പുതുപ്പള്ളിയിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചു . എങ്കിൽ വിധി ചിത്രത്തിൽ പോലും ബിജെപി ഇല്ലാതായി എന്നതാണ് സത്യം . ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ വോട്ടിന് മൂന്നാം സ്ഥാനത്താണ്. ആദ്യഘട്ടത്തിൽ 52 ബൂത്തുകളിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 15000 കടന്നിരുന്നു . 31000 ത്തിലേറെ വോട്ടുകൾ ചാണ്ടി ഉമ്മൻ അതുവരെ നേടി. എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനു 17000 ത്തിലേറെ വോട്ടുകൾ നേടി. എന്നാൽ വോട്ടെണ്ണൽ തുടങ്ങി ഒന്നേകാൽ മണിക്കൂറിന് ശേഷമാണ് എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാൽ ആയിരം വോട്ട് നേടിയത് എന്നത് ശ്രദ്ധേയമാണ്. 2021 ലെ തിരഞ്ഞെടുപ്പിൽ 11694 വോട്ട് എൻ ഡി എയ്ക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ എൻ ഡി എ വോട്ടിൽ ഗണ്യമായ ഇടിവാണ് ഇത്തവണ പുതുപ്പള്ളിയിൽ ഉണ്ടായിരിക്കുന്നത്. അതായത് പുതുപ്പള്ളിയിൽ ഇത്തവണ കെട്ടിവെച്ച കാശ് പോലും ബി ജെ പിക്ക് ലഭിക്കാത്ത സാഹചര്യം എന്ന് തന്നെ പറയാം .
നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ബി ജെ പി വോട്ട് യു ഡി എഫ് വാങ്ങിയോയെന്ന് സംശയമുണ്ടെന്നും ബി ജെ പി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല എന്നും വാങ്ങിയിട്ടില്ലെങ്കിൽ എൽ ഡി എഫ് ജയിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു .. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാവില്ലെന്നും വളരെ ചെറിയ ഭൂരിപക്ഷമേ ഉണ്ടാകുകയുള്ളൂ എന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രവചനം. എന്നാൽ ആ പ്രവചനത്തെ തീർത്തും ഇല്ലാതാക്കുന്നതായിരുന്നു പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ജയം .. അതെ ചരിത്ര റെക്കോർഡ് സൃഷ്ടിച്ച് പുതുപ്പള്ളി മണ്ഡലം ചാണ്ടി ഉമ്മന്റെ കൈകളിൽ ഭദ്രമായി…
എങ്കിൽ തണ്ടൊടിഞ്ഞ താമര പുതുപ്പള്ളിയുടെ ചിത്രത്തിൽ ബിജെപി ഇല്ലാതായി .. എൻ ഡി എ വോട്ടിൽ ഗണ്യമായ ഇടിവ് വരുത്തി നാണംകെട്ട തോൽവിയാണ് പുതുപ്പള്ളിയിൽ ബി ജെ പി ഏറ്റുവാങ്ങിയത് .പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ലിജിൻ ലാൽ ആയിരുന്നു ബിജെപി സ്ഥാനാർഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ കൂടിയായ ലിജിൻ ലാലിന്റെ സ്ഥാനാർഥിത്വം പാർട്ടി കേന്ദ്രനേതൃത്വമാണ് പ്രഖ്യാപിച്ചത്.ഇടത് വലതുമുന്നണികൾക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്നായിരുന്നു പ്രചാരണ സമയത്ത് ലിജിൻ ലാൽ പ്രതികരിച്ചത് . .എന്നാൽ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ചെറിയൊരു മാറ്റം പോലും സൃഷ്ടിക്കാൻ സാധിച്ചില്ല . കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുമായി താരതമ്യം ചെയുമ്പോൾ നല്ല ഉഗ്രൻ തോൽവി ബിജെപി ഏറ്റുവാങ്ങി .
ബി ജെ പി വോട്ടുകൾ കോൺഗ്രസിലേക്ക് പോയി; ഇ പി ജയരാജൻ