News4media TOP NEWS
08.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നു വീട്ടുടമയായ ഡോക്ടറുടെ മൊഴി; മാറാതെ ദുരൂഹത സംസ്ഥാനത്ത് ഇന്ന് അപകട പരമ്പര; റോഡിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ; നിരവധി പേർക്ക് ഗുരുതര പരിക്ക് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവേ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം

News

News4media

ഇനിയില്ല ആ ചിരി

  കോഴിക്കോട്: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ ഒരാളായ […]

April 26, 2023
News4media

പിയര്‍ അപ് സൈഡ് ഡൗണ്‍ കേക്ക് കഴിച്ചാലോ

  വിദേശിയാണെങ്കിലും സ്വദേശിയെപ്പോലെ മലയാളികള്‍ ചേര്‍ത്തു പിടിക്കുന്ന പഴങ്ങളില്‍ ഒന്നാണ് പിയര്‍. പത്ത് വര്‍ഷം മുന്‍പ് കിട്ടാക്കനിയായിരുന്നെങ്കിലും ഇന്ന് മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇവ ലഭ്യമാണ്. നിറത്തിലും രൂപത്തിലും കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന പിയര്‍ രുചിയിലും മുന്നിലാണ്. പിയര്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരുപാട് വിഭവങ്ങളുണ്ട്. അതില്‍ ചൈനീസ് മുതല്‍ ഫ്രഞ്ച് വരെ ഉള്‍പ്പെടും. വീട്ടിലുള്ള ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പിയര്‍ അപ് സൈഡ് ഡൗണ്‍ കേക്കിനെ പരിചയപ്പെടാം. ചേരുവകള്‍ മുട്ട – 2 എണ്ണം പഞ്ചസാര – കാല്‍ […]

News4media

അഭിനേതാക്കളുടെ വിലക്കിനെ പിന്തുണച്ച് സജി ചെറിയാന്‍

തിരുവനന്തപുരം: നടന്മാരായ ഷെയ്ന്‍ നിഗമിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതില്‍ സംഘടനകള്‍ക്കൊപ്പമേ നില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞദിവസം നടന്ന സിനിമമേഖലയിലുള്ളവരുമായുള്ള യോഗത്തില്‍ അഭിനേതാക്കളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യം ഉന്നയിക്കപ്പെട്ടിരുന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. അഭിനേതാക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തി സിനിമാരംഗത്ത് വീണ്ടും സജീവമാകുന്നതില്‍ ആരും എതിരല്ല. പരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തന്നെ പറഞ്ഞിട്ടുണ്ട്. രേഖാമൂലം പരാതി നല്‍കിയാല്‍ ശക്തമായ […]

News4media

മുസ്ലിം സംവരണം കേരളത്തില്‍ മാത്രം: കര്‍ണാടകം

ന്യൂഡല്‍ഹി: മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ഒഴികെ രാജ്യത്ത് ഒരു സംസ്ഥാനത്തും മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. കര്‍ണാടകത്തില്‍ മുസ്ലിങ്ങള്‍ക്ക് ഉണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയതിന് എതിരായ വിവിധ ഹര്‍ജികളിലാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് […]

News4media

ഓസ്‌ട്രേലിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതി രത്തന്‍ ടാറ്റയ്ക്ക്

പ്രശസ്ത ഇന്ത്യന്‍ വ്യവസായിയും ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ഓസ്ട്രേസിലിയയില്‍ അനുമോദനം. ഓസ്‌ട്രേലിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ രത്തന്‍ ടാറ്റയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരെല്‍ ആണ് രത്തന്‍ ടാറ്റ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ടാറ്റയുടെ സംഭാവനകള്‍ സ്വാധീനം ചെലുത്തിയാണ് അദ്ദേഹത്തിന് പരമോന്നത ബഹുമതി നല്‍കിയതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രത്തന്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് മാത്രമല്ല, ഓസ്ട്രേലിയയിലും […]

April 25, 2023
News4media

ഖൈബര്‍ ചുരത്തില്‍ മണ്ണിടിച്ചില്‍

ഇസ്‌ളാമാബാദ്: പാകിസ്താനിലെ ഖൈബര്‍ ചുരത്തില്‍ മണ്ണിടിച്ചില്‍. മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ 20- ഓളം ട്രക്കുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടം കനത്ത നാശനഷ്ടം ഉണ്ടാക്കിയെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ 20- ഓളം ട്രക്കുകള്‍ മണ്ണിനടിയില്‍പ്പെട്ടു. തുടര്‍ന്ന് അധികൃതര്‍ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവിലാണ് മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഖൈബര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുള്‍ നസിര്‍ ഖാന്‍ പറഞ്ഞു. സംഭവത്തില്‍ […]

© Copyright News4media 2024. Designed and Developed by Horizon Digital