പൊള്ളാച്ചി: തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന കേസിലെ പ്രതികളായ ദമ്പതിമാരെ കണ്ണൂരില്‍നിന്ന് പിടികൂടി. കോയമ്പത്തൂര്‍ നാഗരാജപുരം കെ.ജെ. അപ്പാര്‍ട്ട്മെന്റിലെ സുജയ്(31) ഭാര്യ കോട്ടയം സ്വദേശി രേഷ്മ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. എടയാര്‍പാളയം സ്വദേശി രാജന്റെ മകള്‍ സുബുലക്ഷ്മി(20)യാണ് കഴിഞ്ഞദിവസം പൊള്ളാച്ചി കോട്ടാംപട്ടിയിലെ സുജയിന്റെ ഫ്ളാറ്റില്‍ കുത്തേറ്റ് മരിച്ചത്. തുടര്‍ന്ന് ഒളിവില്‍പോയ സുജയിനായി തമിഴ്നാട് പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കണ്ണൂര്‍ എ.സി.പി. ടി.കെ. രത്നകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ […]
മുംബൈ: പ്രതിസന്ധി രൂക്ഷമായതോടെ ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് മേയ് 15 വരെ ടിക്കറ്റ് വില്‍പ്പന നിര്‍ത്തിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചു. പാപ്പരത്ത നടപടിക്കായി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന് (എന്‍.സി.എല്‍.ടി.) അപേക്ഷ നല്‍കിയതിന് പിന്നാലെ ഡി.ജി.സി.എയുടെ കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് ഗോ ഫസ്റ്റ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ അപേക്ഷയിന്‍മേല്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ തീരുമാനം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗോ ഫസ്റ്റ് അറിയിച്ചതെന്ന് ഡിജിസിഎ പറഞ്ഞു. നിലവിലെ […]
കാസര്‍കോട്: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നേരിട്ടതിനെത്തുടര്‍ന്നു കോട്ടയം കോതനല്ലൂര്‍ വരകുകാലായില്‍ ആതിര മുരളീധരന്‍ (26) ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരനെ (32) മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് അരുണിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ രാജേഷ് എന്ന പേരിലാണ് അരുണ്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നത്. സംഭവത്തില്‍ പ്രതി അരുണിനെതിരെ ഇന്നലെ വൈകിട്ട് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അരുണ്‍ ഞായറാഴ്ചയാണു സമൂഹമാധ്യമങ്ങളിലൂടെ ആതിരയ്ക്കും കുടുംബത്തിനുമെതിരെ സൈബര്‍ അധിക്ഷേപം നടത്തിയത്. ഞായറാഴ്ച രാത്രി ആതിര കടുത്തുരുത്തി […]
തിരുവനന്തപുരം: വസ്തുനികുതി പരിഷ്‌കരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ വര്‍ധനവാണ് വരുത്തിയതെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്ന് ആവര്‍ത്തിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. യഥാര്‍ഥത്തില്‍ സംസ്ഥാന ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ച 25 ശതമാനം വര്‍ധനവ് സര്‍ക്കാര്‍ അഞ്ചു ശതമാനമായി കുറയ്ക്കുകയാണ് ചെയ്തതെന്നും ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിലാണെന്നും ധനമന്ത്രി പറഞ്ഞു. വസ്തുനികുതി പുന:പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വസ്തുനികുതി പരിഷ്‌കരണം 2018-ല്‍ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ 2018-ലും 2019-ലും പ്രളയവും […]
പത്തനാപുരം: നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങള്‍ തനിക്ക് ആവശ്യമില്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. തന്നെ നിയമസഭയിലേക്ക് പറഞ്ഞയച്ച ജനങ്ങളുടെ കാര്യം അവിടെ പറയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. മിണ്ടാതിരുന്നാല്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ട്. എങ്കിലും അങ്ങനെ കിട്ടുന്നത് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബൈക്കില്‍ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ ശബ്ദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലര്‍ ചോദിച്ചു. സത്യം പറയുമ്പോള്‍ എന്തിന് ദേഷ്യപ്പെടണമെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. പത്തനാപുരത്ത് പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഗണേഷ് […]
ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിര്‍മാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നു ചികില്‍സയിലിരിക്കെയാണു മരണം. 240ലേറെ സിനിമകളില്‍ വേഷമിട്ടു. നാല്‍പതിലേറെ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകള്‍, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ ചികില്‍സയെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായി സിനിമയില്‍ എത്തിയ മനോബാല 1982 ല്‍ ആഗായ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, […]
സിഡ്നി: ഓസ്ട്രേലിയയില്‍ ചൂണ്ടയിടാന്‍ പോകുന്നതിനിടെ കാണാതായ അറുപത്തിയഞ്ചുകാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ രണ്ട് മുതലകളുടെ വയറ്റില്‍ കണ്ടെത്തിയെന്നു പൊലീസ്. നോര്‍ത്ത് ക്യൂന്‍സ് ലാന്‍ഡിലെ ലേക്ക് ഫീല്‍ഡ് നാഷനല്‍ പാര്‍ക്കില്‍ ഒരു സംഘത്തിനൊപ്പം ചൂണ്ടയിടാന്‍ പോയ കെവിന്‍ ഡര്‍മോഡിയെന്ന ആളെയാണ് മുതലുകള്‍ കൊന്നു തിന്നതെന്ന് പൊലീസ് അറിയിച്ചു. മുതലകള്‍ നിറഞ്ഞ തടാകത്തിലാണ് കെവിനും സംഘവും ചൂണ്ടയിടാന്‍ പോയത്. വെള്ളത്തിലുണ്ടായിരുന്ന മുതലയെ ഓടിക്കാനായി കെവിന്‍ ഒച്ചയിട്ടതിനു തൊട്ടുപിന്നാലെ ഒരു വലിയ തിരയടിക്കുന്നതു പോലെ തോന്നിയെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കെവിനെ കാണാനില്ലെന്ന് കണ്ടതോടെ തിരച്ചില്‍ […]
തിരുവനന്തപുരം: പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി ആേരാപിച്ച് കുടുംബം രംഗത്ത്. ഇക്കഴിഞ്ഞ മാര്‍ച്ച് 27 നാണ് നെയ്യാറ്റിന്‍കരയിലെ ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈക്ക് പൊട്ടലുണ്ടായെന്നും ഞരമ്പ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പരാതിയില്‍ പറയുന്നത്. ജനിച്ച ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ ശരിയാകുമെന്നാണ് നെയ്യാറ്റിന്‍കരയിലെ ആശുപത്രി അധികൃതര്‍ പറഞ്ഞത്. അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയില്‍ കാണിക്കാന്‍ പറഞ്ഞത്. അങ്ങനെ […]
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. ഓട്‌സ്, പച്ചക്കറികള്‍, പച്ചിലകള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ തുടങ്ങിയവ കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതേ സമയം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കരള്‍ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ചില ഭക്ഷണവിഭവങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. പഞ്ചസാര ഉയര്‍ന്ന തോതില്‍ പഞ്ചസാര ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍ കരളിന് അത്ര നല്ലതല്ല. കാരണം കരള്‍ അമിതമായ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. ഈ […]
കുമളി: ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ലഭിക്കുന്നില്ല. ആന ചോലവനത്തിലായതിനാലാകാം സിഗ്‌നലുകള്‍ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തല്‍. ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ ലഭിച്ച സിഗ്‌നല്‍ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് 5 കിലോമീറ്റര്‍ സമീപത്ത് അരിക്കൊമ്പന്‍ എത്തി. […]
© Copyright News4media 2024. Designed and Developed by Horizon Digital