News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

കലിയടങ്ങി ശാന്തമായി ഫ്രാന്‍സ്

കലിയടങ്ങി ശാന്തമായി ഫ്രാന്‍സ്
July 4, 2023

പാരിസ്: കലാപം പൊട്ടിപ്പുറപ്പെട്ട ഫ്രാന്‍സ് ശാന്തിയിലേക്ക് നീങ്ങുന്നു. 17കാരനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സില്‍ കലാപം തുടങ്ങിയത്. കലാപം ഫ്രാന്‍സില്‍ പടര്‍ന്ന് പിടിച്ച സാഹചര്യത്തിലാണ് കലാപവിരുദ്ധ റാലികളുമായി ജനക്കൂട്ടം രംഗത്തെത്തിയത്. അക്രമത്തിനിരയായ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭരണസിരാകേന്ദ്രങ്ങളില്‍ ജനം ഒത്തുകൂടി. പതിവായി വിവേചനം നേരിടുന്ന കുടിയേറ്റ വേരുകളുള്ള ചെറുപ്പക്കാര്‍ നയിച്ച കലാപമാണ് ഫ്രഞ്ച് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രക്ഷോഭകാരികള്‍ സൗത്ത് പാരീസ് മേയര്‍ വിന്‍സെന്റ് ജീന്‍ബ്രൂണിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് സമാധാന സന്ദേശവുമായി കലാപവിരുദ്ധ പ്രകടനങ്ങള്‍ തുടങ്ങിയത്. പ്രക്ഷോഭകാരികള്‍ മേയറുടെ വീട്ടിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയും തീയിടുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച മേയറുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും നേരെയും ആക്രമണവുമുണ്ടായി. ആക്രമണത്തില്‍ മേയറുടെ ഭാര്യയ്ക്കും മകനും പരിക്കേറ്റിരുന്നു. സംഭവം നടന്ന സമയം മേയര്‍ വീട്ടിലില്ലായിരുന്നു. അഞ്ചും ഏഴും വയസുള്ള കുട്ടികളുമായി ഭാര്യ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അവരെ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

പാരീസിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ മേയറെ പിന്തുണച്ച് നൂറു കണക്കിനാളുകള്‍ ഒത്തുകൂടി. രാജ്യത്തെ 220 നഗരങ്ങളിലെ മേയര്‍മാരുമായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒറ്റ രാത്രി കൊണ്ട് 157 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2017ല്‍ അധികാരമേറ്റതിന് ശേഷം മാക്രോണിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായി കലാപം മാറിയിരുന്നു. കലാപം തടയുന്നതിനായി 45,000 പൊലീസുകാരെയാണ് രാജ്യവ്യാപകമായി ഒറ്റ രാത്രിയില്‍ കഴിഞ്ഞ ദിവസം വിന്യസിച്ചത്. കൊല്ലപ്പെട്ട നഹേലിന്റെ ബന്ധുക്കള്‍ കലാപം നിര്‍ത്തി സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 17കാരന്റെ മരണത്തെ കലാപകാരികള്‍ ഉപയോഗിക്കുകയാണെന്ന് നഹേലിന്റെ മുത്തശ്ശി ആരോപിച്ചിരുന്നു.

പാരീസിലെ നാന്ററെയില്‍ എന്ന നഗരത്തില്‍ വാഹനപരിശോധനക്കിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പതിനേഴുകാരനെ വെടിവെച്ചു കൊന്നതാണ് കലാപത്തിന് കാരണമായത്. പൊലീസിന് നേരെ വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് നഹേല്‍ എന്ന കുട്ടിയെ വെടിവെച്ച് കൊന്നത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു.

 

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • International

യു.എ.ഇ. ദേശീയ ദിനം: ‘ഈദ് ആൽ ഇത്തിഹാദ്’ ഇതുവരെ കാണാത്ത ആഘോഷമാക്കാൻ ഇമറാത്തി കുടുംബങ്ങൾ:

News4media
  • International
  • Top News

ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News4media
  • International
  • News

അച്ഛന്റെ ചിതാഭസ്മത്തിൽ വളർത്തിയ കഞ്ചാവ് വലിച്ച് യുവതി ! യുവതി ഇങ്ങനെ ചെയ്തതിന് പിന്നിൽ ഒരു കാരണമുണ്ട...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]