരും ചില ആളുകളെക്കുറിച്ച് നമ്മള്‍ പറയാറുണ്ട്. ലോലഹൃദയരാണെന്ന്, അത്തരമൊരു കരുതല്‍ വേണം മീനം രാശിക്കാരുമായി ഇടപെടുമ്പോള്‍. വളരെ സെന്‍സിറ്റീവായ ഇക്കൂട്ടര്‍ പക്ഷേ മറ്റൊരു കാര്യത്തില്‍ വളരെ അനുഗൃഹീതരാണ്. വൈകാരികത സ്ഥിരത തീരെയില്ലാത്ത ഇവരെ സംരക്ഷിക്കാന്‍ ഇവരെ […]

October 5, 2023
News4media

സ്വപ്‌നങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തുന്നുവോ?

ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരെങ്കിലുമുണ്ടോ. നല്ലതും ചീത്തയുമായ നിരവധി സ്വപ്നങ്ങൾ ആണ് നാം കാണുന്നത്. ചിലത് സന്തോഷം തരുമെങ്കിലും ചില സ്വപ്‌നങ്ങൾ ദുഃഖത്തിലേക്ക് നയിക്കുകയും ചെയ്യും. ഉറക്കമെഴുന്നേറ്റു കഴിയുമ്പോൾ ഓർമയിൽ നിൽക്കുന്ന സ്വപ്നങ്ങളും മറന്നു പോകുന്ന സ്വപ്നങ്ങളുമുണ്ട്. ഒരു വ്യക്തിയുടെ മനസിനുള്ളിൽ സംഭവിക്കുന്ന അനിയന്ത്രിതമായ വികാരങ്ങൾ, ആശയങ്ങൾ, സങ്കൽപങ്ങൾ തുടങ്ങി ഉണർന്നിരിക്കുമ്പോൾ നമ്മുടെ മനസിലൂടെ കടന്നുപോകുന്ന കാര്യങ്ങളും ചിന്താസരണിയിലെ വികാരവിചാരങ്ങളുമെല്ലാം സ്വപ്നങ്ങളിലൂടെ നാം കാണുന്നത്. ഭാവിയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കൂടിയായിരിക്കും സ്വപ്നങ്ങൾ എന്നും പറയാറുണ്ട്. മനുഷ്യർക്ക് പുറമെ […]

October 4, 2023
News4media

പുരികക്കൊടികള്‍ പറയും നിങ്ങളുടെ സ്വഭാവം

പുരികങ്ങളുടെ പ്രത്യേകതകള്‍ സ്വഭാവ സവിശേഷതകളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. മുഖലക്ഷണം, ആകൃതി ഇവയില്‍ പുരികത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. പുരികത്തിന്റെ ആകൃതി നോക്കിയാല്‍ ആളെക്കുറിച്ച് ഏകദേശ ധാരണ കിട്ടും എന്നാണ് ലക്ഷണശാസ്ത്രത്തില്‍ പറയുന്നത്.   വളഞ്ഞ പുരികമുള്ളവര്‍ വളഞ്ഞ പുരികക്കൊടികളുടെ ഉടമകള്‍ മറ്റുള്ളവരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിവുള്ളവരായിരിക്കും. മറ്റുള്ള വ്യക്തികളിലൂടെയായിരിക്കും ഇത്തരക്കാര്‍ തങ്ങളുടെ ലോകം വികസിപ്പിച്ചെടുക്കുന്നത്. നേരെയുള്ള പുരികമുള്ളവര്‍ തങ്ങളുടെ സമീപനങ്ങളിലും ‘നേരെ വാ, നേരെ പോ’ എന്ന പ്രകൃതമുള്ളവരായിരിക്കും ഇക്കൂട്ടര്‍. വസ്തുനിഷ്ഠമായും സാങ്കേതികമായും കാര്യങ്ങളെ നേരിടുന്നവരായിരിക്കും. വികാരങ്ങള്‍ക്ക് […]

October 2, 2023
News4media

തടസ്സങ്ങളും രോഗശമനവും അകറ്റണോ? നല്‍കാം ഗണപതിക്ക്് കറുകമാലയും മുക്കുറ്റിയും:

വിഘ്‌നേശ്വരനായ മഹാഗണപതിക്ക് ഇഷ്ടമുള്ള ചില പ്രത്യേക പുഷ്പങ്ങളും മാലകളുമുണ്ട്. ഗണപതി ഭഗവാന്റെ പ്രിയപ്പെട്ട പൂക്കള്‍ ചുവന്ന ചെമ്പരത്തി, കറുകപ്പുല്ല്, എരിക്കിന്‍ പൂ, തുളസി, ശംഖുപുഷ്പം, മുക്കൂറ്റി എന്നിവയാണ്. ഈ പൂക്കളില്‍ പ്രധാനിയാണ് മുക്കുറ്റിയും കറുകയും. ഏറ്റവും പ്രധാനം കറുക മാലയും മുക്കുറ്റി മാലയുമാണ്. ഈ രണ്ടു മാലകളും ചാര്‍ത്തുന്നതിന് വെവ്വേറെ ഫലങ്ങളുമുണ്ട്. കറുകമാല ആയുര്‍വേദത്തിലെ ദശപുഷ്പങ്ങളില്‍ ഒന്നാണ് കറുക. ഹൈന്ദവ പൂജകളില്‍ ഏറ്റവും പ്രധാനമാണ് കറുകപ്പുല്ല്. തുളസി കഴിഞ്ഞാല്‍ പൂജാ ഹോമാദികളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കറുകപ്പുല്ലാണ്. […]

September 28, 2023
News4media

നവരത്നങ്ങളും ജ്യോതിഷവും; നവരത്ന ആഭരണങ്ങളെപ്പറ്റി അറിയാം

ജ്യോതിഷത്തിലെ ഒൻപത് ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന ഒൻപത് രത്‌നങ്ങളെയാണ് നവരത്നങ്ങൾ എന്ന് വിളിക്കുന്നത്. ഇവ ധരിക്കുന്നതു വഴി ഐശ്വര്യയും സമൃദ്ധിയും സമ്പത്തും കൈവരുമെന്നാണ് വിശ്വാസം. എന്നാൽ നവരത്നങ്ങളിൽ ഏതെങ്കിലും ഒന്ന് ധരിച്ചാൽ മതിയെന്ന ധാരണയിൽ ആണെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഓരോ നക്ഷത്രക്കാർക്കും ധരിക്കേണ്ട രത്‌നങ്ങൾ വ്യത്യസ്തമാണ്. അതുപോലെ നവ രത്‌നങ്ങൾ ഒരുമിച്ച് ധരിക്കുമ്പോൾ ഓരോ രത്നം വെക്കുന്നതിനും ഓരോ സ്ഥാനമുണ്ട്. നവരത്നങ്ങൾ ഏതൊക്കെയെന്നും അവയുടെ സ്ഥാനവും പരിശോധിക്കാം. മരതകം (Emarald) വിദ്യാകാരനായ ബുധന്റെ രത്നമാണ് മരതകം. […]

September 24, 2023
News4media

വീടുകളിൽ നിലവിളക്കിന്റെ മാഹാത്മ്യം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഹൈന്ദവ ആചാര ചടങ്ങുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നിലവിളക്ക്. ഐശ്വര്യത്തിന്റെ പ്രതീകമായി നിലവിളക്കിനെ കാണുന്നു. എണ്ണയൊഴിച്ച് അതിൽ തിരിയിട്ട് തെളിയിക്കുന്ന ഭാഗം ഉയർന്ന്, ഒന്നോ അതിലധികമോ നിലകളോടു കൂടിയ വിളക്കിനെയാണ് നിലവിളക്ക് എന്ന് പറയുന്നത്. നിലവിളക്കിന്റെ മുകള്‍ഭാഗം, തണ്ടു ഭാഗം, അടി ഭാഗം എന്നിവ യഥാക്രമം ശിവന്‍, വിഷ്ണു, ബ്രഹ്മാവ് എന്നീ ദേവന്മാരെയാണ് സൂചിപ്പിക്കുന്നു. വിളക്കിന്റെ ദീപനാളം ലക്ഷ്മീദേവിയെയും ദീപത്തിന്റെ പ്രകാശം സരസ്വതീദേവിയേയും സൂചിപ്പിക്കുന്നു. നിലവിളക്കിനുണ്ടാകുന്ന അശുദ്ധി കുടുംബത്തിന്റെ മുഴുവൻ ഐശ്വര്യത്തെ ബാധിക്കുമെന്നാണ് വിശ്വാസം. വിളക്ക് കൊളുത്തുമ്പോൾ […]

September 19, 2023
News4media

രാവിലെ വെള്ളയെങ്കില്‍ ഉച്ചയ്ക്ക് നീല നിറം: അത്ഭുതങ്ങള്‍ നിറയുന്ന രാജേശ്വര്‍ ക്ഷേത്രം

വിശ്വാസങ്ങളും ചരിത്രങ്ങളും മാത്രമല്ല, നിഗൂഡതകളും കഥകളും ഓരോ ക്ഷേത്രങ്ങള്‍ക്കും പറയാനുണ്ട്. അത്തരത്തിലൊന്നാണ് രാജേശ്വര്‍ ക്ഷേത്രം. അമ്പരപ്പിക്കും വിധമുള്ള കാര്യങ്ങളാല്‍ പേരുകേട്ട ക്ഷേത്രമാണിത്. ആഗ്രഹയുടെ ചരിത്രങ്ങള്‍ക്കും നാള്‍വഴികള്‍ക്കും സാക്ഷിയായ പുണ്യപുരാതന ക്ഷേത്രത്തില്‍ ഇന്നും ആരാധന മുടക്കമില്ലാതെ നടക്കുന്നു.     നിവേദ്യമായി പാലും തേനും പരമശിവനായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ രാജേശ്വരന്‍ ആയാണ് ശിവനെ ആരാധിക്കുന്നത്. ഷംസാബാദ് റോഡില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ പഞ്ചസാര, പാല്‍, തേന്‍, പൂക്കള്‍ എന്നിവയാണ് നൈവേദ്യമായി അര്‍പ്പിക്കേണ്ടത്. മനസ് നൊന്ത് പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പ് […]

