കളമശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റുകള്‍ പങ്കുവച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കേസുകൾ രജിസ്റ്റർ ചെയ്തു. പത്തോളം കേസുകളാണ് ഇതുവരെ രെജിസ്റ്റർ ചെയ്യപ്പെട്ടത്. സ്ഫോടനവുമായി ബന്ധപ്പെട്ട് നൂറോളം വിദ്വേഷ പോസ്റ്റുകളാണ് സൈബർ പൊലീസ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ നിന്നും എക്സിൽ നിന്നും പൊലീസ് നീക്കം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം തുടരുകയാണ്. മതവിദ്വേഷം വളർത്താനും വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവ് ഡോ കെ എസ് രാധാകൃഷ്ണനും സന്ദീപ് വാര്യർക്കും എതിരെ പരാതി നൽകി. മുസ്ലിം ലീഗാണ് കെ എസ് രാധാകൃഷ്ണന് എതിരെ പരാതി നൽകിയത്. സന്ദീപ് വാര്യർക്കെതിരെ എഐവൈഎഫ് നേതാവ് എൻ അരുണാണ് പരാതി നൽകിയത്.