തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിനിമയിലും സീരിയലിലും പൊലീസുകാര്‍ അഭിനയിക്കുന്നതിനെതിരെ നടപടിയുമായി ഡിജിപി അനില്‍കാന്ത്. അഭിനയിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് 2015ല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി. അപേക്ഷ സമര്‍പിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുന്‍പായി കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഡിജിപി നടപടികള്‍ കര്‍ശനമാക്കിയത്. കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ 1960 ലെ 48-ാം വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ സിനിമയിലോ സീരിയലിലോ അഭിനയിക്കാന്‍ പാടില്ല. കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന് പ്രത്യേക അപേക്ഷ സമര്‍പിച്ച് സര്‍ക്കാരില്‍നിന്ന് […]
നടിയുടെ മരണം: സുരജ് പാഞ്ചോളി കുറ്റ വിമുക്തനായി മുംബൈ: നടിയും മോഡലുമായ ജിയാ ഖാന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന സൂരജ് പാഞ്ചോളിയെ കുറ്റവിമുക്തനാക്കി. മുംബൈ സ്‌പെഷല്‍ സിബിഐ കോടതിയുടേതാണ് വിധി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി സൂരജ് പാഞ്ചോളിയെ വെറുതെ വിട്ടത്. സ്പെഷല്‍ സിബിഐ ജഡ്ജി എ.എസ്. സയ്യാദ് വിധി പ്രസ്താവം നടത്തുമ്പോള്‍ സൂരജ് പാഞ്ചോളി കോടതിയിലുണ്ടായിരുന്നു. നടി കൂടിയായ മാതാവ് സെറീന വഹാബിനൊപ്പമാണ് സൂരജ് കോടതിയിലെത്തിയത്. കേസില്‍ 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിധിപറഞ്ഞത്. […]
രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ഉച്ചയ്ക്ക് ലഞ്ചിന് മുമ്പായി ചായയോ എന്തെങ്കിലും സ്‌നാക്‌സോ കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. അതുപോലെ തന്നെ ലഞ്ച്കഴിഞ്ഞ് രാത്രി ഡിന്നറെത്തും മുമ്പ് വൈകീട്ടും ചായയും സ്‌നാക്‌സും കഴിക്കുന്നവരുണ്ട്. ഇതെല്ലാം ഏറെ സ്വാഭാവികമായ ഭക്ഷണരീതികളാണ്. എന്നാല്‍ ഓരോ നേരത്തെ ഭക്ഷണത്തിന് ശേഷം- അല്ലെങ്കില്‍ തൊട്ട് മുമ്പ് എല്ലാം സ്‌നാക്‌സോ മറ്റ് ഭക്ഷണമോ കഴിക്കുന്നതോ, സമയത്തിന് അനുസരിച്ചല്ലാതെ ഇടവിട്ട് വിശപ്പനുഭവപ്പെടുന്നതിനെ തുടര്‍ന്ന് എന്തെങ്കിലും കഴിക്കുന്നതോ അത്ര ആരോഗ്യകരമായ പ്രവണതയായി കണക്കാക്കാന്‍ സാധിക്കില്ല. സാധാരണഗതിയില്‍ നമ്മെ വിശപ്പ് […]
നാം എന്താണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തില്‍ പ്രതിഫലിച്ചുകാണുക. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് കഴിക്കേണ്ടതുണ്ട്. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ മോശമാണെന്ന് നാം മനസിലാക്കിയിട്ടുള്ള ഭക്ഷണപാനീയങ്ങളും നാം കഴിക്കാറുണ്ട്, അല്ലേ? പക്ഷേ ഇത് പതിവായാലോ? ഇത്തരത്തിലുള്ള അനാരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ പതിവാക്കിയാല്‍ അത് തീര്‍ച്ചയായും ആരോഗ്യത്തെ പല രീതിയിലും ബാധിക്കാം. അത് പെട്ടെന്ന് ഒന്നോ രണഅടോ ദിവസം കൊണ്ടൊന്നും പ്രകടമാകണമെന്നില്ല. പതിയെ സമയമെടുത്ത് ആകാം പ്രശ്‌നങ്ങള്‍ ഓരോന്നും വെളിപ്പെടുന്നത്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ […]
ന്യൂഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധ രീതിയെ വിമര്‍ശിച്ച ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി.ഉഷ വിവാദക്കുരുക്കില്‍. തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും ദോഷമാണെന്ന പി.ടി.ഉഷയുടെ പരാമര്‍ശമാണ് വിവാദമായത്. താരങ്ങള്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുന്നതിനു പകരം ഒളിംപിക് അസോസിയേഷന്റെ അത്‌ലറ്റിസ് കമ്മിഷനു മുന്‍പാകെ ഹാജരാകുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ഉഷ ചൂണ്ടിക്കാട്ടിയിരുന്നു. ഗുസ്തി താരങ്ങള്‍ക്കെതിരായ പരാമര്‍ശം ഉഷ പിന്‍വലിക്കണമെന്ന് സിപിഎം നേതാവ് പി.കെ.ശ്രീമതി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. […]
പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനി വളപ്പില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കാനുള്ള ശ്രമത്തിനിടെ മാലിന്യക്കുഴിയില്‍ വീണ അതിഥി തൊഴിലാളി മരിച്ചു. സുരക്ഷാ ജീവനക്കാരനായ ബംഗാള്‍ സ്വദേശി നസീര്‍ (23) ആണു മരിച്ചത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് നസീറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉടലിന്റെ ഭാഗങ്ങളും കാല്‍പാദത്തിന്റെ അസ്ഥിയുമാണ് ലഭിച്ചതെന്നാണ് വിവരം. അതേസമയം, തലയോട്ടി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായി തിരച്ചില്‍ തുടരുകയാണ്. ഓടക്കാലി യൂണിവേഴ്‌സല്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന നസീര്‍, ഇന്നലെ രാവിലെ 6.30നാണ് കുഴിയില്‍ വീണത്. […]
ചുരാചന്ദ്പുര്‍ ജില്ലയില്‍ കൂട്ടംചേരലുകള്‍ക്ക് വിലക്ക് മണിപ്പൂര്‍: കലാപത്തെ തുടര്‍ന്ന് കൂട്ടംചേരലുകള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും മണിപ്പൂരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ വിലക്കേര്‍പ്പെടുത്തി. കൂടുതല്‍ അനിശ്ചിത സംഭവങ്ങളൊഴിവാക്കാന്‍ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു. ചുരാചന്ദ്പുര്‍ ജില്ലയില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി എന്‍.ബിരേന്‍സിങ് സന്ദര്‍ശിക്കാനിരിക്കെയായിരുന്നു കലാപം. വ്യാഴാഴ്ച ഒരുസംഘം ആളുകള്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന വേദി തീയിട്ട് നശിപ്പിച്ചു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഓപ്പണ്‍ ജിമ്മും സ്പോര്‍ട്‌സ് കോംപ്ലക്‌സുമാണ് തീയിട്ട് നശിപ്പിച്ചത്. ജനങ്ങളുടെ നേതൃത്വത്തില്‍ വേദിയും കസേരകളും തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പരമ്പരാഗത ഗോത്ര വിഭാഗ നേതാക്കളുടെ […]
ചിന്നക്കനാല്‍: ഇടുക്കിയെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതിന് നാളെ പുലര്‍ച്ചെ നാല് മണിക്ക് ദൗത്യം ആരംഭിക്കും. ആനയെ പിടികൂടുന്നതിനായുള്ള മോക് ഡ്രില്‍ ആരംഭിച്ചു. അരിക്കൊമ്പനെ പിടിച്ചുകെട്ടി സ്ഥലംമാറ്റാനാണു പദ്ധതി. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വനം വകുപ്പിന് അനുമതി നല്‍കി. മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ഇക്കാര്യത്തില്‍ അനുമതി തേടിയിരുന്നു. മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ചിന്നക്കനാലില്‍ എത്തി. ഇടുക്കിയിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്, പറമ്പിക്കുളം, തിരുവനന്തപുരത്തെ നെയ്യാര്‍ അല്ലെങ്കില്‍ കോട്ടൂര്‍ […]
തിരുവനന്തപുരം: വാഹനപരിശോധന കാര്യക്ഷമമായി നടത്താത്ത മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഗതാഗത കമ്മിഷണറുടെ കാരണം കാണിക്കല്‍ നോട്ടീസ്. വാഹനങ്ങള്‍ പരിശോധിച്ച് ഒരു മാസം 50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്താത്ത ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടിസ്. ഗതാഗത നിയമങ്ങള്‍ കര്‍ശമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുള്ളതിനാലാണ് ഉദ്യോഗസ്ഥര്‍ക്ക് മാസം ടാര്‍ഗറ്റ് നിശ്ചയിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുന്നത് പതിവ് നടപടിക്രമമാണ്. 50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പല ഉദ്യോഗസ്ഥരും പാലിക്കാറില്ല. ചിലര്‍ ചെക്‌പോസ്റ്റ് ഡ്യൂട്ടി അടക്കമുള്ള മറ്റ് ഡ്യൂട്ടികളിലായിരിക്കും. എല്ലാ മാസവും […]
വാഷിംഗ്ടണ്‍: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ദീപാവലി ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. ദീപാവലി ഔദ്യോഗിക അവധിയായി അംഗീകരിക്കുന്ന ബില്‍ സ്റ്റേറ്റ് സെനറ്റ് പാസാക്കിയതായി പെന്‍സില്‍വാനിയ സ്റ്റേറ്റ് സെനറ്റ് അംഗം നികില്‍ സവല്‍ അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സെനറ്റ് അംഗങ്ങളായ ഗ്രെഗ് റോത്ത്മാനും നികില്‍ സാവലും ചേര്‍ന്ന് ദീപാവലി ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ബില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സെനറ്റ് ബില്‍ പാസാക്കിയിരിക്കുന്നത്. ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി അംഗീകരിക്കുന്നതിലൂടെ കോമണ്‍വെല്‍ത്തിന്റെ സംസ്‌കാരം ഉയര്‍ത്താന്‍ സാധിക്കുമെന്ന് സെനറ്റ് […]
© Copyright News4media 2024. Designed and Developed by Horizon Digital