ജയ്പൂര്‍: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കാത്തതില്‍ വിശദീകരണവുമായി ഇന്ത്യന്‍ ടീം മുന്‍ സിലക്ടര്‍ ശരണ്‍ദീപ് സിങ്. അവസരം നല്‍കിയപ്പോള്‍ സഞ്ജുവിന് അതു കൃത്യമായി ഉപയോഗിക്കാന്‍ സാധിച്ചില്ലെന്നു ശരണ്‍ദീപ് സിങ് പ്രതികരിച്ചു. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ട്വന്റി20യില്‍ ആദ്യ മത്സരം കളിച്ചപ്പോള്‍ സിലക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന ആളാണ് ശരണ്‍ദീപ് സിങ്. ”ഞങ്ങള്‍ സിലക്ടര്‍മാരായിരുന്നപ്പോള്‍ സഞ്ജുവിന് ട്വന്റി20യില്‍ ഓപ്പണറുടെ റോളില്‍ അവസരങ്ങളുണ്ടായിരുന്നു. സഞ്ജുവിന് ആവശ്യമായ അവസരം നല്‍കി. എന്നാല്‍ ആ […]
ചെന്നൈ: സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ കുറഞ്ഞ വിജയലക്ഷ്യം 8 പന്തുകള്‍ ശേഷിക്കെ മറികടന്ന് ചെന്നൈ സൂപ്പര്‍ കിങ്സ്. ഋതുരാജ് ഗെയ്ക്വാദ് – ഡെവോണ്‍ കോണ്‍വെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ മികവിലാണ് ചെന്നൈ വിജയമുറപ്പിച്ചത്. 7 വിക്കറ്റിനാണ് ചെന്നൈയുടെ ജയം. കോണ്‍വെ പുറത്താകാതെ 77 റണ്‍സും ഗെയ്ക്വാദ് 35 റണ്‍സുമെടുത്തു. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ്. ചെന്നൈ 18.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ്. ഇതോടെ 6 മത്സരങ്ങളില്‍ നിന്ന് […]
ഇന്നലെ ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ കേരളത്തില്‍ ഈദുല്‍ ഫിത്ര് നാളെ. ഇന്നു റമസാന്‍ 30 പൂര്‍ത്തിയാക്കി നാളെ ഈദ് ആഘോഷിക്കുമെന്നു വിവിധ ഖാസിമാരും മുസ്ലിം സംഘടനാ നേതാക്കളും അറിയിച്ചു. നാളെ രാവിലെ 7 മുതല്‍ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധിയായിരിക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഭുവനേശ്വര്‍: പെന്‍ഷന്‍ തുക വാങ്ങാനായി എഴുപതുകാരിക്ക് നടക്കേണ്ടി വന്നത് കിലോമീറ്ററുകള്‍. ഒഡിഷയിലെ നഭരങ്പുര്‍ ജില്ലയിലാണ് സംഭവം. പൊട്ടിയ ഒരു കസേരയും കുത്തിപ്പിടിച്ച് പെന്‍ഷന്‍ തുക വാങ്ങാന്‍ പോകുന്ന കാലില്‍ ചെരുപ്പില്ലാതെ, വീഴാതിരിക്കാന്‍ കസേര മുന്‍പിലായി കുത്തിപ്പിടിച്ചാണ് സൂര്യ ഹരിജന്‍ പെന്‍ഷന്‍ തുക വാങ്ങാനായി നടന്നത്. കനത്ത ചൂടും സഹിച്ചായിരുന്നു ഇത്. നേരത്തെ ഇവര്‍ക്ക് പെന്‍ഷന്‍ കയ്യില്‍ കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് പെന്‍ഷന്‍ ഇടുന്നത്. വയോധികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. വളരെ കഷ്ടപ്പെട്ട് ബാങ്കില്‍ എത്തിയെങ്കിലും […]
ന്യൂഡല്‍ഹി: 2002ലെ ഗോധ്ര ട്രെയിന്‍ തീവയ്പ് കേസില്‍ എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് ജാമ്യം. അതേസമയം, കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാലു പേര്‍ക്ക് ജാമ്യം നല്‍കിയില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന എട്ടു പേര്‍ക്കാണ് കോടതി ഇപ്പോള്‍ ജാമ്യം നല്‍കിയിരിക്കുന്നത്. കൊലക്കുറ്റം ചുമത്തപ്പെട്ട നാലു പ്രതികളും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചു. ശിക്ഷ അനുഭവിച്ച […]
തന്റെ ആരോഗ്യനില സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് അമിതാഭ് ബച്ചന്റെ ചെറുമകളും ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളുമായ ആരാധ്യ ബച്ചന്‍ നല്‍കിയ പരാതിയില്‍ നടപടിയുമായി കോടതി. ആരാധ്യ ബച്ചന് എതിരായ വ്യാജ ഉള്ളടക്കം അടങ്ങിയ വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി. ആരാധ്യ ബച്ചന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒന്‍പത് യൂ ട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ച വിഡിയോകള്‍ അടിയന്തരമായി നീക്കംചെയ്യാനും ഹൈക്കോടതി നിര്‍ദേശിച്ചു. പതിനൊന്നുകാരിയായ ആരാധ്യയുടെ ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി സി. ഹരിശങ്കറിന്റെ ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത […]
ന്യൂഡല്‍ഹി: തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി മുങ്ങിച്ചത്ത സംഭവത്തില്‍ സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന് അവര്‍ പറഞ്ഞു. കരടിയെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തര തലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണ്. ‘വന്യജീവികളോട് ക്രൂരത’ എന്നതാണ് കേരളത്തിന്റെ നയമെന്നും അവര്‍ വിമര്‍ശിച്ചു. കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വെള്ളനാട് ജനവാസമേഖലയിലെ കിണറ്റില്‍ കരടി വീണത്. മയക്കുവെടിവച്ച് […]
വാഷിങ്ടന്‍: പണമടച്ച് സബ്‌സ്‌ക്രൈബ് ചെയ്യാത്ത നിരവധി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍നിന്ന് ട്വിറ്റര്‍ ബ്ലൂ ടിക് നീക്കുന്നതിനിടെ, പണമടയ്ക്കാത്ത ചിലര്‍ക്കായി താന്‍ തന്നെ പണമടയ്ക്കുന്നതായി വെളിപ്പെടുത്തി ഇലോണ്‍ മസ്‌ക്. ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജയിംസ്, എഴുത്തുകാരന്‍ സ്റ്റീഫന്‍ കിങ് തുടങ്ങിയവര്‍ ബ്ലൂ ടിക്കിനായി വരിസംഖ്യ അടയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കായി താന്‍ തന്നെ പണമടയ്ക്കുമെന്ന് മസ്‌ക് അറിയിച്ചു. ഇവര്‍ക്കു പുറമെ സ്റ്റാര്‍ ട്രെക്ക് ടെലിവിഷന്‍ സീരീസ് ഫ്രാഞ്ചൈസിയിലെ താരമായ വില്ല്യം ഷാറ്റ്നറുടെ ബ്ലൂ ടിക്കിനുള്ള പ്രതിമാസ വരിസംഖ്യയും താന്‍ അടയ്ക്കുമെന്ന് […]
തിരുവനന്തപുരം: ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ക്വാറി ഉടമകള്‍. സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും റവന്യുമന്ത്രി കെ.രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും ക്വാറി ഉടമകള്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച തുടങ്ങിയ ക്വാറി സമരത്തെ തുടര്‍ന്ന് നിര്‍മാണമേഖല സ്തംഭിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് സമരം ചെയ്യുന്ന ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരുന്നു. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടോക്കിയോ: ജപ്പാനില്‍ വിമാനക്കമ്പനിക്കു സംഭവിച്ച പിഴവില്‍ 8.2 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ് വിറ്റത് 25,000 രൂപയ്ക്ക്. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള പ്രമുഖ കമ്പനിയാണ് അബദ്ധത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ നിസ്സാര വിലയ്ക്ക് വിറ്റഴിച്ചത്. ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സ് (എഎന്‍എ) ആണ് ജക്കാര്‍ത്തയില്‍ നിന്നും ജപ്പാനിലേക്കും അവിടെനിന്ന് ന്യൂയോര്‍ക്കിലേക്കും തിരിച്ച് സിങ്കപ്പൂരിലേക്കും പറക്കാനുള്ള ടിക്കറ്റ് നിസ്സാര തുകയ്ക്ക് വിറ്റത്. ഒരു യാത്രക്കാരന്‍ ജക്കാര്‍ത്തയില്‍ നിന്നും ടോക്കിയോ വഴി കരീബിയനിലേക്കും തിരിച്ചും യാത്ര െചയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തത് […]
© Copyright News4media 2024. Designed and Developed by Horizon Digital