തിരുവനന്തപുരം: വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടിയെ വലയില്‍ കൊരുത്ത് മുകളിലേക്ക് കയറ്റുന്നതിനിടെ വലയില്‍നിന്ന് ഊര്‍ന്ന് കിണറ്റിലേക്ക് വീണതാണ് രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ട് കരടി ചാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആസൂത്രണത്തിലെ പാളിച്ചകള്‍ക്കൊപ്പം ജനങ്ങള്‍ തിക്കിത്തിരക്കിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. വെള്ളനാട് കണ്ണമ്പള്ളിയില്‍ പ്രഭാകരന്‍ നായര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെ കിണറ്റിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കരടി വീണത്. തൊട്ടു ചേര്‍ന്നുള്ള വിജയന്റെ വീട്ടിലെ കോഴികളെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ അകപ്പെട്ടത്. വിജയന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ പതിനഞ്ചോളം […]
ന്യൂഡല്‍ഹി: വരാനിരിക്കുന്ന സുദിര്‍മാന്‍ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വനിതാ ടീമിനെ പി.വി.സിന്ധുവും പുരുഷ ടീമിനെ മലയാളി താരം എച്ച്.എസ്.പ്രണോയിയും നയിക്കും. മേയ് 14 മുതല്‍ 21 വരെ ചൈനയിലെ സുഷോയില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് സിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. മലേഷ്യ, ചൈനീസ് തായ്പേയ്, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. പുരുഷ ഡബിള്‍സില്‍ മെഡല്‍ പ്രതീക്ഷയായ സാത്വിക് സായ്രാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും എം.ആര്‍ അര്‍ജുന്‍-ധ്രുവ് കപില സഖ്യവും മത്സരിക്കും. മിക്സഡ് ഡബിള്‍സില്‍ […]
ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ക്യാംപില്‍ 16 ലക്ഷം രൂപയോളം വിലമതിക്കുന്ന ക്രിക്കറ്റ് കിറ്റുകള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 15ന് ബംഗളൂരുവില്‍ നടന്ന മത്സരത്തിനു ശേഷം ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കിറ്റുകള്‍ നഷ്ടമായതെന്നാണ് വിവരം. കാണാതായ 16 ബാറ്റുകളില്‍ അഞ്ചെണ്ണം യഷ് ദുലിന്റേതാണ്. ഡേവിഡ് വാര്‍ണര്‍, ഫില്‍ സോള്‍ട് എന്നിവരുടെ 3 ബാറ്റുകളും മിച്ചല്‍ മാര്‍ഷിന്റെ 2 ബാറ്റുകളും നഷ്ടമായി. ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ സാധനങ്ങള്‍ എത്തിച്ചപ്പോഴാണ് കിറ്റുകള്‍ നഷ്ടമായ വിവരം താരങ്ങള്‍ അറിയുന്നത്. കളിച്ച 5 മത്സരങ്ങളും […]
പീരുമേട്(ഇടുക്കി): കോടതി വളപ്പില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചക്കുപള്ളം കുങ്കിരിപ്പെട്ടി സ്വദേശി ബിജുവാണ് ഭാര്യ അമ്പിളി(45)യെ കൊല്ലാന്‍ ശ്രമിച്ചത്. പീരുമേട് കോടതി വളപ്പിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന് മുന്‍പില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ബിജുവും ഭാര്യ അമ്പിളിയും ഏതാനുംവര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് 2018-ല്‍ കുമളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിസ്താരത്തിനാണ് ഇരുവരും വ്യാഴാഴ്ച കോടതിയില്‍ എത്തിയത്. വിസ്താരത്തിന് ശേഷം അമ്പിളി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയതിന് […]
മുംബൈ: വ്യവസായി ഗൗതം അദാനി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച പവാറിന്റെ മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരേ പ്രതിപക്ഷം ആവശ്യപ്പെട്ട സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തെക്കാള്‍ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്ന് നേരത്തെ ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ജെപിസി അന്വേഷണത്തെ എതിര്‍ക്കില്ലെന്നും പവാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് […]