September 12, 2023
News4media

ഓടിവന്ന് കുടികൊണ്ട ദേവി

മന്ത്രോച്ചാരണങ്ങളുടെയും ആരവങ്ങളുടെയും അകമ്പടിയോടെ ദേവീദേവന്മാരെ ക്ഷേത്രങ്ങളില്‍ കുടിയിരുത്തുന്നതല്ലേ സര്‍വ്വസാധാരണം. എന്നാല്‍ പതിവിന് വിപരീതമായി ഓഡി വന്ന് കുടി കൊള്ളുന്ന ദേവിയെ കുറിച്ച് കേട്ടിട്ടുണ്ടോ? കോട്ടയം ജില്ലയിലെ വരപ്രസാദിനിയായ സാക്ഷാല്‍ കുമാരനല്ലൂരമ്മയാണ് സുബ്രഹ്‌മണ്യനായി പണിഴിപ്പിച്ച ശ്രീകോവിലില്‍ ഓടി വന്ന് കുടികൊണ്ടത്. മധുര മീനാക്ഷിയുടെ പ്രതിരൂപമാണെങ്കിലും ഓടി വന്ന് കുടി കൊണ്ടുവെന്ന് പറയപ്പെടുന്നതിന് പിന്നിലുള്ള ഐതീഹ്യത്തെ കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല. പാണ്ട്യരാജാക്കന്മാരുടെ ക്ഷേത്രമായ മധുര മീനാക്ഷി ക്ഷേത്രത്തിലെ ദേവിയുടെ ഏറെ വിലപ്പിടിപ്പുള്ള മൂക്കുത്തി ഒരിക്കല്‍ നഷ്ടപ്പെട്ടു. എങ്ങിനെയാണ് മൂക്കുത്തി നഷ്ടപ്പെട്ടതെന്ന് […]

September 6, 2023
News4media

ദര്‍ശനത്തിന് ശേഷം ഉടുവസ്ത്രം ഉപേക്ഷിക്കണം

ജീവിതത്തിലെ കഷ്ടപ്പാടുകള്‍ മാറ്റുന്നതിനും മുന്നോട്ടുള്ള പ്രവൃത്തികള്‍ക്ക് ദൈവനുഗ്രഹമുണ്ടാവുന്നതിനായി ക്ഷേത്രദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. തെക്കേ ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് ശ്രീകാളഹസ്തീശ്വര ക്ഷേത്രം. മനസിലെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനായി സ്വര്‍ണമുഖി നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ പ്രശസ്ത ക്ഷേത്രത്തില്‍ എത്തുന്നവര്‍ നിരവധിയാണ്. ഇന്ത്യയിലെ പഞ്ചഭൂത ക്ഷേത്രങ്ങളില്‍ വായുലിംഗം എന്ന പ്രശസ്തമായ ക്ഷേത്രമാണ് ശ്രീകാളഹസ്തി ക്ഷേത്രം. പല്ലവ രാജാവായ തൊണ്ടാമനാണ് ഈ മഹാക്ഷേത്രം പണികഴിപ്പിച്ചത്. ദക്ഷിണകൈലാസം എന്നു വിളിപ്പേരുള്ള ഈ ക്ഷേത്രത്തില്‍ ആദിശങ്കരന്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. […]

June 22, 2023
News4media

മുല്ലപ്പൂ ചൂടിയവര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രം

മണമുള്ള പൂക്കളോ, പൂജാ ദ്രവ്യങ്ങളോ ഉപയോഗിക്കാത്ത ഒരു ക്ഷേത്രമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ? സാമ്പ്രാണിത്തിരിപോലും ഈ ക്ഷേത്രത്തില്‍ ഉപയോഗിക്കാറില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഇരിങ്ങോല്‍ക്കാവ് ദേവീക്ഷേത്രത്തിലാണ് മറ്റൊരിടത്തുമില്ലാത്ത നിരവധി അത്യപൂര്‍വ ആചാരങ്ങളുള്ളത്. ക്ഷേത്രത്തില്‍ വാണരുളുന്ന ഭഗവതിക്ക് ഗന്ധം ഇഷ്ടമില്ലാത്തതിനാലാണത്രേ മണമുള്ള ഒരു വസ്തുവും ഉപയോഗിക്കാത്തത്. ചെത്തി, തുളസി, താമര എന്നീ പൂക്കളല്ലാതെ മറ്റൊരു പൂവും ഇവിടെ പൂജയ്ക്ക് എടുക്കുകയുമില്ല. സുഗന്ധമുളള പുഷ്പങ്ങള്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കാറില്ല എന്നുമാത്രമല്ല മുല്ലപ്പൂവോ, പിച്ചിപ്പൂവോ ചൂടിവരുന്ന സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനവും […]

May 27, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]