സിറോ: ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ അവസാനിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പായി. സെമിയില്‍ ഇത്തവണ മിലാന്‍ ഡര്‍ബി തന്നെയാണ് പ്രത്യേകത. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും മാഞ്ചെസ്റ്റര്‍ സിറ്റിയും തമ്മിലാണ് മറ്റൊരു സെമി. കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബെന്‍ഫിക്കയുമായി 3-3ന് സമനിലയില്‍ പിരിഞ്ഞെങ്കിലും ആദ്യ പാദത്തില്‍ ബെന്‍ഫിക്കയുടെ മൈതാനത്ത് നേടിയ 2-0ന്റെ ജയം ഇന്ററിന് സെമിയിലേക്ക് വഴിതുറന്നു. ഇരുപാദങ്ങളിലുമായി ജയം 5-3ന്. നിക്കോളോ ബലെല്ല, ലൗട്ടാറോ മാര്‍ട്ടിനസ്, ജാക്വിന്‍ കോറിയ […]
തിരുവനന്തപുരം: യുപിഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ്. അക്കൗണ്ടുകള്‍ മരവിപ്പിക്കാറില്ല. സംശമുള്ള ഇടപാടുകള്‍ മാത്രമേ മരിപ്പിക്കാറുള്ളൂവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള പോലീസിന്റെ വിശദീകരണം. സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലും കാള്‍ സെന്റര്‍ നമ്പറായ 1930ലും രജിസ്റ്റര്‍ ചെയ്യുന്ന പരാതിയിന്മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള […]
ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയപാതകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തുടനീളം പതിനായിരം കിലോമീറ്റര്‍ ‘ഡിജിറ്റല്‍ ഹൈവേ’ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ലക്ഷ്യമിടുന്നതായി ഔദ്യോഗികക്കുറിപ്പില്‍ വ്യക്തമാക്കി. ദേശീയപാതകളില്‍ ഒപ്ടിക് ഫൈബര്‍ കേബിളുകള്‍ (ഒഎഫ്സി) ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ ഹൈവേ യാഥാര്‍ഥ്യമാക്കുന്നത്. ‘ഡിജിറ്റല്‍ ഹൈവേ’ പദ്ധതി സാധ്യമാക്കാന്‍ എന്‍എച്ച്എഐയുടെ കീഴിലുള്ള നാഷണല്‍ ഹൈവേയ്സ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡ് (എന്‍എച്ച്എല്‍എംഎല്‍) ദേശീയപാതകളിലുടനീളം യൂട്ടിലിറ്റി കോറിഡോറുകള്‍ സ്ഥാപിക്കും. 2025-ഓടെ രാജ്യത്ത് പതിനായിരം കിലോമീറ്ററില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ […]
കൊച്ചി: ജസ്റ്റിസ് സരസ വെങ്കിട്ടനാരായണ ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ. സുപ്രീംകോടതി കൊളീജിയമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ കഴിഞ്ഞാല്‍ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് എസ്.വി. ഭട്ടി. ആന്ധ്രാപ്രദേശ് സ്വദേശിയായ ജസ്റ്റിസ് ഭട്ടി, 2019 മാര്‍ച്ച് 19 മുതല്‍ കേരള ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചുവരികയാണ്. അതിന് […]
തിരുവനന്തപുരം: മോട്ടര്‍ വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകള്‍ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പം. സോളര്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാലാണ് ക്യാമറകള്‍ മാറ്റി സ്ഥാപിക്കുന്നത് അനായാസം സാധിക്കുന്നത്. നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി മാറ്റുമെന്നും അധികൃതര്‍ പറയുന്നു. ഫലത്തില്‍ ക്യാമറകളുടെ സ്ഥാനം മുന്‍കൂട്ടി മനസിലാക്കിയും ക്യാമറകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ആപ്പുകള്‍ ഉപയോഗിച്ചും നിയമലംഘനം നടത്താന്‍ സാധിക്കാതെ വരും. എഐ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തുന്ന മറ്റു കുറ്റങ്ങള്‍ക്കു കൂടി നോട്ടിസ് […]