ന്യൂഡല്‍ഹി: വയനാട് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നുല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. തുടര്‍നിയമനടപടികള്‍ നിരീക്ഷിക്കുമെന്നും സമയമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയെങ്കിലും മേല്‍ക്കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുലിന് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ വയനാട് വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയായിരുന്നു രാഷ്ട്രീയ കേരളം. എന്നാല്‍, ലക്ഷദ്വീപ് പാഠം […]
ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സിനിമയാണ് ഷാറുഖ് ഖാന്റെ ‘പഠാന്’. ആഗോള തലത്തില്‍ 1050 കോടി രൂപയാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന് ലഭിച്ച ലാഭ വിവര കണക്കുകള്‍ പുറത്തുവിട്ട് ബോളിവുഡ് മാധ്യമങ്ങള്‍. 270 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് എന്നാണ് ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട്. റിലീസ് ദിനത്തില്‍ 57 കോടി കളക്ട് ചെയ്ത ചിത്രം, കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കലക്ഷന്‍ 657.85 കോടിയും നെറ്റ് കളക്ഷന്‍ 543.22 കോടിയുമാണ്. വിദേശത്തുനിന്ന് 392.55 കോടി ഗ്രോസും. […]
കൊച്ചി: തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫര്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷ് ഇലക്ട്രോ ബാറ്റില്‍സ് എന്ന ഡാന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ഫെഫ്ക ഡാന്‍സേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറാണ്. ഫെഫ്കയും നിരവധി താരങ്ങളും രാജേഷിന് ആദരാഞ്ജലി അര്‍പ്പിച്ചു. നടി ബീന ആന്റണി, ദേവി ചന്ദന, ടിനി ടോം തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിച്ചു. ‘വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരുനിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു’- എന്നായിരുന്നു ബീന […]
മഞ്ചേരി: അരീക്കോട് കീഴുപറമ്പ് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പന്ത്രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള പ്രതികളെയും പതിനെട്ടാം പ്രതിയെയുമാണ് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.എച്ച്. രജിത ശിക്ഷിച്ചത്. 2012 ജൂണ്‍ പത്തിന് കുനിയില്‍ കൊളക്കാടന്‍ അബ്ദുല്‍കലാം (37), സഹോദരന്‍ അബൂബക്കര്‍ (48) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയില്‍ അങ്ങാടിയില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള പ്രതികളായ കുനിയില്‍ കുറുവങ്ങാടന്‍ മുഖ്താര്‍ […]
പത്തനംതിട്ട: ളാഹ മഞ്ഞത്തോട് ആദിവാസി ഊരില്‍, ഒന്‍പതുമാസം ഗര്‍ഭിണിയായ പൊന്നമ്മയെ സംരക്ഷിക്കുമെന്ന ആരോഗ്യവകുപ്പിന്റെ വാക്ക് വെറുതെയായി. സന്ധ്യയായാല്‍ വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് ഇപ്പോഴും ഏറുമാടത്തിലാണ് പൊന്നമ്മയും കുടുംബവും കഴിയുന്നത്. നിറവയറുമായി ഏറുമാടത്തില്‍ കഴിയുന്ന പൊന്നമ്മയുടെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ആരോഗ്യവകുപ്പ് സുരക്ഷയൊരുക്കാമെന്നേറ്റത്. എന്നാല്‍ നാളുകളായിട്ടും ഒരുനടപടിയും ഇല്ല. സുരക്ഷിതത്വമില്ലാത്ത ഷെഡില്‍ അന്തിയുറങ്ങാന്‍ കഴിയാതെ വന്നതോടെയാണ്, പൊന്നമ്മയുടെ ഭര്‍ത്താവ് രാജേന്ദ്രന്‍, മരത്തില്‍ ഏറുമാടം ഒരുക്കിയത്. നാല്‍പ്പത് അടിയോളം ഉയരമുള്ള മരത്തിലാണ് ഏറുമാടം.പൊന്നമ്മയ്ക്ക് ഏറുമാടത്തില്‍ കയറാങ്ങാന്‍ ബുദ്ധിമുട്ടാണ്. മക്കളായ […]
© Copyright News4media 2024. Designed and Developed by Horizon Digital