News4media TOP NEWS
08.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നു വീട്ടുടമയായ ഡോക്ടറുടെ മൊഴി; മാറാതെ ദുരൂഹത സംസ്ഥാനത്ത് ഇന്ന് അപകട പരമ്പര; റോഡിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ; നിരവധി പേർക്ക് ഗുരുതര പരിക്ക് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവേ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം

News

News4media

വ്യോമസേനാ കരുത്തറിയിച്ച് സൈനികാഭ്യാസം

കൊല്‍ക്കത്ത: ഇന്ത്യയുടെയും യുഎസിന്റെയും വ്യോമസേനകളുടെ കരുത്തറിയിച്ച് സംയുക്ത സൈനികാഭ്യാസം. ബംഗാളിലെ പശ്ചിം മേദിനിപുര്‍ ജില്ലയിലെ കലൈകുണ്ഡ വ്യോമകേന്ദ്രത്തിലായിരുന്നു അഭ്യാസപ്രകടനം. കോപ് ഇന്ത്യ 2023 പരിപാടിയുടെ ഭാഗമായുള്ള പരിശീലനത്തില്‍ വിവിധ പോര്‍വിമാനങ്ങളാണ് അണിനിരന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള 5 പോര്‍വിമാനങ്ങള്‍ വ്യോമത്താവളത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് വിവിധ പരിശീലനങ്ങള്‍ നടത്തി. തേജസ്, റഫാല്‍, ജാഗ്വര്‍, സുഖോയ്-30 എന്നീ വിമാനങ്ങള്‍ ഇന്ത്യ അണിനിരത്തി. എഫ്-15 ആണ് യുഎസ് വ്യോമസേന പറത്തിയത്. ഏപ്രില്‍ 10ന് ആരംഭിച്ച സൈനിക പരിശീലനം തിങ്കളാഴ്ച സമാപിക്കും. തുടര്‍ച്ചയായി 12 ദിവസം […]

April 24, 2023
News4media

പൂരത്തിന് കൊടിയേറി

തൃശ്ശൂര്‍: പൂരത്തിനൊരുങ്ങി തൃശ്ശൂര്‍. ആവേശം വാനോളം ഉയര്‍ത്തി പാറമേക്കാവ് ക്ഷേത്രത്തിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. ദേശക്കാര്‍ ആര്‍പ്പുവിളികളോടെയാണ് കൊടി ഉയര്‍ത്തിയത്. ഏപ്രില്‍ മുപ്പതിനാണ് തൃശ്ശൂര്‍പൂരം. പതിനൊന്നരയോടെ ആദ്യം തിരുവമ്പാടിയിലാണ് കൊടിയേറിയത്. പാറമേക്കാവില്‍ 11.50-ഓടെയും കൊടി ഉയര്‍ന്നു. മറ്റ് ഘടകക്ഷേത്രങ്ങളിലും തിങ്കളാഴ്ച തന്നെയാണ് കൊടിയേറ്റ്. ഇനിയുള്ള ഓരോദിവസത്തിനും പൂരത്തിന്റേതായ പ്രത്യേകതകളുണ്ട്. തിരുവമ്പാടിയില്‍ കൊടിയുയര്‍ത്തിയത് ആര്‍പ്പുവിളികളോടെയായിരുന്നെങ്കില്‍ പാറമേക്കാവില്‍ വെടിക്കെട്ടും മേളവും കൊടിയുയര്‍ത്തലിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.  

News4media

സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ മോചിപ്പിച്ചു

ഖാര്‍ത്തൂം: സൈന്യവും അര്‍ധസൈനിക വിഭാഗമായ ആര്‍എസ്എഫും തമ്മില്‍ അധികാരത്തിനായുള്ള പോരാട്ടം രണ്ടാം ആഴ്ചയിലും രൂക്ഷം. സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ മോചിപ്പിച്ചതായി ഫ്രാന്‍സ് അറിയിച്ചു. സംഘര്‍ഷമേഖലയില്‍ നിന്ന് ഇന്ത്യക്കാരുള്‍പ്പെടെ 28 രാജ്യങ്ങളിലെ 388 പേരെയാണ് ഒഴിപ്പിച്ചത്. രണ്ട് സൈനികവിമാനങ്ങളിലായാണ് രക്ഷാദൗത്യം നടത്തിയതെന്നും ഫ്രാന്‍സ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആളുകളെയും കൊണ്ട് നിരവധി വിമാനങ്ങളാണ് പറന്നത്. യുഎസ്, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, യുകെ എന്നീ രാജ്യങ്ങള്‍ അവരുടെ നയതന്ത്ര ഉദ്യോഗസ്ഥരെ സൈനിക വിമാനങ്ങളില്‍ ഒഴിപ്പിച്ചു. ജിബൂട്ടിയില്‍ നിന്നെത്തിയ യുഎസ് സ്‌പെഷല്‍ ഫോഴ്‌സസ് […]

News4media

നടന്‍ ശരത് ബാബു വെന്റിലേറ്ററില്‍

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളില്‍ അണുബാധയുണ്ടായതിനാല്‍ ഇവയുടെ പ്രവര്‍ത്തനം തകരാറിലായി. 71കാരനായ താരം മൂന്നു ദിവസമായി ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രില്‍ 20നാണ് ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ […]

News4media

രാഹുല്‍ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം

പട്‌ന: മോദി ജാതിപ്പേരുകാരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. പട്‌ന പ്രത്യേക കോടതിയിലെ നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ചൊവ്വാഴ്ച രാഹുല്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പട്‌ന ഹൈക്കോടതി പറഞ്ഞു. അടുത്തമാസം 15ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. സൂറത്ത് കോടതിയിലെ നടപടികളുടെ തിരക്കിലായിരുന്നതിനാല്‍ ഹാജരാകാനുള്ള തീയതി നീട്ടി നല്‍കണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് 25ലേക്ക് മാറ്റിയത്. അന്നേ ദിവസം രാഹുല്‍ ഗാന്ധി നേരിട്ടു ഹാജരാകുമെന്ന് ഉറപ്പുവരുത്താന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. 2019ലെ […]

News4media

ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറി. അഭിഭാഷകന്‍ സമയം തേടിയ സാഹചര്യത്തിലാണ് ഇന്ന് കേസ് മാറ്റിയത്. കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഹൈക്കോടതിയില്‍ കേസില്‍ താന്‍ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാര്‍ പറഞ്ഞു. താന്‍ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. ഇദ്ദേഹം സ്വയം കാരണം വിശദീകരിച്ച് പിന്മാറുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ […]

News4media

തെലങ്കാനയിലെ മുസ്ലിം സംവരണം അവസാനിപ്പിക്കും: അമിത് ഷാ

ഹൈദരാബാദ്: ബിജെപി അധികാരത്തിലെത്തിയാല്‍, തെലങ്കാനയിലെ മുസ്ലിം സംവരണം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതപരമായ ഇളവുകള്‍ ഭരണഘടനാവിരുദ്ധമാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടിക ജാതി/വര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്കും മാത്രമാകും സംവരണത്തിന് അര്‍ഹതയുണ്ടാകുക. ഹൈദരാബാദിലെ ഷെവള്ളയില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. തെലങ്കാനയില്‍ നിലവില്‍ മുസ്ലിംകള്‍ക്ക് നാലു ശതമാനം സംവരണമാണുള്ളത്. ”ബിആര്‍എസ് സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലാകെ അഴിമതിയാണ്. കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന ആനൂകൂല്യങ്ങളും പദ്ധതികളും താഴെ തട്ടിലേയ്ക്ക് എത്തുന്നില്ല. അഴിമതി സര്‍ക്കാരിനെ താഴെയിറക്കും.” – അമിത് […]

News4media

വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി

സെലിബ്രിറ്റികളുടെയും പ്രമുഖ വ്യക്തികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ലെഗസി വെരിഫിക്കേഷന്‍ മാര്‍ക്ക് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയിലടക്കമുള്ള അക്കൗണ്ടുകളില്‍ നിന്ന് വെരിഫിക്കേഷന്‍ മാര്‍ക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇതാണ് തിരികെ കൊണ്ടുവന്നിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ളവരുടെ അക്കൗണ്ടുകളില്‍ വെരിഫിക്കേഷന്‍ ബ്ലൂ ടിക്ക് തിരികെ വന്നു. ഇലോണ്‍ മസ്‌ക് ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന വെരിഫിക്കേഷന്‍ ബ്ലൂ ടിക്കുകളെയാണ് ലെഗസി വെരിഫിക്കേഷന്‍ ബ്ലൂ ടിക്കുകള്‍ […]

News4media

‘വിവാഹജീവിതം നയിക്കാന്‍ എവിടെയാണ് സമയം’

  ന്യൂഡല്‍ഹി: വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികള്‍ക്ക് സുപ്രീം കോടതിയുടെ ഉപദേശം. വിവാഹമോചനത്തിനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. ബെംഗളൂരുവിലെ ടെക്കികളായ ദമ്പതികമാരുടെ വിവാഹമോചന ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. വിവാഹജീവിതം നയിക്കാന്‍ ഇരുവര്‍ക്കും എവിടെയാണ് സമയമെന്ന് കോടതി ചോദിച്ചു. രണ്ടുപേരും ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാരാണ്. ഒരാള്‍ പകല്‍സമയത്തും മറ്റൊരാള്‍ രാത്രിയിലും ജോലി ചെയ്യുന്നു. വിവാഹമോചനനത്തിന് നിങ്ങള്‍ക്ക് ഒരു കുറ്റബോധവുമില്ല. മറിച്ച് വിവാഹിതരായത് വലിയ തെറ്റായി കണക്കാക്കുന്നു. വിവാഹബന്ധം […]

News4media

കന്നഡ നടന്‍ സമ്പത്ത് ജെ റാം വീട്ടില്‍ മരിച്ച നിലയില്‍

കന്നഡയിലെ ജനപ്രിയ ടെലിവിഷന്‍ താരം സമ്പത്ത് ജെ റാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ നേലമംഗലയില്‍ ശനിയാഴ്ചയാണ് സംഭവം. അഭിനയത്തില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് നിഗമനം. സമ്പത്തിന്റെ മരണവിവരം സുഹൃത്തും നടനുമായ രാജേഷ് ധ്രുവ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോയും രാജേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈയിടെ രാജേഷ് സംവിധാനം ചെയ്ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന ചിത്രത്തില്‍ സമ്പത്ത് വേഷമിട്ടിരുന്നു. അഗ്‌നിസാക്ഷിയാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷന്‍ പരമ്പര. […]

© Copyright News4media 2024. Designed and Developed by Horizon Digital