മുംബൈ: ജിമ്മിലെത്തുന്ന യുവതിക്കെതിരെ സമൂഹമാധ്യങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളിട്ട ബോളിവുഡ് നടന്‍ സഹില്‍ ഖാനെതിരെ കേസെടുത്തു. നടനൊപ്പം ഒരു സ്ത്രീക്കെതിരെയും മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓഷിവാര സ്വദേശിയായ 43കാരിയെയാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചത്. സ്റ്റൈല്‍, എക്സ്‌ക്യൂസ് മി, അലാഡിന്‍, രാമ- ദി സേവിയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് സഹില്‍ ഖാന്‍. 2023 ഫെബ്രുവരിയില്‍ പണത്തെച്ചൊല്ലി ജിമ്മില്‍വച്ച് കുറ്റാരോപിതയായ സ്ത്രീയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് സ്ത്രീയും നടനും ചേര്‍ന്ന് തന്റെ കുടുംബത്തെയും തന്നെയും അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി […]
ചെന്നൈ: മകന്റെയും മരുമകളുടെയും പീഡനം സഹിക്കാനാകാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ആര്‍ഡിഒയുടെ അനുവാദം തേടി വൃദ്ധ ദമ്പതികള്‍. ഗതാഗത വകുപ്പില്‍ നിന്നു വിരമിച്ച ചന്ദ്രശേഖരനും ഭാര്യയുമാണ് തഞ്ചാവൂര്‍ ആര്‍ഡിഒയ്ക്കു മുന്നില്‍ അപേക്ഷയുമായി എത്തിയത്. പക്ഷാഘാതം പിടിപെട്ട ചന്ദ്രശേഖരന്റെ പെന്‍ഷന്‍ തുക കൊണ്ടാണ് ദമ്പതികളും ഇവരുടെ വിധവയായ മകളും മകളുടെ കുട്ടിയുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോകുന്നത്. എന്നാല്‍ സ്വത്ത് സ്വന്തമാക്കാനായി മകന്‍ മാതാപിതാക്കളെ മര്‍ദിക്കുന്നതായാണ് പരാതി. കഴിഞ്ഞ ഫെബ്രുവരിയില്‍ മാതാപിതാക്കളെയും സഹോദരിയെയും വീടിനു പുറത്താക്കിയ മകനും മരുമകളും, സ്വത്തു […]
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത് വന്നു. ആദ്യ സര്‍വീസ് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് രണ്ട് മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഇക്കോണമി ക്ലാസില്‍ ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള […]
കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്. രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപ്പിറ്റര്‍ ക്യാപ്പിറ്റലിനു കീഴിലെ ‘നിരാമയ റിട്രീറ്റ്‌സ്’ എന്ന സ്ഥാപനമാണ് റിസോര്‍ട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. ശനിയാഴ്ചയാണ് ഇരു കമ്പനികളും കരാറില്‍ ഒപ്പുവച്ചത്. ഇന്നലെ മുതല്‍ സ്ഥാപനത്തിന്റെ പൂര്‍ണ നടത്തിപ്പ് ‘നിരാമയ റിട്രീറ്റ്‌സ്’ ഏറ്റെടുത്തു. എല്‍ഡിഎഫ് നേതാവിന്റെ റിസോര്‍ട്ട് ബിജെപി നേതാവിന് നല്‍കുന്നത് ഒരു കൊടുക്കല്‍വാങ്ങലാണെന്ന്, കരാര്‍ സംബന്ധിച്ച […]
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ വ്യാപകമാകുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി കേരള പൊലീസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍, പോറലുകള്‍ കാരണം വില്‍ക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എല്‍സിഡി ടിവികള്‍, വാഷിങ് മെഷീനുകള്‍, പോറല്‍ പറ്റിയ സോഫകള്‍ തുടങ്ങിയവ സമ്മാനമായും നിസാര വിലയ്ക്ക് ഓണ്‍ലൈന്‍ വില്‍പനയ്ക്കും വച്ചിരിക്കുന്ന ഓഫാറുകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ആ കെണിയില്‍ ചാടരുതെന്നുമാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ‘Fans’ അല്ലെങ്കില്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital